കോഴിക്കോട്ട് എല്‍കെജി വിദ്യാര്‍ഥിനിയായ നാലര വയസുകാരിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചു

നാദാപുരം പാറക്കടവിലെ ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ നാലര വയസുകാരിയെയാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചത്. വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ഹോസ്റ്റലിലേക്ക് വിളിച്ചു കൊണ്ടുപോയായിരുന്നു പീഡനം. സംഭവത്തില്‍ വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ രഹസ്യമായാണ് അന്വേഷണം.
സംഭവത്തില്‍ പ്രതിഷേധിച്ച് രക്ഷിതാക്കളും നാട്ടുകാരും രാവിലെ മുതല്‍ സ്‌കൂള്‍ ഉപരോധിക്കുകയാണ്. സ്‌കൂള്‍ ബസ് പോലും പുറത്തു പോകാന്‍ കഴിയാത്ത വിധം നാട്ടുകാര്‍ സ്‌കൂളിനുമുന്നില്‍ തിങ്ങിക്കൂടിയിരിക്കുകയാണ്. കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. എല്‍.കെ.ജി മുതല്‍ പത്താംക്ലാസ് വരെയുള്ള സ്‌കൂളാണിത്.
രണ്ടാഴ്ച മുന്‍പാണ് വിദ്യാര്‍ത്ഥിനി ലൈംഗിക പീഡനത്തിനിരയായത്. ശരീരത്തിലും രഹസ്യഭാഗങ്ങളിലും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. വൈദ്യപരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.ഉടന്‍ തന്നെ രക്ഷിതാക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു.
പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ സ്‌കൂള്‍ ബില്‍ഡിംഗില്‍ തന്നെയുള്ള ഹോസ്റ്റലില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























