ജോലിയില്‍ പ്രവേശിപ്പിക്കാത്തതിന് ആത്മഹത്യാശ്രമം; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കേസ്

ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചില്ലെന്ന കാരണത്താല്‍ തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച താല്‍ക്കാലിക ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസ്. മണികണ്ഠന്‍ എന്ന ഡ്രൈവര്‍ക്കെതിരെ ഫോര്‍ട്ട് പോലീസ് മന:പൂര്‍വ്വമായ ആത്മഹത്യമഹത്യ ശ്രമത്തിന് കേസെടുത്തു.
ഔദ്യോഗിക ജോലിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയതില്‍ വച്ചുള്ള വിരോധം നിമിത്തം മേലുദ്യോഗസ്ഥരെ അപമാനിക്കണം എന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടിയാണെന്നും അന്നേദിവസം രാവിലെ 4.30 മണിക്ക് തിരുവനന്തപുരം കിഴക്കേകോട്ട കെ.എസ്.ആര്‍.ടി.സി. ഏ.റ്റി.ഒ. ഓഫീസിന് മുന്നില്‍ വച്ച് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ഐ.പി.സി 309 പ്രകാരം ഫോര്‍ട്ട് പൊലീസ് ആത്മഹത്യാശ്രമത്തിന് കേസെടുത്തു. തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ പരാതിയിന്മേലാണ് ഫോര്‍ട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha
























