Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മനിതി സംഘവുമായി കാനനപാതയിലേക്ക് കടന്ന പൊലീസ് ഭക്തരുടെ വന്‍മതിലിന് മുന്നില്‍ തകര്‍ന്നടിഞ്ഞു, യുവതികളെയും കൊണ്ട് പൊലീസ് തിരിഞ്ഞോടി, അവസാനം അവരെ പൊലീസ് വാഹനത്തില്‍ കണ്‍ട്രോള്‍റൂമിലെത്തിച്ചു

23 DECEMBER 2018 12:31 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനിതി സംഘത്തിലെ യുവതികള്‍ക്ക് സന്നിധാനത്തേക്ക് പോയെങ്കിലും ഭക്തരുടെ പ്രതിഷേധം കാരണം പിന്തിരിഞ്ഞ് ഓടി. എന്ത് വന്നാലും മലകയറുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇവര്‍. എന്നാല്‍ ഭക്തരുടെ ശക്തിക്ക് മുന്നില്‍ തോറ്റ് തുന്നംപാടി ഓടി... പൊലീസ് ഗാര്‍ഡ് റൂമില്‍ അഭയം തേടുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് പമ്പയില്‍ സംഘടിച്ചിരുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

അറസ്റ്റ് തുടങ്ങിയതോടെ മറ്റെവിടെയോ തമ്പിടിച്ചിരുന്ന നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പെട്ടെന്ന് പാഞ്ഞ് വരുകയായിരുന്നു. മനിതി സംഘം പ്രവര്‍ത്തകരുമായി പൊലീസ് കാനനപാതയിലെ 50 മീറ്റര്‍ മുന്നോട്ട് നീങ്ങിയെങ്കിലും അവിടേക്ക് ഭക്തര്‍ പാഞ്ഞടുത്തു. അതോടെ സംഘത്തിലെ യുവതികള്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കി. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഇവരെ തിരികെ ഇറക്കി.

പമ്പാ ഗണപതി ക്ഷേത്രത്തിന് മുന്നിലൂടെ പൊലീസ് ഗാര്‍ഡ് റൂമിലേക്ക് യുവതികളെ മാറ്റി. വനിതാ പൊലീസ് ഉള്‍പ്പെടെയാണ് സംരക്ഷണം ഒരുക്കിയത്. കൂ കൂ വിളികളോടെ ഭക്തര്‍ ഇവര്‍ക്ക് പിന്നാലെ പാഞ്ഞടുത്തെങ്കിലും ഉപദ്രവിച്ചില്ല. രാവിലെ മുതല്‍ സംഘവുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും പിന്‍മാറാന്‍ അവര്‍ തയ്യാറായില്ല. എന്ത് വന്നാലും തങ്ങള്‍ ശബരിമല ദര്‍ശനം നടത്തുമെന്ന നിലപാടിലായിരുന്നു ഇവര്‍. തുടര്‍ന്നാണ് സന്നിധാനത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. എന്നാല്‍ പൊലീസ് സംവിധാനം നിഷ്‌ക്രിയമാകുന്നതാണ് പമ്പയില്‍ കണ്ടത്. പൊലീസ് 11 യുവതികളെ മാറ്റിയെങ്കിലും അവര്‍ പിന്‍മാറില്ല. അവര്‍ ആവശ്യപ്പെടുന്ന പോലെ കാര്യങ്ങള്‍ ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

സന്നിധാനത്തേക്കുള്ള ഓരോ പോയിന്റിലും ശബരിമല കര്‍മസമിതിയുടെ പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ട്. ഈ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാനായില്ല. അത്രയ്ക്ക് ആസൂത്രണമായാണ് ശബരിമല കര്‍മസമിതിയും മറ്റ് ഭക്തസംഘടനകളും തമ്പടിച്ചിരിക്കുന്നത്. പൊലീസ് വളരെ പെട്ടെന്നാണ് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഉടന്‍തന്നെ പൊലീസ് മനീതി സംഘവുമായി പൊലീസ് സന്നിധാനത്തേക്ക് പോയി. സുരക്ഷയ്ക്കായി 50തോളം പൊലീസുകാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇരുന്നോറോളം ഭക്തജനങ്ങളാണ് പാഞ്ഞടുത്തത്. അവരെ തടുക്കാന്‍ പൊലീസിന് ആയില്ല.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends