Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യൽ മീഡിയയിൽ സെല്‍വിയ്ക്ക് അയ്യപ്പ ഭക്തരുടെ തെറി അഭിഷേകം... കേട്ടാലറയ്ക്കുന്ന ചീത്ത വിളികളുമായി ഫേസ്ബുക്ക് പ്രൊഫൈലില്‍ പ്രതിഷേധം

23 DECEMBER 2018 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധിയെ തുടര്‍ന്ന് മലകയറാന്‍ ഇന്ന് പമ്പയിലെത്തിയ ശെല്‍വിയെയും മനിതി എന്ന സംഘടനയിലെ മറ്റം അംഗങ്ങളെയും പ്രതിഷേധകര്‍ തടയുകയായിരുന്നു. എന്നാല്‍ അയ്യപ്പ ദര്‍ശമനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടാണ് ചര്‍ച്ചയ്ക്ക് വിളിച്ച പൊലീസ് ഉദ്യോഗസ്ഥരെ ശെല്‍വി അറിയിച്ചത്. ഇതിന് പിന്നാലെയാണ് ശെല്‍വിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ മലയാളികള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ചീത്തവിളികളുമായി എത്തിയിരിക്കുന്നത്. ശെല്‍വിയുടെ പോസ്റ്റുകള്‍ക്ക് കമന്‍റായി പരിഹാസങ്ങളും നിറയുന്നുണ്ട്.

കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ശെല്‍വിയെ പ്രതിഷേധക്കാര്‍ ചീത്ത വിളിക്കുന്നത്. മല കയറാന്‍ കേരളത്തിലേക്ക് വരേണ്ടെന്നും സഭ്യമല്ലാത്തതുമായ വാക്കുകള്‍ ഉപയോഗിച്ചാണ് ചീത്ത വിളി. ശബരിമല കയറാനെത്തിയ മനിതി സംഘത്തിനെ നയിക്കുന്ന ശെല്‍വിയ്ക്ക് നേരെയാണ് ശക്തമായ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്. ശെല്‍വിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കേട്ടാലറയ്ക്കുന്ന തെറിവിളികളുമായി എത്തിയിരിക്കുന്നത് അയ്യപ്പ ഭക്തർ തന്നെയാണ്.

അതേസമയം തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനിതി സംഘത്തിലെ യുവതികള്‍ക്ക് സന്നിധാനത്തേക്ക് പോയെങ്കിലും ഭക്തരുടെ പ്രതിഷേധം കാരണം പിന്തിരിഞ്ഞ് ഓടി. എന്ത് വന്നാലും മലകയറുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇവര്‍. എന്നാല്‍ ഭക്തരുടെ ശക്തിക്ക് മുന്നില്‍ തോറ്റ് തുന്നംപാടി ഓടി... പൊലീസ് ഗാര്‍ഡ് റൂമില്‍ അഭയം തേടുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് പമ്പയില്‍ സംഘടിച്ചിരുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. അറസ്റ്റ് തുടങ്ങിയതോടെ മറ്റെവിടെയോ തമ്പിടിച്ചിരുന്ന നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പെട്ടെന്ന് പാഞ്ഞ് വരുകയായിരുന്നു. മനിതി സംഘം പ്രവര്‍ത്തകരുമായി പൊലീസ് കാനനപാതയിലെ 50 മീറ്റര്‍ മുന്നോട്ട് നീങ്ങിയെങ്കിലും അവിടേക്ക് ഭക്തര്‍ പാഞ്ഞടുത്തു. അതോടെ സംഘത്തിലെ യുവതികള്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കി. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഇവരെ തിരികെ ഇറക്കി.

പമ്പാ ഗണപതി ക്ഷേത്രത്തിന് മുന്നിലൂടെ പൊലീസ് ഗാര്‍ഡ് റൂമിലേക്ക് യുവതികളെ മാറ്റി. വനിതാ പൊലീസ് ഉള്‍പ്പെടെയാണ് സംരക്ഷണം ഒരുക്കിയത്. കൂ കൂ വിളികളോടെ ഭക്തര്‍ ഇവര്‍ക്ക് പിന്നാലെ പാഞ്ഞടുത്തെങ്കിലും ഉപദ്രവിച്ചില്ല. രാവിലെ മുതല്‍ സംഘവുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും പിന്‍മാറാന്‍ അവര്‍ തയ്യാറായില്ല. എന്ത് വന്നാലും തങ്ങള്‍ ശബരിമല ദര്‍ശനം നടത്തുമെന്ന നിലപാടിലായിരുന്നു ഇവര്‍. തുടര്‍ന്നാണ് സന്നിധാനത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. എന്നാല്‍ പൊലീസ് സംവിധാനം നിഷ്‌ക്രിയമാകുന്നതാണ് പമ്പയില്‍ കണ്ടത്. പൊലീസ് 11 യുവതികളെ മാറ്റിയെങ്കിലും അവര്‍ പിന്‍മാറില്ല. അവര്‍ ആവശ്യപ്പെടുന്ന പോലെ കാര്യങ്ങള്‍ ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

സന്നിധാനത്തേക്കുള്ള ഓരോ പോയിന്റിലും ശബരിമല കര്‍മസമിതിയുടെ പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ട്. ഈ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാനായില്ല. അത്രയ്ക്ക് ആസൂത്രണമായാണ് ശബരിമല കര്‍മസമിതിയും മറ്റ് ഭക്തസംഘടനകളും തമ്പടിച്ചിരിക്കുന്നത്. പൊലീസ് വളരെ പെട്ടെന്നാണ് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഉടന്‍തന്നെ പൊലീസ് മനീതി സംഘവുമായി പൊലീസ് സന്നിധാനത്തേക്ക് പോയി. സുരക്ഷയ്ക്കായി 50തോളം പൊലീസുകാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇരുന്നോറോളം ഭക്തജനങ്ങളാണ് പാഞ്ഞടുത്തത്. അവരെ തടുക്കാന്‍ പൊലീസിന് ആയില്ല.

പെരുമ്പാവൂരിൽ സ്വന്തം വീടിനകത്ത് ക്രൂരമായി ബലാത്സംഗത്തിനിരയായി നിയമവിദ്യാർത്ഥിനി ജിഷ കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് മനിതി എന്ന കൂട്ടായ്മ ഉടലെടുക്കുന്നത്. രാജ്യമാകെ ചര്‍ച്ചയായ ജിഷയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കാനായി ചെന്നൈയിലെ മറീന ബീച്ചിലും സ്ത്രീകള്‍ ഒത്തുകൂടി. ജിഷയുടെ അരുകൊലയില്‍ പ്രതിഷേധിച്ച സ്ത്രീ കൂട്ടായ്മ പതിയെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ചുവടുറപ്പിക്കാന്‍ തീരുമാനിച്ചു. ആ കൂട്ടായ്മ മനിതിയെന്ന സ്ത്രീ അവകാശ പോരാട്ട സംഘമായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുള്ള ശ്രമവും സംഘടനയ്ക്കുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി പോരാടുക എന്നതാണ് മനിതിയുടെ ലക്ഷ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends