സഭയെ നിരന്തരം ചെളിവാരിയെറിയുന്ന പോള്‍ തേലക്കാട്ടിലിനെ നിലയ്ക്ക് നിര്‍ത്തണം

കേരള കത്തോലിക്കാ സഭയുടെ മുഖപത്രമായ സത്യദീപത്തിന്റെ എഡിറ്ററായിരുന്ന പോള്‍ തലേക്കാട്ടില്‍ സഭാ വക്താവായതോടെ മീഡിയാ ഭ്രാന്ത് തലയ്ക്ക് പിടിച്ചു. പി.സി. ജോര്‍ജ്ജിനെപ്പോലെ വിടുവായത്തങ്ങള്‍ എഴുന്നള്ളിച്ച് സഭയെ നിരന്തരം നാണം കെടുത്തി. സത്യദീപത്തില്‍ നിന്നു പുറത്താക്കിയതോടെ ആലഞ്ചേരിക്കെതിരായി. ഭൂമി വിവാദത്തില്‍ ബിഷപ്പ് തോമസ് ചക്കിയാത്തിന്റെ കൂടെച്ചേര്‍ന്ന് ആലഞ്ചേരിക്കിട്ട് പരമാവധി പണികൊടുത്തു.
കേരള ക്രിസ്തീയ സഭയുടെ നിലനില്പ് തോമാശ്ലീഹായുമായി ബന്ധപ്പെട്ടതാണ്. ഇടക്കാലത്ത് തോമാശ്ലീഹാ കേരളത്തില്‍ വന്നിട്ടില്ല എന്ന വിഡ്ഢിത്തം വിളമ്പി കൂടുതല്‍ വഷളാക്കി. ഒടുവില്‍ കന്യാസ്ത്രീ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സഭയുടെ മുഖത്ത് കരിവാരിത്തേച്ചു. സഭയ്‌ക്കെതിരെ നിന്ന് മാധ്യമങ്ങളുടെ കൈയ്യടി വാങ്ങിക്കുക പോള്‍ തേലക്കാട്ടിലിന് ഒരാനന്ദമാണ്.
ഗത്യന്തരമില്ലാതെ ഇപ്പോള്‍ ഇരിങ്ങാലക്കുട രൂപത പോള്‍ തേലക്കാട്ടിലിനെതിരെ ശക്തമായി തിരിഞ്ഞിരിക്കുകയാണ്. പോള്‍ തേലക്കാട്ടിലിനെ നിലയ്ക്കു നിര്‍ത്തണം എന്ന തലക്കെട്ടില്‍ രൂപതയുടെ മുഖപത്രമായ 'കേരള സഭയില്‍' ശക്തമായ താക്കീതാണ് തേലക്കാട്ടിലിനു നല്കിയിരിക്കുന്നത്. തലയിരിക്കുമ്പോള്‍ വാലാട്ടരുത്
ലേഖനം ഇങ്ങനെ;
സഭാംഗങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിലും അവസരം കിട്ടുമ്പോഴൊക്കെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഫാ. പോള്‍ തേലക്കാട്ട് സഭയ്ക്ക് ഒരു ബാധ്യതയാണ്. അദ്ദേഹത്തെ നിലയ്ക്ക് നിര്‍ത്തണം. സഭാ സംവിധാനത്തിന്റെ ഉള്ളില്‍ നില്‍ക്കുന്നിടത്തോളം കാലം സഭയോടൊപ്പം ചിന്തിക്കാനും പ്രതികരിക്കാനും കഴിയണം. അല്ലെങ്കില്‍ സഭയില്‍ നിന്നും പുറത്തുപോവുകയാണ് വേണ്ടത്. മാതൃഭൂമിക്കും മറ്റു വര്‍ഗീയ മാധ്യമങ്ങള്‍ക്കും ചട്ടുകമായി മാറിയ ഈ സീനിയര്‍ വൈദികനെക്കൊണ്ട് അവര്‍ ചുടുചോറ് വാരിക്കുകയാണ്. അദ്ദേഹത്തിന്റെ വായില്‍ നിന്നു വീഴുന്ന വാക്കുകള്‍ മിതമായി പറഞ്ഞാല്‍, ശുദ്ധ അസംബന്ധമാണ്. ഇടതുപക്ഷ ചായ്‌വുള്ള ഈ വയോധിക വൈദികനെ നിയന്ത്രിക്കാന്‍ സഭാനേതൃത്വം മുന്നോട്ട് വരണം. വിശ്വാസികള്‍ക്ക് മടുത്തു. കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തിലിനെപ്പോലും വിവാദത്തിലേക്ക് വലിച്ചിഴച്ചയാളാണ് ഈ പുരോഹിതന്‍. - എം. എ. ജോസഫ്, ചാലക്കുടി പറയുന്നു.
https://www.facebook.com/Malayalivartha
























