Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വനിതാ മതിലിനെ അനുകൂലിച്ച മുസ്ലീം ലീഗ് നേതാവ് പുറത്ത് ; വനിതാ മതിലിനെ അനുകൂലിച്ച് മലബാറിലെ പ്രമുഖ മുസ്ലീം ലീഗ് നേതാവ് ദേശാഭിമാനിയിൽ ലേഖനം എഴുതിയത് വ്യക്തമായ ലക്ഷ്യത്തോടെയെന്ന് മുസ്ലീം ലീഗ് നേതൃത്വം

22 DECEMBER 2018 02:19 PM IST
മലയാളി വാര്‍ത്ത

വനിതാ മതിലിനെ അനുകൂലിച്ച് മലബാറിലെ പ്രമുഖ മുസ്ലീം ലീഗ് നേതാവ് ദേശാഭിമാനിയിൽ ലേഖനം എഴുതിയത് വ്യക്തമായ ലക്ഷ്യത്തോടെയെന്ന് മുസ്ലീം ലീഗ് നേതൃത്വം. ഇതിന്റെ പേരിൽ നേതാവിനെ ലീഗ് കഴിഞ്ഞ ദിവസം പുറത്താക്കി.

കാഞ്ഞങ്ങാട് സ്വദേശിയായ നേതാവ് തന്റെ ഭാര്യയെ കേരളത്തിലെ ഒരു സർവകലാശാലയിൽ വൈസ്ചാൻസലറാക്കാൻ കോടിയേരി ബാലകൃഷ്ണൻ വഴി നീക്കം നടത്തുന്നു എന്നാണ് ലീഗ് നേതൃത്വത്തിന്റെ കണ്ടെത്തൽ . നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യയെ യു ഡി എഫ് സർക്കാർ എം.ജി. സർവകലാശാലയിൽ പ്രോ വൈസ് ചാൻസലറാക്കിയിരുന്നു. ഇപ്പോൾ എം.ജി. സർവകലാശാലയിൽ വി സി പദവി ഒഴിഞ്ഞു കിടക്കുകയാണ്. അതിലാണ് നോട്ടമെന്നാണ് ആരോപണം.

തലശേരി എം എൽ എ, എ.എൻ ഷംസീർ വഴിയാണ് നീക്കം നടത്തുന്നതത്രേ. നേതാവിന്റെ ഭാര്യയുടെ ശിഷ്യനാണ് ഷംസീർ. തലശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ഇവർ അധ്യാപികയായിരുന്നു.

കോൺഗ്രസ് സർക്കാർ നൽകിയ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം അവരെ പുറംകാലുകൊണ്ട് ചവിട്ടിയ നടപടി ശരിയായില്ലെന്നാണ് ലീഗിന്റെ ആരോപണം. നേതാവും അദ്ദേഹത്തിന്റെ പത്‌നിയും അന്തരിച്ച നേതാവ് ഇ അഹമ്മദിന്റെ വിശ്വസ്തരായിരുന്നു. നേതാവിനെ ഇക്കഴിഞ്ഞ ഉമ്മൻ ചാണ്ടി ഗവൺമെന്റ് സർക്കാർ അഭിഭാഷകനാക്കിയിരുന്നു.

മണ്ണും ചാരി നിന്നവരൊക്കെ പെണ്ണും കൊണ്ട് പോകുന്ന കാഴ്ച ലീഗ് നേതൃത്വത്തെ ചെറുതായൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. സാധാരണ ലീഗ് നേതാക്കൾ സി പി എമ്മിലേക്ക് പോകുന്ന പതിവില്ല. കോൺഗ്രസിലേക്കാണ് കണ്ണുവയ്ക്കാറ്. മലപ്പുറം ജില്ലയിലെ നിലമ്പൂരിലും മറ്റും ഇത്തരത്തിൽ ലീഗുകാർ കോൺഗ്രസിലേക്ക് കാലുമാറുന്നത് പതിവാണ്. ഇതിൽ ആര്യാടൻ മുഹമ്മദിനെ പോലുള്ള നേതാക്കളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. കോൺഗ്രസുകാർ ലീഗുകാരെ മാറ്റാനുള്ള ശ്രമം ലീഗ് തന്നെ തടയാറുണ്ട്. മലപ്പുറം ജില്ലയിൽ ലീഗും കോൺഗ്രസും തമ്മിൽ ഇത്തരത്തിൽ സ്ഥിരമായി പാര വയ്ക്കാറുണ്ട്.

നേതാവിന്റെ പ്രവർത്തനം ലീഗിന്റെ ഉന്നതനേതാക്കൾ വരെ ഗൗരവായാണ് എടുത്തിരിക്കുന്നത്. ഭാര്യ എം.ജി. വാഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന കാലത്ത് ഉയർന്ന ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ചത് ലീഗ് നേതൃത്വമാണ്. പാണക്കാട് തങ്ങളുടെ കുടുംബവുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. എന്നിട്ടും നേതാവ് ഇത്തരത്തിൽ പ്രവർത്തിച്ചതിലാണ് ലീഗിന് സങ്കടം.

കോൺഗ്രസ്, ലീഗ്, ബി.ജെ.പി തുടങ്ങിയ പ്രമുഖ പാർട്ടികളിൽ നിന്ന് ഇനിയുമാളുകൾ കൊഴിഞ്ഞ് പോകാതിരിക്കാൻ നേതാക്കൾ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ബി ജെ പിയിൽ നിന്നും കുറെയധികം നേതാക്കൾ സി പി എമ്മിൽ ചേർന്നു. ഇവരിൽ ചിലർ സി പി എം വിട്ട് ബി ജെ പിയിലെത്തിയവരാണ്. വനിതാ മതിലിന്റെ ദിനങ്ങൾ അടുത്തു വരുമ്പോൾ ഇനിയും നേതാക്കൾ സി പി എമ്മിലെത്തുമെന്ന് മാർകിസിസ്റ്റുകാർ തന്നെ സമ്മതിക്കുന്നുണ്ട്.

പിണറായി വിജയൻ നേരിട്ടാണ് മതിലിന്റെ മേൽനോട്ടം ഏറ്റെടുത്തിരിക്കുന്നത്. ഒരു തരത്തിലും പാളിച്ചയുണ്ടാകാതിരിക്കാനാണ് പിണറായി ശ്രമിക്കുന്നത്. അത്തരമൊരു പാളിച്ചയുണ്ടായാൽ ബന്ധപ്പെട്ടവർ പിണറായിയോട് തന്നെ മറുപടി പറയേണ്ടി വരും. അതാണ് നേതാക്കളെ ഭയപ്പെടുത്തുന്നത്. അതിന് വേണ്ടി ഇതര പാർട്ടികളിൽ നിന്നും നേതാക്കളെ റാഞ്ചും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends