ഒരു കോടിയുടെ ഭാഗ്യം അനുഭവിക്കുന്നതിനു മുന്‍പേ ഉണ്ണി യാത്രയായി

കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം ലഭിച്ച ചെമ്പിളാവ് സ്വദേശി ഉണ്ണി(25) വീടിനടുത്തുള്ള കുളത്തില്‍ വീണുമരിച്ചു. സമ്മാന തുക കൈയ്യില്‍ കിട്ടുന്നതിനു മുമ്പാണ് ഈ ദാരുണമരണം ഉണ്ടായത്. തിങ്കളാഴ്‌ച രാവിലെ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്‌റ്റ് മോട്ടത്തിനുശേഷം ഇന്നുരാവിലെ സംസ്‌കരിച്ചു. വര്‍ഷങ്ങളായി അപസ്‌മാര രോഗത്തിന് ചികിത്സയിലായിരുന്നു ഉണ്ണി.
കഴിഞ്ഞ മാര്‍ച്ച് രണ്ടിനായിരുന്നു ഉണ്ണിക്ക് ലോട്ടറി അടിച്ചത്. സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കിടങ്ങൂര്‍ സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ച് പണത്തിനായ് കാത്തിരിക്കുകയായിരുന്നു പെയ്‌ന്റിംഗ് തൊഴിലാളിയായ ഉണ്ണിയും കുടുംബവും.സ്വന്തമായി സ്ഥലവും വീടും വാങ്ങണമെന്ന് ആഗ്രഹിച്ച് നടന്ന യുവാവിന്റെ ദുര്‍വിധിയില്‍ കണ്ണീര്‍ പൊഴിക്കുകയാണ് ഒരു നാട് മുഴുവന്‍. കഴിഞ്ഞമാസം ഒന്നാം തീയതി പെയ്‌ന്റിംഗ് ജോലിക്കു പോയി മടങ്ങും വഴി പാലായില്‍ നിന്നാണ് ഉണ്ണി കേരളസര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റെടുത്തത്. ഉണ്ണിക്കു ലഭിച്ച സമ്മാന തുക അവകാശികള്‍ക്കു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha