ഇന്നത്തെ ഗുജറാത്തിന്റെ വിജയത്തിനു പിന്നില്‍ മലയാളികളുടെ വിയര്‍പ്പുമുണ്ട്, തൊട്ടുകൂടായ്‌മ രാഷ്‌ട്രീയക്കാരെ പരിഹസിച്ച് നരേന്ദ്രമോഡി കൈയ്യടിനേടി

ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മോഡിക്കു മുന്നില്‍ ശക്തമായ പ്രതിരോധം സൃഷ്‌ടിച്ച് മോഡിയെ ബഹിഷ്‌കരിച്ചപ്പോള്‍ ഗുരുദേവ ദര്‍ശനത്തിന് പ്രാമുഖ്യം നല്‍കി മോഡി പ്രതികരിച്ചു. ജനമനസുകളില്‍ നിന്നും തൊട്ടുകൂടായ്‌മ എടുത്തുകളയാന്‍ അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരു. എന്നാല്‍ രാഷ്‌ട്രീയക്കാരുടെ ഇടയില്‍ ഇന്നും തൊട്ടുകൂടായ്‌മ നിലനില്‍ക്കുന്നു. നീണ്ട കരഘോഷത്തിനിടയില്‍ തന്റെ മനസിലുള്ളത് മോഡി ശിവഗിരിയില്‍ തുറന്നു പറഞ്ഞു.
തനിക്കെതിരെ കേരളത്തില്‍ നടക്കുന്ന കലാപം മോഡി സൂഷ്‌മമായി പഠിച്ചിരുന്നു. അത് കൊണ്ടാണ് ഗുജറാത്തിലെ മലയാളികളെപ്പറ്റി ഓര്‍മ്മിപ്പിച്ചത്. 25 ലക്ഷത്തോളം മലയാളികള്‍ അവിടെ സസുഖം വാഴുന്ന കാര്യവും മോഡി അനുസ്‌മരിച്ചു. ഗുജറാത്തിന്റെ വളര്‍ച്ചയ്‌ക്ക് പിന്നിലുള്ള മലയാളികളുടെ പങ്ക് വളരെ വലുത് തന്നെയാണ്. ഗുരുദേവദര്‍ശനങ്ങള്‍ രാജ്യം ഉള്‍ക്കൊള്ളാത്തതാണ് ഇന്നത്തെ പ്രധാന പ്രശ്‌നമെന്നും മോഡി പറഞ്ഞു. ഗുരുവിന്റെ ഏറ്റവും വലിയ സംഭാവന വിദ്യാഭ്യാസരംഗത്താണ്. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളാണ് കേരളത്തിലെ വിദ്യാഭ്യാസപുരോഗതിക്ക് ചുക്കാന്‍ പിടിച്ചത്. ലോകത്തിന് തന്നെ അത് മാതൃകയാണ്.
അതീവ സുരക്ഷയാണ് മോഡിക്കായ് ഒരുക്കിയിരുന്നത്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള മോഡിയുടെ സുരക്ഷയ്ക്ക് ഗുജറാത്തില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരത്തെതന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും എത്തിയിരുന്നു. വിമാനത്താവളം, നരേന്ദ്രമോഡി സഞ്ചരിക്കുന്ന റൂട്ട്, വര്‍ക്കല, ശിവഗിരി എന്നിവിടങ്ങളില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്. ശിവഗിരിയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ 4.45 -ന് പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ മോഡിയെ ഉജ്ജ്വല സ്വീകരണത്തോടെ ശിവഗിരിയിലേക്കാനയിക്കുകയായിരുന്നു. തിരുവനന്തപുരം മുതല്‍ വര്‍ക്കല ശിവഗിരിവരെ പോസ്റ്ററുകളുടേയും ഫ്‌ളക്‌സുകളുടേയും നീരാളിപ്പിടുത്തം തന്നെയായിരുന്നു.
ബി.ജെ.പി.ക്കാരുടെ പോസ്റ്ററുകള്‍ കണ്ട് സിപിഎംകാരും ഡി.വൈ.എഫ്.ഐ.ക്കാരും ബദല്‍ പോസ്റ്ററിറക്കിയത് ശ്രദ്ധനേടി.
ഇന്നത്തെ ദിവസം കറുത്തദിവസമാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ഇടതുപക്ഷ സംഘടനകള്‍ വിവിധ പ്രക്ഷോപങ്ങളും സംഘടിപ്പിച്ചു. കോണ്‍ഗ്രസാവട്ടെ മറ്റ് നേതാക്കളാരും മോഡിയോടൊപ്പം വേദി പങ്കിടരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി.
അതേസമയം മോഡിയോട് കാണിക്കുന്ന വിവേചനത്തിനെതിരെ ഗുജറാത്തിലെ മലയാളി സമൂഹം ശക്തമായാണ് പ്രതികരിച്ചത്. ഗുജറാത്ത് കാണാത്തവരാണ് ഇങ്ങനെ ഗുജറാത്തിനെപ്പറ്റി അസംബന്ധം പറയുന്നത്. 25 ലക്ഷം മലയാളികള്‍ ജാതിമത വ്യത്യാസമില്ലാതെ യാതൊരു വിവേചനവുമില്ലാതെ കഴിയുന്നുമുണ്ട്. 2002നു ശേഷം ഇവിടെ ഒരു പ്രശ്‌നവുമില്ലെന്നാണ് വിവിധ മലയാളി വെല്‍ഫെയര്‍ സംഘടനകള്‍ പറയുന്നത്. മോഡിയുടെ സന്ദര്‍ശനം എതിര്‍ത്തത് ശിയായില്ലെന്നാണ് ക്രിസ്‌ത്യാനികളുടെ സംഘടനയായ മലയാളി കാത്തലിക് ഫെഡറേഷന്‍ പറയുന്നത്. മോഡി സര്‍ക്കാരിന്റെ കീഴില്‍ നൂനപക്ഷ സുരക്ഷിതത്വത്തിന് യാതൊരു കുറവുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നെയെന്തിനാണ് ഈ കേരളക്കരയില്‍ ഇങ്ങനെയൊരു നാടകമെന്നാണ് അവര്‍ ആരായുന്നത്.
https://www.facebook.com/Malayalivartha