പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ ദുര്‍ഗന്ധം മദ്യത്തിലൂടെ മണക്കുന്നെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല ആരോപിക്കുന്നു, ഇതിന് പിന്നില്‍ കോടികള്‍ കൈമറിഞ്ഞു, തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ എക്‌സൈസ് മന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും പ്രതിപക്ഷനേതാവ്

ബ്രൂവറി ഡിസ്റ്റലറി ഇടപാടില്‍ സി പി എമ്മിന്റെ ഉന്നത തലങ്ങളില്‍ വന്‍ ഗൂഡാലോചന നടന്നെന്നും കോടികള്‍ കൈമറിഞ്ഞെന്നും പുറത്ത് വന്ന രേഖകള്‍ വ്യക്തമാക്കുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 19 വര്‍ഷത്തിന് ശേഷം ഇതുപോലെരു സുപ്രധാന കാര്യത്തില്‍ നയം മാറ്റമുണ്ടായപ്പോള്‍ അത് പരമരഹസ്യമായി നടപ്പാക്കി എന്നതാണ് ഗൂഡാലോചനക്കുള്ള ഒന്നാമത്തെ തെളിവ്. മുന്നണി ഏകോപന സമിതിയിലോ, മന്ത്രി സഭയിലോ ചര്‍ച്ച ചെയ്തില്ല. ബഡ്ജറ്റിലോ നയപ്രഖ്യാപനത്തിലോ ഉള്‍പ്പെടുത്തിയില്ല. മദ്യ നയത്തില്‍ പറഞ്ഞതുമില്ല.
പത്തൊന്‍പത് വര്‍ഷമായി നിലനില്‍ക്കുന്ന തിരുമാനമായതിനാല്‍ അത് മാറ്റുമ്പോള്‍ നയപരമായ തിരുമാനം എടുക്കണമെന്ന് എക്‌സൈസ് കമ്മീണഷര്‍ ഋഷിരാജ്‌സിംഗ് അഭിപ്രായപ്പെട്ടെന്നാണ് പുറത്ത് വരുന്ന മറ്റൊരു വിവരം. ഇത് മറികടന്നാണ് അനുമതി നല്‍കിയത്. ആരാണ് ഇതിന് ഉത്തരവിട്ടത്? തൃശൂരില്‍ ഡിസ്റ്റലറി അനുവദിക്കുന്നതിനുള്ള ശ്രീചക്ര ഡിസ്റ്റലറീസിന്റെ അപേക്ഷയില്‍മേലുള്ള എക്‌സൈസ് കമ്മീഷറുടെ റിപ്പോര്‍ട്ടില്‍ 99 ലെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അത് പരിഷ്‌കരിച്ച് ഉത്തരവ് ഇറക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അത് സംഭവിച്ചില്ല. ആരാണ് ഇത് മറി കടക്കാന്‍ അനുമതി നല്‍കിയത്?
ശ്രീചക്ര 98 ല്‍ അപേക്ഷ നല്‍കിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. 99 ല്‍ നിരസിക്കപ്പെട്ട 110 അപേക്ഷകളില്‍ അതും ഉള്‍പ്പെടുന്നു. അവര്‍ പിന്നീട് ഹൈക്കോടതിയിലും പോയി. നിലവിലുള്ള അബ്കാരി പോളിസി അനുസരിച്ച് അവര്‍ക്ക് അനുമതി ന്ല്‍കാന്‍ കഴില്ലെന്ന് ഹൈക്കോടതിയും പറഞ്ഞു. അതായത് 99 ലെ ഉത്തരവ് പോളിസിയാണെന്ന ഹൈക്കോടതിയും അംഗീകിരച്ചിട്ടുണ്ട് എന്നര്‍ത്ഥം. എന്നിട്ടാണ് അത് തിരുത്താതെ വീണ്ടും അവര്‍ക്ക് അനുവാദം നല്‍കിയത്.
എറണാകുളത്ത് പവര്‍ ഇന്‍ഫ്രാടെകിന് ബ്രൂവറി സ്ഥാപിക്കുന്നതിന് ഭൂമി കൊടുക്കുന്നത് സംബന്ധിച്ച് സംശയകരമായ നടപടികളാണ് ഉണ്ടായത്. 2017 മാര്‍ച്ച് 27 നാണ് കിന്‍ഫ്രയില്‍ ഭൂമിക്കായി പവര്‍ ഇന്‍ഫ്രാടെക് സി എം ഡി അലക്‌സ് മാളിയേക്കല്‍ കിന്‍ഫ്ര ജനറല്‍ മാനേജര്‍ ( പ്രൊജക്റ്റിന്) അപേക്ഷ നല്‍കുന്നത്. വെറും 48 മണിക്കൂറിനുളളില്‍ ത, അതായത് 28- 3-2017 ന് അപേക്ഷ അനുവദിക്കാമെന്ന് പറഞ്ഞ് കത്ത് നല്‍കിയത്. തുടര്‍ന്ന് ഏപ്രില്‍ നാലിന് ഈ കത്തിന്റെ ബലത്തിലാണ് എക്‌സൈസ് കമ്മീഷണര്‍ക്ക് ശ്രീ ചക്ര ഡിസ്റ്റലറിക്കായി അപേക്ഷ നല്‍കിയത്.
ഭൂമി അനുവദിക്കാന്‍ സന്നദ്ധമാണെന്നുള്ള കിന്‍ഫ്ര ജനറല്‍ മാനേജര്‍ പ്രോജക്റ്റിന്റെ കത്ത് കിന്‍ഫ്ര എം.ഡി അറിഞ്ഞിരുന്നോ? സര്‍ക്കാര്‍ അക്കാര്യം വ്യക്തമാക്കണം. കിന്‍ഫ്രയില്‍ ഭൂമി ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളെല്ലാം പാലിക്കാതെയാണ് ഈ കത്ത് നല്‍കിയതെന്ന് ആക്ഷേപമുണ്ട്. ഭൂമി അനുവദിക്കണമെങ്കില്‍ ജില്ലാതല വ്യവസായ സമിതി ചര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ അതുണ്ടായില്ല. പകരം എക്‌സ്പ്രസ് വേഗതയില്‍ അനുമതി കത്ത് നല്‍കുകയാണ് ഉണ്ടായത്. ആരുടെ താല്‍പര്യമാണ് ഇവിടെ നടപ്പായത്?
സി പി എമ്മിന്റെ ഉന്നത നേതാവിന്റെ മകനാണ് ഈ ജനറല്‍ മാനേജര്‍. ഇതി സി പി എമ്മിന്റെ ഉന്നത തല ഗൂഡാലോനയിലേക്ക് വിരല്‍ ചൂണ്ടുന്നു. ആകപ്പാടെ നോക്കുമ്പോള്‍ ഈ ഇടപാടുകളിലെല്ലാം അസാധാരണത്വവും ദുരൂഹതയും നിലനില്‍ക്കുകയാണ്. ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നല്‍കിയ നാല് അപേക്ഷകളില്‍ രണ്ടെണ്ണത്തില്‍ സ്ഥലത്തിന്റെ കാര്യത്തില്‍ പോലും അവ്യക്തതയാണ്. മുന്‍ഗണന ക്രമം പാലിക്കാതെയാണ് അപേക്ഷകളില്‍ മേല്‍ തിരുമാനം എടുത്തത്. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശവും പാലിക്കപ്പെട്ടില്ല. ഇതെല്ലാം ഗൂഡാലോചനയുടെ തെളിവുകാണ്. ഇതിനെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണം.
എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനോട് ഞാന്‍ പത്ത് ചോദ്യങ്ങള്‍ ചോദിച്ചിട്ട് നാല്‍പ്പത്തെട്ട് മണിക്കൂര്‍ കഴിഞ്ഞു. ഒന്നിന് പോലും അദ്ദേഹം മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. പകരം എക്‌സൈസ് വകുപ്പിനെ കൊണ്ട് പത്രക്കുറിപ്പ് ഇറക്കിച്ചിരിക്കുകയാണ്. മന്ത്രി ഇങ്ങെനെ നിഴല്‍ യുദ്ധം നടത്തുന്നത് ശരിയല്ല. സത്യം തുറന്ന് പറയാന്‍ അദ്ദേഹത്തിന് മടിയുണ്ടാകാം. അത് കൊണ്ടാണ് അദ്ദേഹം ഒഴിഞ്ഞു മാറുന്നത്.
എക്‌സൈസ് വകുപ്പിറിക്കിയ പത്രക്കുറിപ്പില്‍ എന്റെ ഒമ്പത് ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കിയെന്നാണ് പറയുന്നത്. മന്ത്രി എവിടെയാണ് മറുപടി നല്‍കിയത്? ഒരൊറ്റ ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല. ആദ്യത്തെ ചോദ്യത്തിന് ഏ കെ ആന്റണിയോട് ചോദിക്കാനാണ് എക്‌സൈസ് വകുപ്പ് പത്രക്കുറിപ്പില്‍ ആവിശ്യപ്പെട്ടത്. 2003 ല്‍ എ. കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ തൃശൂരില്‍ ചാലക്കുടിക്കടത്ത് ഷാവാലസ് കമ്പനിയുടെ സബ്‌സിഡിയറി കമ്പനിയായ മലബാര്‍ ബ്രൂവറീസിന് ബ്രൂവറി നടത്തുന്നതിന് ലൈസന്‍ലസ് നല്‍കിയ കാര്യമാണ് എക്‌സൈസ് വകുപ്പ് പറയുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ ഇന്നലെ തന്നെ മറുപടി പറഞ്ഞതാണ്.
ഇതിന്റെ പിതൃത്വം ഞങ്ങള്‍ക്കല്ല ഇടതു മുന്നണിക്കാണ്. 1998 ല്‍ ഇ കെ നയനാരുടെ കാലത്താണ് ഈ ബ്രൂവറിക്ക് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച് ഷാവാലസ് അസിസ്റ്റന്റ് മാനേജര്‍ ഇടതു മുന്നണി സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. 1571997 ലായിരുന്നു. അതിന്‍മേല്‍ എക്‌സൈസ് കമ്മീഷണര്‍ 21598 ല്‍ റിപ്പോര്‍ട്ട് നല്‍കി. അതിന്‍മേലാണ് 2891998 ല്‍ നയനാര്‍ സര്‍ക്കാര്‍ ഈ ബ്രൂവറിക്ക് അനുമതി നല്‍കിയത്.
സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞാല്‍ പിന്നീടുള്ളതെല്ലാം സാങ്കേതിക കാര്യങ്ങളാണ്. മാനദണ്ഡങ്ങളെല്ലാം പാലിച്ച് ബ്രൂവറിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ എക്‌സൈസ് കമ്മീഷണര്‍ അതിന്റെ ലൈസന്‍സ് നല്‍കും. നയനാര്‍ സര്‍ക്കാര്‍ എടുത്ത തിരുമാനം അനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ആന്റണി സര്‍ക്കാരിന്റെ കാലത്തുണ്ടായത്. അല്ലാതെ ആന്റണി സര്‍ക്കാര്‍ ഒരു ബ്രൂവറിയും അനുവദിച്ചിട്ടില്ല. ഇടതു സര്‍ക്കാര്‍ ചെയ്ത പാതകം ഞങ്ങളുടെ തലയില്‍ കെട്ടിവച്ച് ഇപ്പോഴത്തെ വിവാദത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതണ്ട.
https://www.facebook.com/Malayalivartha
























