കേരളത്തില്‍ 40 വയസ് കഴിഞ്ഞവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹം; ഐ.എം.എ.യുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ലോക വയോജന വാരാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ശാഖയുടെ ആഭിമുഖ്യത്തില്‍ കിഴക്കേക്കോട്ട ഗാന്ധിപ്പാര്‍ക്കില്‍ വയോജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും അനുബന്ധ ആരോഗ്യ പരിശോധനകളും സംഘടിപ്പിച്ചു. ഇതോടൊപ്പം പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുത്ത സംവാദവും ജനങ്ങളുടെ സംശയ നിവാരണവുമുണ്ടായിരുന്നു.
കേരളത്തില്‍ 40 വയസ് കഴിഞ്ഞവരില്‍ അഞ്ചില്‍ ഒരാള്‍ പ്രമേഹ രോഗ ബാധിതനാണെന്ന് ഐ.എം.എ. ജില്ലാ പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍ പറഞ്ഞു. 20 ശതമാനം പേരും പ്രമേഹബാധിതരും 12 ശതമാനം പേര്‍ക്ക് പ്രമേഹം വരാന്‍ സാധ്യതയുള്ള തൊട്ടു മുമ്പത്തെ അവസ്ഥയിലുമാണ്. ഇതില്‍ തന്നെ 60 ശതമാനം പേര്‍ മാത്രമാണ് ചികിത്സ തേടുന്നത്. ഇവരില്‍ പകുതിയിലേറെ പേരും അശാസ്ത്രീയ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. മൂന്നിലൊന്നു പേര്‍ ചികിത്സ എടുക്കുകയോ പ്രമേഹ ബാധിതനാണെന്ന് അറിയുകയോ ചെയ്യുന്നില്ലെന്നും ഡോ. ജോണ്‍ പണിക്കര്‍ പറഞ്ഞു.
വയോജനങ്ങളെ ഒഴിവാക്കുകയും സംരക്ഷിക്കാത്തതുമായ അവസ്ഥ കേരളത്തില്‍ കൂടിക്കൂടി വരുന്നതായി ഐ.എം.എ.യുടെ വയോജനങ്ങള്‍ക്കായുള്ള കെയര്‍ ഓഫ് എന്‍ഡേള്‍ളി പ്രോജക്ട് ചെയര്‍മാന്‍ ഡോ. വീയുസീതി പറഞ്ഞു. വയോജനങ്ങളില്‍ സ്വാഭാവിക മരണത്തിന്റെ പ്രധാന കാരണം പ്രമേഹമോ അതിനെത്തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകളോയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. വീയുസീതി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ജോണ്‍ പണിക്കര്‍, പ്രൊഫ. കെ. സുരേഷ് കുമാര്‍, ഡോ. ജ്യോതിദേവ്, ഡോ. മോഹന്‍ റോയി, ഡോ. അയ്യപ്പന്‍നായര്‍, ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. ശ്യാം സുന്ദര്‍, ഡോ. സിബി കുര്യന്‍, ഡോ. രവീന്ദ്രനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























