വരുന്നു ഗണേഷ് തരംഗം, ഗണേഷിനെ മന്ത്രിയാക്കാനുള്ള ആദ്യത്തെ ആചാരവെടി എന്‍എസ്‌എസിന്റേത്

കെ.ബി. ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള അണിയറ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ആദ്യ പടിയായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിതന്നെ മുന്‍കൈയെടുത്തു. ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്നാണ് ജി. സുകുമാരന്‍ നായര്‍ പറയുന്നത്. അതിനായി മുഖ്യമന്ത്രി മുന്‍കൈയെടുക്കണം. ഗണേഷിനെ മന്ത്രിയാക്കണമെന്ന് എന്‍എസ്‌എസിന് വാശിയൊന്നുമില്ലെങ്കിലും ഗണേഷ്‌കുമാറിന്റെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തണം. ആരെയെങ്കിലും മന്ത്രിയാക്കുന്നെങ്കില്‍ അത് ഗണേഷ്‌കുമാറിനെ ആയിരിക്കണമെന്നും പറയുന്നു.
ഗണേഷ്‌കുമാറും നല്ല ശുഭാപ്‌തിയാലാണ്. കാരണം ഇത് പറയുന്നത് വേറാരുമല്ല ഉടക്കിനില്‍ക്കുന്ന എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ്. അച്ഛനും സുകുമാരന്‍ നായര്‍ പറയുന്നതിനപ്പുറം ചലിക്കില്ല.
രമേഷ് ചെന്നിത്തലയെ മന്ത്രിയാക്കാനായി സുകുമാരന്‍ നായര്‍ ആത്മാര്‍ത്ഥമായി പ്രയത്‌നിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്തുണ്ടായ ധാരണയനുസരിച്ച് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കണമെന്നൊരു ധാരണയുണ്ടായിരുന്നു. ഈ ധാരണയ്‌ക്ക് കോണ്‍ഗ്രസിലെ ഉന്നത നേതാക്കളും സാക്ഷികളായിരുന്നു. ഇടയ്‌ക്കൊക്കെ ചെന്നിത്തല ജി. സുകുമാരന്‍ നായരോട് ഇക്കാര്യം പറയുന്നുമുണ്ടായി. ന്യൂനപക്ഷ പ്രീണനം കൂടുകയും ജി. സുകുമാരന്‍ നായര്‍ക്ക് കൊടുത്ത വാക്കും കോണ്‍ഗ്രസ് തള്ളിപ്പറയുകയും ചെയ്‌തതോടെ അദ്ദേഹം ഒറ്റപ്പെട്ടു. അവസാനം ചെന്നിത്തലയും ജി. സുകുമാരന്‍ നായക്ക് നേരെ തിരിഞ്ഞു. താന്‍ സമുദായ നേതാവല്ലെന്ന് ചെന്നിത്തല തുറന്നു പറഞ്ഞതോടെ ജി. സുകുമാരന്‍ നായര്‍ വിഷമത്തിലായി. എല്ലാവരുംകൂടി തന്ത്രപൂര്‍വം ഒരുക്കിയ കെണിയില്‍ അകപ്പെടുകയായിരുന്നു എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി.
https://www.facebook.com/Malayalivartha