ഇന്നലെ അറസ്റ്റിലായ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധം

കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ക്യാമ്പില്‍ നിന്ന് അറസ്റ്റു ചെയ്‌ത പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതു സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ട് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. അറസ്‌റ്റു ചെയ്‌തവരെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം. അറസ്‌റ്റിലായവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് തീവ്രവാദ ബന്ധമുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.
അറസ്‌റ്റിലായ പ്രധാനികളില്‍ ഒരാളായ അബ്ദുള്‍ അസീസിന് വിദേശത്തുനിന്ന് ഫോണ്‍ കോളുകളും പണവും എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അസീസ് എട്ട് വര്‍ഷം മുമ്പ് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അശ്വിനികുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇന്നലെ പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രത്തില്‍ റെയ്‌ഡ് നടത്തിയത്. ബോംബുകളും മാരകായുധങ്ങളും റെയ്‌ഡില്‍ പോലീസ് പിടിച്ചെടുത്തു. ഇവയ്‌ക്ക് പുറമേ നിരവിധി ദേശ വിരുദ്ധ ലഘുലേഖകളും, ഇറാന്‍ പൗരന്മാരുടെ അടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും ഇവിടുന്ന് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 21 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അന്യ സംസ്ഥാനങ്ങളില്‍നിന്നുവരെ നിരവധിപേര്‍ ഇവിടെ വന്ന് പരിശീലനം നേടിയതായി പൊലീസ് പറഞ്ഞു. ഒഴിഞ്ഞ പറമ്പിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്‌തിരുന്നത്. .
https://www.facebook.com/Malayalivartha