സുഹൃത്തുമായി സന്തോഷത്തോടെ ഉണ്ടായിരുന്ന യാത്രയിൽ കാലാനായി എത്തിയത് ആ അപകടം; കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്കില്‍ ബസിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. തിരൂര്‍ പയ്യനങ്ങാടി സ്വദേശി അശറഫിന്റെ മകന്‍ സുഹൈല്‍(21)ആണ് മരിച്ചത്. പരിക്കേറ്റ സഹൃത്ത് അനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എടപ്പാള്‍ റിലയന്‍സ് പെട്രോള്‍ പമ്പിന് സമീപം വെച്ച് ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha























