Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികളെ ചിരിപ്പിച്ച് രാഹുല്‍... നരേന്ദ്ര മോദി അവിവാഹിതനായതിന്റെ പ്രചോദനം കൊണ്ടാണോ താങ്കളും വിവാഹിതനാവാത്തത്?

13 JANUARY 2019 12:58 PM IST
മലയാളി വാര്‍ത്ത

യുഎഇ സന്ദര്‍ശനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കുണ്ടാക്കിയ ഇമേജ് ചെറുതല്ല. അതിനിടെ സദസിന് ചിരി നല്‍കിയ സംഭവുമുണ്ടായി. വ്യവസായികളുടെ സംഗമത്തില്‍ ഉയര്‍ന്ന ഒരു ചോദ്യത്തിനുള്ള രാഹുല്‍ ഗാന്ധിയുടെ മറുപടിയാണ് ചിരി പിടിപ്പിച്ചത്. നരേന്ദ്ര മോദി അവിവാഹിതനായതിന്റെ പ്രചോദനം കൊണ്ടാണോ താങ്കളും വിവാഹിതനാവാത്തത്, എന്നാല്‍ അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു... മോദി വിവാഹിതനാണ്. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. വിവാഹം നടക്കേണ്ട സമയത്തു നടക്കും. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ്.

വ്യാജ വാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണങ്ങളും തമാശയായേ കാണാറൂള്ളു. മോഡിയും കൂട്ടരും ഇങ്ങനെ ചെയ്യുന്നതു കൊണ്ടു പലതും പഠിച്ചെന്നും അതുകൊണ്ട് അദ്ദേഹത്തെ ഗുരുവായി കാണുന്നതായും രാഹുല്‍ പറഞ്ഞു. താനൊരിക്കലും മോഡിയെ വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്ന് പറഞ്ഞ രാഹുല്‍ മറുപക്ഷത്തു നിന്ന് അങ്ങനെയല്ലെന്നും ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തോട് സംവദിക്കുകയായിരുന്നു രാഹുല്‍. നിരവധിയാളുകളാണ് രാഹുല്‍ ഗാന്ധിയെ കാണാന്‍ ദുബൈ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് എത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പത്‌നിയും നല്‍കിയത്.

കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്ത് അസഹിഷ്ണുതയുടെ കാലമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രാജ്യത്തെ രാഷ്ട്രീയ താല്‍പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. മതം, ഭാഷ, സംസ്‌കാരം,സാമ്പത്തിക നിലവാരം എന്നിങ്ങനെ പല പേരുകളിലാണ് രാജ്യത്ത് വിഭജിച്ച് കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ജിഎസ്ടിയും നോട്ടു നിരോധനവും രാജ്യത്തെ തകര്‍ത്തുവെന്നും തൊഴില്‍ രഹിതരായ യുവതയെയുമാണ് രാജ്യത്ത് കാണാന്‍ കഴിയുകയെന്നും രാഹുല്‍ പറഞ്ഞുയ രാജ്യത്തെ തൊഴിലില്ലായ്മ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രവാസികള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ക്ക് ഭാവിയെക്കുറിച്ച് ആശങ്ക മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വീണ്ടുമൊരു ഹരിത വിപ്ലവത്തിന് സമയം ആയിരിക്കുന്നുവെന്നും സാങ്കേതിക വിദ്യ കൊണ്ടുള്ള സഹായം രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ദുബായ് ജബല്‍ അലി വ്യവസായ ശാലയിലെ ആയിരങ്ങളും രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ തൊഴിലാളികളെ കാണാന്‍ എത്തുകയായിരുന്നു.

മന്‍ കി ബാത്തിന് അല്ല ഞാന്‍ വന്നത്, നിങ്ങളെ കേള്‍ക്കാനാണ്, രാഹുല്‍ ലേബര്‍ ക്യാംപിലെ തൊഴിലാളികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഞാന്‍ വലിയവനല്ലാ, നിങ്ങളില്‍ ഒരാളാണെന്നും രാഹുല്‍ പറഞ്ഞു.

മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും. പ്രവാസികളുടെകൂടി വിയര്‍പ്പാണ് ഇന്ത്യ. അവരുടെ ശബ്ദം പാര്‍ലമെന്റില്‍ കേള്‍ക്കണം. ഇന്ത്യ വെറും ഭൂപ്രദേശമല്ല. ഓരോ ഇന്ത്യക്കാരനുമാണ് ഇന്ത്യ. ഇവിടെ ദുബായിലേക്ക് വരുമ്പോള്‍ ഇന്ത്യയും കൊണ്ടാണു നിങ്ങള്‍ വരുന്നത്, പ്രവാസികളോടായി രാഹുല്‍ പറഞ്ഞു. യുഎയിലെ കൂറ്റന്‍ കെട്ടിടങ്ങളും മികച്ച റോഡുകളും കാണുമ്പോള്‍ നിങ്ങളുടെ വിയര്‍പ്പും അധ്വാനവുമെല്ലാം ഇതിലുണ്ടല്ലോ എന്നോര്‍ത്ത് അഭിമാനം തോന്നാറുണ്ടെന്നും അദ്ദേഹം തൊഴിലാളികളോടായി പറഞ്ഞു. രാഹുലിന്റെ വാക്കുകള്‍ക്ക് കാതടപ്പിക്കുന്ന കയ്യടികളാണ് സദസ്സില്‍ നിന്നുണ്ടായത്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (9 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (34 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (43 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (50 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (57 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends