Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണ്ഡലപൂജക്ക് നാലു ദിവസംമാത്രം ശേഷിക്കെ തീര്‍ഥാടകര്‍ നിറഞ്ഞ് സന്നിധാനം... നെയ്യഭിഷേകം അടക്കം വഴിപാടുകള്‍ നടത്താന്‍ തിരക്ക്

23 DECEMBER 2018 08:42 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മണ്ഡലപൂജക്ക് നാലു ദിവസംമാത്രം ശേഷിക്കെ തീര്‍ഥാടകര്‍ നിറഞ്ഞ് സന്നിധാനം. മണ്ഡലപൂജക്ക് നവംബര്‍ 16ന് നടതുറന്ന് ഡിസംബര്‍ 20വരെ 19 ലക്ഷത്തോളം പേരാണ് ദര്‍ശനം നടത്തിയത്. 21ന് 97,384 പേര്‍ ദര്‍ശനം നടത്തിയപ്പോള്‍ ശനിയാഴ്ച വൈകീട്ട് ഏഴുവരെ 82,017 ഭക്തര്‍ ദര്‍ശനത്തിനെത്തി. ശനിയാഴ്ച പുലര്‍ച്ച മൂന്നിന് നിര്‍മാല്യത്തിന് നടതുറന്നതു മുതല്‍ തിരക്കായിരുന്നു. നെയ്യഭിഷേകം അടക്കം വഴിപാടുകള്‍ നടത്താനും തിരക്കനുഭവപ്പെട്ടു.

ലക്ഷത്തിനടുത്ത് തീര്‍ഥാടകര്‍ പ്രതിദിനം എത്തുമ്പോഴും നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍നിന്ന് തീര്‍ഥാടകരെ കടത്തിവിടാന്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലം വലിയ നടപ്പന്തലില്‍ അടക്കം മണിക്കൂറുകള്‍ ക്യൂവില്‍ കാത്തുനിന്ന് ദര്‍ശനം നടത്തേണ്ട അവസ്ഥയില്ല. ക്രിസ്മസ് പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധികൂടി ആയതോടെ മലയാളികള്‍ അടക്കമുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, മനിതി സംഘടനയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള യുവതി സംഘം ശനിയാഴ്ച ശബരിമല ദര്‍ശനത്തിനെത്തുമെന്ന് അറിയിച്ച പശ്ചാത്തലത്തില്‍ ശബരിമലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ശനിയാഴ്ച വൈകീട്ട് മുതല്‍ പമ്പയിലും സുരക്ഷ കൂട്ടി. കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘത്തിന് ഒരുക്കിയ മാതൃകയിലാകും പൊലീസ് ഇവര്‍ക്കും സുരക്ഷ ഒരുക്കുക. സന്നിധാനത്തിന്റെ ചുമതലയുള്ള ഐ.ജി ദിനേന്ദ്ര കശ്യപ് ഞായറാഴ്ച രാവിലെ സന്നിധാനത്ത് എത്തും. ഡി.ഐ.ജി കെ. സേതുരാമന്‍, രണ്ട് പൊലീസ് സ്‌പെഷല്‍ ഓഫിസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാകും സുരക്ഷ. 1500 പൊലീസ് ഉദ്യോഗസ്ഥരാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ളത്.

എരുമേലിയിലും തീര്‍ഥാടക തിരക്കേറി. ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ഇപ്പോള്‍. രണ്ടുദിവസമായി എരുമേലി വഴി മലചവിട്ടാനെത്തുന്നവര്‍ വര്‍ധിക്കുകയാണ്. എന്നാല്‍, പേരുത്തോട്കാളകെട്ടി വഴിയുള്ള പരമ്പരാഗത കാനനപാതയില്‍ കാര്യമായ തിരക്കില്ല. പെരിയാര്‍സത്രം വഴിയും തിരക്കില്ലെന്ന് പൊലീസ് അറിയിച്ചു. അതിനിടെ എരുമേലിയില്‍ തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചിട്ടില്ലെന്ന പരാതിയും വ്യാപകമാണ്. എരുമേലിയില്‍ ജലക്ഷാമവുമുണ്ട്. പുഴകളും തോടുകളും മാലിന്യം നിറഞ്ഞു. ക്ഷേത്ര കുളിക്കടവിലും വെള്ളമില്ല. തോട്ടില്‍ മാലിന്യം നിറഞ്ഞതോടെ ഒഴുക്കും നിലച്ചു.

അതിനിടെ, എരുമേലിയിലും വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ഇപ്പോള്‍. രണ്ടുദിവസമായി എരുമേലി വഴി മലചവിട്ടാനെത്തുന്നവര്‍ വര്‍ധിക്കുകയാണ്. എന്നാല്‍, പരമ്പരാഗത കാനനപാതയില്‍ തിരക്കില്ല. പെരിയാര്‍സത്രം വഴിയും തിരക്കില്ല. ഏറെ പേരും വാഹനങ്ങളിലാണ് സന്നിധാനത്തേക്ക് പോകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends