എസ്.എസ്.എല്‍.സി വിജയ ശതമാനം 94.17

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 94.17 വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.53 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. പതിനായിരത്തി എഴുപത്തിമൂന്ന് വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. കുറവ് പാലക്കാട് ജില്ലയിലും.
861 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 272 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നൂറു ശതമാനം വിജയം നേടാന്‍ കഴിഞ്ഞു. എയിഡഡ് മേഖലയില്‍ 327 സ്‌കൂളുകള്‍ നൂറു മേനി വിജയം സ്വന്തമാക്കി. ഉന്നത പഠനത്തിന് അര്‍ഹത നേടാത്ത വിദ്യാര്‍ഥികള്‍ക്കായി മേയ് 13 മുതല്‍ 18 വരെ സേ പരീക്ഷ നടത്തും. ഇതിനായുള്ള അപേക്ഷ നിലവില്‍ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ഹെഡ്‌മാസ്‌റ്റര്‍ക്ക് നല്‍കണം. ഉപരി പഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്ക് മേയ് 15 മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
മൊത്തം4,79,650 വിദ്യാര്‍ത്ഥികളാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9550 പേര്‍ കൂടുതലായി ഈ വര്‍ഷം പരീക്ഷയെഴുതി. വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്.
https://www.facebook.com/Malayalivartha