കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജൂണിലും ലോഡ്‌ഷെഡിംഗ് തുടരേണ്ടി വരുമെന്ന് ആര്യാടന്‍

സംസ്ഥാനത്ത് ജൂണിലും ലോഡ്‌ഷെഡിംഗ് ഉണ്ടാകാമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജൂണില്‍ മഴ കുറയാനാണ് സാധ്യത. കനത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജൂണിലും ലോഡ്‌ഷെഡിംഗ് തുടരേണ്ടിവരും. ഇതു കൂടാതെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ അന്യസംസ്ഥാനങ്ങളെ കേരളത്തിന് സമീപിക്കേണ്ടി വരും. അത്തരം സാഹചര്യത്തില്‍ വൈദ്യുതി ചാര്‍ജ് കൂട്ടേണ്ടിവരുമെന്നും ആര്യാടന്‍ സൂചിപ്പിച്ചു. അതേ സമയം കെ.എസ്.ഇ.ബി കനത്ത നഷ്ടത്തിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും 850 കോടി രൂപ നല്‍കിയാണ് നിലവില്‍ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നതെന്നും ബോര്‍ഡ് അംഗങ്ങള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha