പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി യുവതികളെ പതിനെട്ടാംപടി കയറ്റെണ്ടെന്നാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും അജണ്ട, ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പും കോടതിയുടെ കണ്ണില്‍ പൊടിയിടലും

ഈ മണ്ഡലകാലത്ത് യുവതികള്‍ ശബരിമല ദര്‍ശനം നടത്തില്ല. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് രാഷ്ട്രീയ തീരുമാനം എടുത്തുകഴിഞ്ഞു. പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി യുവതികളെ പതിനെട്ടാംപടി കയറ്റെണ്ടെന്നാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും അജണ്ട. യുവതികളെ കയറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമം മാത്രം നടത്തി കോടതിയുടെ കണ്ണില്‍ പൊടിയിടുകയാണ് ലക്ഷ്യം. ശബരിമലയിലും സന്നിധാനത്തും ലാത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ശബരിമലയില്‍ അനിഷ്ടസംഭവങ്ങളുണ്ടായാല്‍ അത് വലിയ തിരിച്ചടിയുണ്ടാകുമെന്ന് സര്‍ക്കാരിനും സി.പി.എമ്മിനും അറിയാം.
അതുകൊണ്ട് ശബരിമലയില്‍ സംഘര്‍ഷം വേണ്ടെന്ന ഉറച്ചനിലപാടിലാണ് സര്‍ക്കാര്‍. എന്‍.എസ്.എസും ഓര്‍ത്തഡോക്‌സഭയും സര്‍ക്കാരിനെതിരെ വാളോങ്ങി നില്‍ക്കുന്നതിനാല്‍ കാര്യങ്ങളില്‍ സംയമനം പാലിക്കണമെന്ന് പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ശബരിമലയിലും പിറവം പള്ളിയിലും കോതമംഗലം ചെറിയപള്ളിയിലും പൊലീസ് ഒരുവിധത്തിലുമുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കാഞ്ഞത്. ശബരിമലയില്‍ യാതൊരുവിധ അക്രമങ്ങളും ഉണ്ടാക്കാതെ കോടതിവിധി നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഡി.ജി.പി രാവിലെ പറഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി.
യുവതികളെ പ്രവേശിപ്പിക്കാമെന്ന പ്രതീതി മണ്ഡലകാലം അവസാനിക്കും വരെ നിലനിര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മണ്ഡലകാലം അവസാനിക്കുമ്പോഴേക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമയമാകും. അത് വരെ വിഷയം സജീവമാക്കി നിര്‍ത്തിയാല്‍ രാഷ്ട്രീയമായി നേട്ടങ്ങളേറെയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും പ്രത്യക്ഷത്തില്‍ അതിന് ശ്രമിക്കുമ്പോള്‍ സി.പി.എം അത് വളഞ്ഞവഴിയിലൂടെ നടപ്പാക്കുന്നെന്ന് മാത്രം. ഇന്ന് കനകദുര്‍ഗയേയും ബിന്ദുവിനെയും ചന്ദ്രാനന്ദന്‍ റോഡിന്റെ പകുതിയോളം എത്തിച്ച ശേഷം പൊലീസ് തന്നെ അവരെ ബലംപ്രയോഗിച്ച് തിരിച്ചിറക്കുകയായിരുന്നു. അതില്‍ നിന്ന് തന്നെ സര്‍ക്കാരിന്റെ പൊറാട്ട് നാടകം മനസിലാക്കാവുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha
























