ലഡാക്ക് യുദ്ധ ഭീതിയില്‍, എന്ത് വിലകൊടുത്തും രാജ്യതാത്‌പര്യം സംരക്ഷിക്കുമെന്ന് എ.കെ.ആന്റണി

ചൈനീസ് സൈന്യം കിഴക്കന്‍ ലഡാക്കില്‍ പത്ത് കിലേമീറ്ററോളം അതിക്രമിച്ച് കയറി സൈനിക പോസ്റ്റ് സ്ഥാപിച്ചത് വീണ്ടും ഒരു യുദ്ധസമമായ ഒരു അന്തരീക്ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. 17000 അടി ഉയരത്തില്‍ ദൗളിത് ബെഗ് ഓള്‍ഡി മേഖലയില്‍ ഈ മാസം 15ന് രാത്രിയിലാണ് അന്‍പതു പേരടങ്ങുന്ന ചൈനീസ് സംഘം അതിക്രമിച്ച് കയറിയത്.
ഈ കടന്നുകയറ്റത്തെ ഇന്ത്യ ശക്തമായി അപലപിച്ചിട്ടുണ്ട്. ഇന്ത്യയുടെ താത്‌പര്യം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നാണ് പ്രതിരേധ മന്ത്രി എ.കെ. ആന്റണി ഇന്ന് പറഞ്ഞത്. ഇതോടൊപ്പം സമാധാനപരമായി ചൈനക്കാരെ ഒഴിപ്പിക്കുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്.
ചൈനീസ് സൈനിക പോസ്റ്റിന് എതിര്‍വശത്ത് ഇന്തോ ടിബറ്റന്‍ ബോര്‍ഡറില്‍ പോലീസ് താവളം സ്ഥാപിച്ചിട്ടുണ്ട്. പര്‍വ്വത പ്രദേശമായതിനാല്‍ പ്രത്യേക പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ അങ്ങോട്ട് എത്താനും കഴിയൂ. അതിനാല്‍ പര്‍വ്വതാരോഹണത്തില്‍ പരിശീലനം ലഭിച്ച പ്രത്യേക ലഡാക് സ്‌കൗട്ടിന്റേയും സേവനം ലഭ്യമാക്കി.
ജനവാസമില്ലാത്ത ഈ മേഖലയില്‍ ശൈത്യകാലത്ത് മൈനസിനും വളരെ താഴെ തണുപ്പ് പോകാറുണ്ട്. ചെനയേയും ലഡാക്കിനേയും ബന്ധിപ്പിക്കുന്ന സുപ്രധാന താവളം കൂടിയാണ് ദൗളിത് ബെഗ് ഓള്‍ഡി മേഖല.
https://www.facebook.com/Malayalivartha