Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഫ്രാങ്കോ നിങ്ങള്‍ മരണ മാസാണ്, സാഹായ മെത്രാനടക്കം സഹായിക്കാന്‍ രംഗത്തിറങ്ങി, ഇനി എന്തൊക്കെ നടക്കുമെന്ന് കാത്തിരുന്ന് കാണാം, മാധ്യമങ്ങളും ചില ക്രിസ്ത്യന്‍ നാമനാധികളും സഭയെ അപമാനിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്, ഇവര്‍ക്കൊന്നും സഭയുമായി ബന്ധമില്ലെന്ന് ഇടയലേഖനവും ഇറക്കി

01 OCTOBER 2018 07:50 PM IST
മലയാളി വാര്‍ത്ത

ഫ്രാങ്കോ നിങ്ങള്‍ മരണ മാസ്സാണ്, ഒടുവില്‍ മെത്രാന്മാരൊക്കെ നിങ്ങള്‍ക്കായി കളത്തിലിറങ്ങി. ഇനി കളി കാണാനിരിക്കുന്നതേയുള്ളു. ഫ്രാങ്കോയെ സന്ദര്‍ശിച്ചത് പ്രാര്‍ത്ഥനാ സഹായത്തിനാണെന്ന് പറഞ്ഞ മാര്‍ മാത്യു അറയ്ക്കല്‍ ഫ്രാങ്കോയെ യേശുക്രിസ്തുവിനോടാണ് ഉപമിച്ചത്. ഫ്രാങ്കോ കുറ്റക്കാരനാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ യേശുക്രിസ്തു എന്ത് തെറ്റ് ചെയ്തിട്ടാണ് കുരിശില്‍ കിടന്നതെന്ന് മാത്യൂ അറയ്ക്കല്‍ ചോദിച്ചു. ഫ്രാങ്കോ തെറ്റുകാരനാണോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ അനാവശ്യം പറയരുതെന്ന് പറഞ്ഞു. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടോ എന്നത് കോടതി തീരുമാനിക്കട്ടെയെന്നും അറയ്ക്കല്‍ പറഞ്ഞു. കോടതി വിധി വരെ ആരും വിധിക്കണ്ട. പതിനായിരക്കണക്കിന് രക്തസാക്ഷികള്‍ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റുകാരനാണോ ? അദ്ദേഹം ചോദിച്ചു. 

കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാത്യു അറയ്ക്കലും, സഹായ മെത്രാന്‍ ജോസ് പുളിക്കലും പത്തനംതിട്ട രൂപത സഹായ മെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസുമാണ് ജയിലിലെത്തി ഇന്ന് രാവിലെ ഫ്രാങ്കോയെ സന്ദര്‍ശിച്ചത്. ജയിലില്‍ സന്ദര്‍ശകരുടെ തിരക്കേറുകയാണ്. രാവിലെ 11.45നാണ് പിതാക്കന്‍മാര്‍ പാലാ സബ്ജയിലില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കാണാനെത്തിയത്. പത്ത് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. 
ഫ്രാങ്കോയെ അകത്താക്കിയ പൊലീസ്, സര്‍ക്കാര്‍ നീക്കം സഭയെ ഇപ്പോള്‍ തിരിഞ്ഞു കൊത്തുന്നു. ഒളിഞ്ഞും തെളിഞ്ഞും ഫ്രാങ്കോയ്ക്ക് വേണ്ടി വാദിച്ചുകൊണ്ടിരുന്ന സഭാപ്രമാണിമാരില്‍ പലരും ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം ചങ്ങാനാശേരി അതിരൂപത മെത്രാന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഫ്രാങ്കോയെ പരോക്ഷമായി പിന്തുണച്ച് ഇടയലേഖനം ഇറക്കിയിരുന്നു. സത്യാവസ്ഥ പുറത്ത് വരുന്നത് വരെ ആരേയും കുറ്റക്കാരെന്ന് വിധിക്കരുതെന്ന് അതില്‍ വ്യക്തമാക്കുന്നു. സഭയ്ക്ക് പുറത്ത് നിന്നല്ല അകത്തു നിന്നാണ് പ്രതിസന്ധികളെ നേരിടേണ്ടിവരുന്നത്. സഭാ അധികാരികളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നീക്കം നടത്തുന്നു. ശിക്ഷാവിധിക്കായി സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അതിനായി വിശ്വാസികളെ ഇളക്കിവിടുന്നു. സഭയെ അപമാനിക്കാന്‍ മാധ്യമങ്ങളും ക്രൈസ്തവ നാമധാരികളായ ചിലരും ശ്രമിക്കുന്നു. ഇവര്‍ക്കൊന്നും സഭയുമായി യാതൊരു ബന്ധവുമില്ല. ഇതൊന്നും കണ്ട് വിശ്വാസികള്‍ തളരരുത്. വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കണം. പൊലീസിലും കോടതികളിലും വിശ്വാസമില്ലാതാകുന്നത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

ഫ്രാങ്കോയെ ജയിലിലാക്കാതിരിക്കാന്‍ വേണ്ടത്ര മുന്‍കരുതലുകളെടുത്തില്ലെന്ന കുറ്റബോധമാണ് ഇപ്പോള്‍ സഭാ നേതൃത്വത്തിനുള്ളത്. ഇതേ തുടര്‍ന്നാണ് മെത്രാന്‍മാരെല്ലാം ബിഷപ്പിനെ കാണാന്‍ ജയിലിലെത്തിയത്. സഭയ്‌ക്കെതിരെ മാധ്യമങ്ങള്‍ക്ക് വ്യക്തമായ അജണ്ട ഉണ്ടായിരുന്നെന്നും ഇത്ചില സമുദായിക മാധ്യമങ്ങള്‍ മുതലെടുത്തെന്നും ദീപിക പോലുള്ള സഭാ പത്രങ്ങളിലൂടെ സഭ ആഞ്ഞടിക്കുന്നു. ഇന്നലെ പുറത്തിറങ്ങിയ സഭാ മാസികകളായ കേരള സഭ, കത്തോലിക്കാ സഭ, ദര്‍ശകന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും വിവിധ രൂപതകള്‍ ശക്തമായി പ്രതികരിച്ചു. കന്യാസ്ത്രീയുടെ മൊഴി വിശ്വാസത്തിലെടുലെടുക്കാന്‍ പറ്റില്ലെന്നാണ് സഭാ നിലപാട്. വ്യക്തിവൈരാഗ്യമാണ് കന്യാസ്ത്രീക്കുള്ളത്. അവരുടെ ജീവിതത്തെ കുറിച്ചും ഒരുപാട് ദുരൂഹതകളുണ്ട്. ഒന്‍പത് വര്‍ഷം ബിഷപ്പുമൊത്ത് ജലന്ദറില്‍ ജോലി ചെയ്തപ്പോഴൊന്നും ഉന്നയിക്കാത്ത പീഡന ആരോപണം പിണങ്ങിക്കഴിഞ്ഞപ്പോള്‍ ഉയര്‍ത്തുന്നത് സഭ വിശ്വാസത്തിലെടുക്കുന്നില്ല. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (22 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (37 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends