പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ നടത്തിയ റെയിഡില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു

എസ്.ഡി.പി.ഐ കേന്ദ്രത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ബോംബും, ആയുധങ്ങളും കണ്ടെത്തി. കണ്ണൂരിലെ നാറാത്ത് ടൗണിനു പിന്നിലുള്ള കെട്ടിടത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മയ്യില്‍ എസ്.ഐയുടെ നേതൃത്വത്തിലാണ് തെരെച്ചില്‍ നടത്തിയത്. ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കും പുറമേ നിരവിധി ദേശ വിരുദ്ധ ലഘുലേഖകളും, ഇറാന്‍ പൗരന്മാരുടെ അടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും ഇവിടുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 21 പേരെ കസ്റ്റഡിയില്‍ എടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യക്തിത്വ വികസന പരിശീലന ക്യാംപില്‍ പങ്കെടുക്കാനാണ് തങ്ങള്‍ എത്തിയതെന്ന് പിടിയിലായവര്‍ പറഞ്ഞു. മനുഷ്യ ഡമ്മികള്‍ ഉണ്ടാക്കി ആയുധം ഉപയോഗിക്കേണ്ട വിധം പരിശീലിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. അന്യ സംസ്ഥാനങ്ങളില്‍നിന്നുവരെ നിരവധിപേര്‍ ഇവിടെ വന്ന് പരിശീലനം നേടിയതായി പൊലീസ് പറഞ്ഞു. ഒഴിഞ്ഞ പറമ്പിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്‌തിരുന്നത്.
https://www.facebook.com/Malayalivartha