ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകള്‍ക്ക് പ്രത്യേക കുളക്കടവും ശൗചാലയങ്ങളും ഒരുക്കും. പന്പയില്‍നിന്ന് സന്നിധാനത്തേയ്ക്കുള്ള വഴിയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലയ്ക്കലില്‍ വിരിവയ്ക്കുന്നതിനുള്ള സൗകര്യം വര്‍ധിപ്പിക്കും. ശബരിമലയിലേക്കുള്ള ബസുകളില്‍ സ്ത്രീകള്‍ക്ക് 25 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യും. വനംവകുപ്പിനോട് കൂടുതല്‍ സ്ഥലം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.സന്നിധാനത്ത് വനിതാ പോലീസിനെയും നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ വനിതാ പോലീസുകാരെ എത്തിക്കും. പതിനെട്ടാം പടിയില്‍ ആവശ്യമെങ്കില്‍ വനിതാ പോലീസുകാരെ നിയോഗിക്കുമെന്നും ക്യൂവില്‍ നില്‍കാന്‍ തയാറുള്ള ഭക്തര്‍ മാത്രം ദര്‍ശനത്തിന് വന്നാല്‍ മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha























