നരേന്ദ്രമോഡിയെ കണ്ടതില്‍ എന്താണ് കുഴപ്പമെന്ന് കെ.എം. മാണി, പക്ഷേ ഗുജറാത്ത് മോഡല്‍ കേരളത്തിന് വേണ്ട

മന്ത്രി ഷിബു ബേബിജോണ്‍ നരേന്ദ്രമോഡിയെ കണ്ടതില്‍ എന്താണ് കുഴപ്പമെന്ന് ധനമന്ത്രി കെ.എം. മാണി. വ്യക്തികളോടല്ല പ്രസ്ഥാനങ്ങളോടും ആശയങ്ങളോടുമാണ് തനിക്കെതിര്‍പ്പെന്നും മന്ത്രി പറഞ്ഞു. ഗുജറാത്ത് മോഡല്‍ നടപ്പിലാക്കണമെന്ന് ഷിബു ബേബിജോണ്‍ ആവശ്യപ്പെട്ടിട്ടില്ല. ഗുജറാത്ത് മോഡല്‍ കേരളത്തിന് വേണ്ടെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു.
ഗൗരിയമ്മ മുന്നണിയിലെ മുതിര്‍ന്ന നേതാവാണ്. അവര്‍ മുന്നണി വിട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha