Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ദര്‍ശനത്തിന് യുവതികള്‍ക്ക് സുരക്ഷയൊരുക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം പൊലീസിനെ ഉപയോഗിച്ച് പൊറാട്ട് നാടകം കളിക്കുന്നതിലും പ്രതിഷേധക്കാരെ മോശക്കാരാക്കി തീര്‍ക്കുന്നതിലും മുഖ്യമന്ത്രിയും സര്‍ക്കാരും വിജയിച്ചിരിക്കുന്നു

23 DECEMBER 2018 05:25 PM IST
മലയാളി വാര്‍ത്ത

പമ്പയില്‍ വീണ്ടും പിണറായി പൊലീസിന്റെ പൊറാട്ട് നാടകം. തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘത്തിലെ 11 യുവതികള്‍ക്ക് ശബരിമല ദര്‍ശനം നടത്താന്‍ എല്ലാ സംരക്ഷണവും സൗകര്യവും ഒരുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ മതിയായ പൊലീസിനെ വിന്യസിച്ച് സംരക്ഷണം ഒരുക്കാതെ യുവതികളെ പറ്റിക്കുകയായിരുന്നു. സന്നിധാനത്തും പമ്പയിലും പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും 50 പൊലീസുകാരുടെ അകമ്പടിയോടെയാണ് മിനിതി സംഘം മലകയറിയത്. ഇവരെ തടുക്കാന്‍ അതിന്റെ മൂന്നിരട്ടിയോളം ഭക്തരാണ് ഉണ്ടായിരുന്നത്. 

പൊലീസിന് തങ്ങളെ സന്നിധാനത്ത് എത്തിക്കാന്‍ ആവില്ലെന്ന് പറഞ്ഞ ശേഷമേ പിന്‍മാറൂ എന്ന് നിലപാടിലാണ് മനിതി സംഘം. ഭക്തരെ അറസ്റ്റ് ചെയ്തില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നിട്ടും രണ്ട് ജീപ്പുകളില്‍ കൊളളുന്ന ഭക്തരെ അറസ്റ്റ് ചെയ്ത് നീക്കി. അതിന് ശേഷം യുവതികളെയും കൊണ്ട് ഏതാനും ദൂരം പോവുകമാത്രമാണ് ചെയ്തത്. ഇത് പൊലീസിന്റെ നാടകമാണെന്ന് വ്യക്തമാണ്.

യുവതികളെ സന്നിധാനത്ത് എത്തിക്കണമെങ്കില്‍ വന്‍ പൊലീസ് സന്നാഹത്തത്തിന്റെയും മറ്റ് ഫോഴ്‌സുകളെ വിന്യസിച്ചും നടപ്പാക്കാമായിരുന്നു. അതിന് മുതിരാതെ അവര്‍ക്ക് സംരക്ഷണം ഒരുക്കി പക്ഷെ, ശബരിമല കര്‍മസമിതിയും മറ്റും വലിയപ്രതിഷേധം ഉണ്ടാക്കി. അത് ക്രമസമാധാനപ്രശ്‌നമുണ്ടാക്കി എന്ന് വരുത്തി തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചത്.

മുമ്പും യുവതികള്‍ മലകയറാനെത്തിയപ്പോള്‍ ഇതേ തീരിയിലുള്ള നാടകമാണ് പിണറായി പൊലീസ് കളിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതാണ് ഇതിനെല്ലാം തിരക്കഥ ഒരുക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. റഹ്നാഫാത്തിമയും ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിതയേയും പൊലീസ് ഷീല്‍ഡും ധരിപ്പിച്ച് സന്നിധാനത്തെ നടപ്പന്തല്‍ വരെ എത്തിച്ചെങ്കിലും ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം പിന്‍മാറുകയായിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖികയും ഇത്തരത്തില്‍ പിന്‍മാറി. പിന്നീട് ആന്ധ്രാസ്വദേശിയായ യുവതി ഗര്‍ഭപാത്രം നീക്കിയ ശേഷം മലകയറാന്‍ എത്തിയെങ്കിലും അവര്‍ക്കും പൊലീസ് മതിയായ സംരക്ഷണം ഉറപ്പാക്കാത്തതിനാല്‍ തിരിച്ചിറങ്ങിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (39 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (54 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends