Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയ്യപ്പനെയും അയ്യപ്പ ഭക്തരെയും ലൈംഗികച്ചുവയോടെ ആക്ഷേപിച്ചു; സംവിധായകന്‍ പ്രിയനന്ദനന്‍റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാർച്ച് നടത്തി...

13 JANUARY 2019 12:39 PM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്കിലൂടെ അയ്യപ്പനെയും അയ്യപ്പ ഭക്തരെയും ലൈംഗികച്ചുവയോടെ അക്ഷേപിച്ച വിവാദ പോസ്റ്റിനെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിൽ മറുപടിയുമായി സംവിധായകൻ പ്രിയനന്ദനൻ. 'ഞാൻ വീട്ടിൽ തന്നെയുണ്ട്, കൊല്ലാനാണെങ്കിലും വരാം' എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ഒളിച്ചിരിക്കില്ലെന്നും നില'പാട്' തന്നെയാണെങ്കിലും- എന്നും പ്രിയനന്ദനൻ പറയുന്നു.


പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സി.പി.എം നേതാവും പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹിയുമായ പ്രിയനന്ദനന്റെ ഫേസ്ബുക്ക് അയ്യപ്പസ്വാമിയെയും അയ്യപ്പ വിശ്വാസികളായ ഹിന്ദുക്കളേയും മാതൃത്വത്തേയും സത്രീത്വത്തെയും അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിണറായിയുടെ പിച്ചകാശോ ആവാര്‍ഡോ നേടാന്‍ അയ്യപ്പ സ്വാമിയേ അവഹേളിച്ചാല്‍ മതിയെന്ന ധാരണയാണങ്കില്‍ കാലം മാറിയത് പ്രിയനന്ദനും പുരോഗമന കല സംഘവും ഒര്‍ത്താല്‍ നന്ന്. ഇത് അപലപനീയമാണ്. സഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

പ്രിയനന്ദന്റെ ഫേസ്ബുക്ക് ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും, വിവാദങ്ങൾക്ക് യാതൊരു അയവും ഉണ്ടയില്ലായിരുന്നു. തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ സംവിധായകന്‍ പ്രിയനന്ദനന്‍റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ ഇട്ട വിവാദ പോസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്‌. വീടിനു മുന്നില്‍ പൊലീസ് മാര്‍ച്ച്‌ തടഞ്ഞു.

സ്ത്രീകളേയും അയ്യപ്പ വിശ്വാസികളേയും അപമാനിക്കുന്നതാണ് പ്രിയനന്ദനന്‍റെ പോസ്റ്റ് എന്ന നിലപാടുമായി ബി.ഗോപാലകൃഷ്ണന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രസ്താവനകള്‍ നടത്തിയിരുന്നു. പ്രിയനന്ദനന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളിലും ഉയര്‍ത്തുന്നത്. പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബിജെപിയുടെ തീരുമാനം.

വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും ഉണ്ടായതിനെത്തുടര്‍ന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനന്‍ ഡിലീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല എന്ന് മറ്റൊരു പോസ്റ്റും പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (33 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (42 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (49 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (56 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends