Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..

ദേവസ്വം ബോർഡ് കാത്തിരിക്കുന്നത് ഇനി കോടികളുടെ നഷ്ടം; നിയന്ത്രണങ്ങള്‍ കൂടിയപ്പോൾ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉണ്ണിയപ്പത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചു... ചുരുക്കി പറഞ്ഞാൽ എല്ലാം സ്വാഹാ...

21 NOVEMBER 2018 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

പോലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ കാരണം തീര്‍ഥാടകരുടെ വരവ്‌ കുറഞ്ഞിരിക്കുകയാണ്‌. വരുമാനം കൂടി കുറഞ്ഞെന്ന വിവരം പുറത്തുവന്നാല്‍ സര്‍ക്കാരിനും ബോര്‍ഡിനും ഏറെ പഴി കേള്‍ക്കേണ്ടി വരും. അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങളുടെ വില്‍പ്പനയിലും നെയ്യഭിഷേകം ഉള്‍പ്പടെയുള്ള മറ്റ്‌ വഴിപാടുകളിലും വലിയ കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌. നെയ്യഭിഷേകത്തിന്‌ പോലീസ്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കാരണം അഭിഷേക കൂപ്പണ്‍ കൗണ്ടറുകള്‍ ആെളാഴിഞ്ഞ നിലയിലാണ്‌. അതേസമയം വില്‍പന കുറഞ്ഞതോടെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉണ്ണിയപ്പത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചു. സംഘര്‍ഷവും പോലീസ്‌ നിയന്ത്രണവും മൂലം തീര്‍ഥാടകരുടെ വരവ്‌ കുറഞ്ഞ സാഹചര്യത്തിലാണിത്‌. ഇതോടെ പ്ലാന്റില്‍ അപ്പം കുമിഞ്ഞുകൂടി.

നട തുറന്ന്‌ അഞ്ചു ദിവസം പൂര്‍ത്തിയായ ഇന്നലെ വരെ 40,000 കവര്‍ അപ്പമേ വിറ്റിട്ടുള്ളൂ. നട തുറന്ന ദിവസം മൂന്നു ലക്ഷം കവര്‍ അപ്പം സ്‌റ്റോക്കുണ്ടായിരുന്നു. 2.40 ലക്ഷം കവര്‍ അപ്പം സ്‌റ്റോക്കുള്ള സാഹചര്യത്തിലാണു നിര്‍മാണം നിര്‍ത്തിയത്‌. സ്‌റ്റോക്ക്‌ വിറ്റു തീര്‍ന്നശേഷം മാത്രമേ ഉല്‍പാദനം പുനഃരാരംഭിക്കൂ. കദളിപ്പഴം ചേര്‍ത്തു നിര്‍മിക്കുന്ന അപ്പം 20 ദിവസത്തിലധികം സൂക്ഷിക്കാനാവില്ല. കഴിഞ്ഞ മണ്ഡല-മകരവിളക്ക്‌ സീസണില്‍ പ്രതിദിനം അരലക്ഷം കവര്‍ അപ്പം വിറ്റു പോയിരുന്നു. നിലവിലിത്‌ 10,000 കവര്‍ മാത്രമാണ്‌.

30 മുതല്‍ 50 കൂട്ട്‌ അപ്പമാണ്‌ തീര്‍ഥാടന കാലത്ത്‌ പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്‌. പണി കുറഞ്ഞതോടെ ഈ മേഖലയിലെ തൊഴിലാളികളില്‍ പലരും മടങ്ങി. മുന്‍കൂര്‍ ശമ്ബളം നല്‍കി കരാറുകാരന്‍ നിലനിര്‍ത്തിയിരിക്കുന്ന ചിലര്‍ മാത്രമാണ്‌ സന്നിധാനത്ത്‌ അവശേഷിക്കുന്നത്‌. അരവണ വില്‍പ്പനയും ഇടിഞ്ഞു. 25 ലക്ഷം ടിന്‍ അരവണ സ്‌റ്റോക്കുണ്ട്‌. 100 കൂട്ട്‌ അരവണയാണ്‌ പ്രതിദിന ഉല്‍പ്പാദനം. പോലീസിന്റെ പുതിയ പരിഷ്‌കാരം അനുസരിച്ച്‌ വലിയ നടപ്പന്തലിന്‌ വശത്തു കൂടിയുള്ള പടിക്കെട്ടിലൂടെയാണ്‌ അപ്പം, അരവണ കൗണ്ടറുകളിലേക്ക്‌ പോകേണ്ടത്‌. ഇവിടെയും പല ഭാഗങ്ങളും ബാരിക്കേഡ്‌ ഉപയോഗിച്ച്‌ മറച്ചിരിക്കുന്നതിനാല്‍ ഏറെ ചുറ്റിത്തിരിയേണ്ട അവസ്‌ഥയാണ്‌.

നാളികേരം അടക്കമുള്ളവയുടെ ലേലത്തിലും ബോര്‍ഡിന്‌ വലിയ നഷ്‌ടത്തിനു സാധ്യതയുണ്ട്‌. കഴിഞ്ഞ വര്‍ഷം പമ്ബയിലും സന്നിന്നിധാനത്തുമായി ഒമ്ബതു കോടിയോളം രൂപയ്‌ക്കായിരുന്നു നാളികേരം ലേലം കൊണ്ടത്‌. ഇത്തവണ 10 കോടി രൂപയ്‌ക്കാണ്‌ കരാറുകാരന്‍ ലേലം എടുത്തത്‌. കരാര്‍ പ്രകാരം ചിങ്ങമാസം മുതലുള്ള നാളീകേരമാണ്‌ കരാറുകാരന്‌ ലഭിക്കുക. എന്നാല്‍ ഭക്‌തരുടെ വരവ്‌ കുറഞ്ഞത്‌ നഷ്‌ടത്തിനിടയാക്കിയതായി കരാറുകാരന്‍ പറഞ്ഞു. നഷ്‌ടക്കണക്കു ചൂണ്ടിക്കാട്ടി റീടെന്‍ഡര്‍ ആവശ്യപ്പെട്ട്‌ കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌. കച്ചവട സ്‌ഥാപനങ്ങളുടെ ലേലത്തിലും കോടികളുടെ നഷ്‌ടമാണ്‌ ബോര്‍ഡിനെ കാത്തിരിക്കുന്നത്‌. അതേസമയം കെ.എസ്‌.ആര്‍.ടി.സി. കനത്ത നഷ്‌ടത്തെത്തുടര്‍ന്നു ഏറെ കൊട്ടിഘോഷിച്ചെത്തിച്ച ഇലക്‌ട്രിക്‌ ബസുകള്‍ ഉള്‍പ്പെടെ 57 ബസുകള്‍ പമ്ബാ-നിലയ്‌ക്കല്‍ സര്‍വീസില്‍നിന്ന്‌ പിന്‍വലിച്ചു.

നിലയ്‌ക്കല്‍നിന്നു പമ്ബയിലേക്കുള്ള 50 ബസുകള്‍ക്ക്‌ പുറമേ ഏഴ്‌ ഇലക്‌ട്രോണിക്‌ ബസുകളുമാണ്‌ സര്‍വീസ്‌ അവസാനിപ്പിച്ചത്‌. ശബരിമലയിലേക്ക്‌ അനുവദിച്ച പത്ത്‌ ഇലക്‌ട്രോണിക്‌ ബസുകളില്‍ മൂന്നെണ്ണം മാത്രമേ നിലവില്‍ സര്‍വീസ്‌ നടത്തുന്നുള്ളൂ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 minute ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (6 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (19 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (26 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (29 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (33 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (35 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (2 hours ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

Malayali Vartha Recommends