നരേന്ദ്രമോഡി മോഡി കേരളത്തില്‍ വരുന്നതെന്തിന്? എന്ന് മുതലാണ് ഈ നേതാക്കന്മാര്‍ക്കും ഭരണാധികാരികള്‍ക്കും മോഡി വെറുക്കപ്പെട്ടത് ...

മോഡി കേരളത്തില്‍ വരുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പൊടി പോടിക്കുകയാണ്. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയിലാണ് നരേന്ദ്രമോഡി ദേശീയ രാഷ്‌ട്രീയത്തിലേക്ക് വരുമെന്നുള്ള സൂചനകള്‍ നല്‍കിത്തുടങ്ങിയത്. എന്നാല്‍ ബി.ജെ.പി.യിലുള്ള പല നേതാക്കള്‍പോലും അതിന് വിലങ്ങുതടിയായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോഡിക്ക് അധികാരം നഷ്‌ടപ്പെട്ടാല്‍ മോഡി യുഗം കഴിഞ്ഞെന്നു പോലും പലരും വ്യാഖ്യാനിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിലെ മോഡിയുടെ വിജയം പാര്‍ട്ടിയില്‍ പോലും മോഡിയെ ശ്രദ്ധേയനാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉടന്‍ വരും. വാജ്‌പേയിയെ പോലെ സര്‍വ്വാദരണീയനായ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കൊണ്ടു വരികയാണ് ബി.ജെ.പി.യുടെ ലക്ഷ്യം. ഇപ്പോള്‍ വ്യക്തി പ്രഭാവമുള്ള ഒരേ ഒരു നേതാവ് മോഡിയെന്നാണ് അവരുടെ വിലയിരുത്തല്‍. വികസനത്തില്‍ ഗജറാത്ത് മോഡലെന്ന പ്രയോഗം പോലുമുണ്ട്. ഒരു കാര്യത്തില്‍ മാത്രമാണ് ബി.ജെ.പി.ക്ക് ആശങ്കയുള്ളത്. തീവ്ര ഹിന്ദുത്വമെന്ന് പേരെടുത്ത ആളാണ് മോഡി. കൂടാതെ ഗോദ്രാകൂട്ടക്കൊലയുടെ പേരുദോഷവും. തീവ്ര ഹിന്ദുത്വത്തിന്റെ പേരില്‍ കുറച്ച് വോട്ട് കിട്ടുമെങ്കിലും മഹാ ഭൂരിപക്ഷത്തിന്റെ മനസില്‍ മോഡി ശത്രു തന്നെയാണ്. അത് കൊണ്ട് സാധാരണ ജനങ്ങളുടെ മനസിലേക്ക് മോഡിയെ എത്തിക്കേണ്ടതുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് ശിവഗിരിമഠം നേരിട്ട് ഗുജറാത്ത് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
ഭ്രാന്താലയമായ കേരളത്തെ ശുദ്ധി വരുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ശ്രീനാരായണ ഗുരുവിന്റെ നാട്ടിലാണ് മോഡിയുടെ വരവ്. കേരളത്തിന്റെ നല്ലൊരു ശതമാനം വോട്ടുള്ള ശ്രീ നാരയണീയര്‍ക്കിടയില്‍ അതൊരു ചലനം തന്നെ സൃഷ്‌ടിക്കും. ഇത് ഇന്ത്യയൊട്ടാകെയുണ്ടായാലുള്ള അവസ്ഥ മറ്റാരെക്കാളും കോണ്‍ഗ്രസിനും ഇടതു പക്ഷത്തിനും നന്നായറിയാം. അത് കൊണ്ടാണ് മന്ത്രി ഷിബു ബേബിജോണ്‍ മോഡിയെ കണ്ടപ്പോള്‍ ഇത്രയേറെ വിവാദമാക്കിയത്.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇരുപത്തിനാലാം തീയതി കേരളത്തിലേക്കെത്തുകയാണ്. മോഡിയുടെ വരവ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ബി.ജെ.പി. സംസ്ഥാന ഘടകം വാര്‍ണഭമായ വരവേല്‍പ്പാണ് മോഡിക്ക് നല്‍കാന്‍ ഒരുങ്ങുന്നത്. സംസഥാനത്തുടനീളം അതിനു വേണ്ടിയുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. എല്ലായിടത്തും മോഡിയെ വരവേറ്റു കൊണ്ടുള്ള ഫ്‌ളക്‌സുകളും മള്‍ട്ടികളര്‍ പോസ്റ്ററുകളും പതിച്ചുകഴിഞ്ഞു. നരേന്ദ്ര മോഡിയെ ജനകീയനാക്കാനുള്ള ബി.ജെ.പി.യുടെ ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ യാത്ര.
ഇതിന് മുമ്പ് പലതവണ മോഡി കേരളത്തില്‍ വന്നിരുന്നു എങ്കിലും അന്നൊന്നും ആരും എതിര്‍ത്തിട്ടുമില്ല.
മോഡിയുടെ യാത്ര ഇത്രയും പബ്ലിസിറ്റി നേടിക്കൊടുക്കുന്നതില്‍ കേരളത്തിലെ രാഷ്‌ട്രീയപാര്‍ട്ടികള്‍ മുന്‍ കൈയെടുക്കുന്നത് പോലെയാണ്. പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ മോഡിക്കൊപ്പമുള്ള ശിവഗിരി സമ്മേളനം ഒഴിവാക്കി. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നത് ശിവഗിരിയെ ഹിന്ദുമഠമാക്കാന്‍ ചില സന്ന്യാസിമാര്‍ ശ്രമിക്കുന്നു എന്നാണ്. എന്നാല്‍ ശിവഗിരി മഠം പിണറായിയുടെ അഭിപ്രായം തള്ളിക്കളഞ്ഞു. ഗുജറാത്തിനെ വികസന കുതുപ്പിലേക്ക് നയിച്ച വ്യക്തിയേയാണ് തങ്ങള്‍ ക്ഷണിച്ചതെന്നാണ് അവര്‍ പറയുന്നത്.
എന്ന് മുതലാണ് ഈ നേതാക്കന്മാര്‍ക്കും ഭരണാധികാരികള്‍ക്കും നരേന്ദ്രമോഡിയെ കണ്ടാല്‍പോലും വെറുക്കപ്പെടുമെന്ന അവസ്ഥ വന്നതെന്നറിയില്ല. സോഷ്യല്‍ നെറ്റുവര്‍ക്കിലെല്ലാം നരേന്ദ്രമോടിയുമായി സൗഹൃദം പങ്കിടുന്ന നേതാക്കന്മാരെക്കൊണ്ട് നിറയുകയാണ്.
കോച്ചിയില്‍ നടന്ന പ്രവാസി കോണ്‍ഗ്രസില്‍ മോഡിയെ കൊണ്ടുവരാന്‍ കേന്ദ്രമന്തി വയലാര്‍ രവി ശ്രമിച്ചു. നടക്കാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മോഡി പ്രസംഗിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പലതവണ മോഡിയെ കണ്ടിരുന്നു.
2001ലെ ഭൂകമ്പ സമയത്ത് ക്രിസ്‌ത്യന്‍ മാര്‍ത്തോമ്മ ചര്‍ച്ചിന്റെ സംഭാവനയായ 3 ഗ്രാമങ്ങളുടെ സംഭാവന മോഡിയെ ഏല്‍പ്പിച്ചിരുന്നു.
ഇടതുപക്ഷത്തിന്റെ കരുത്തരായ നേതാക്കള്‍ പലരും മോഡിയുമായ് അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ്.
https://www.facebook.com/Malayalivartha