Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിനുവിന്റെ കളിയാക്കല്‍ ആരോട്? ഒരിടവേളയ്ക്ക് ശേഷം പ്രസ് ക്ലബ്ബ് ബാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറച്ച് വിനു ബി ജോണിന്റെ ട്വിറ്റ്; അബ്കാരി നിയമ പ്രകാരം അറസ്റ്റ് ചെയ്യേണ്ട സെക്രട്ടറിയെ തിങ്കളാഴ്ച വിളിപ്പിച്ചിരിക്കുകയാണ് ഒത്തുതീര്‍പ്പിന്...

13 JANUARY 2019 02:01 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ അമ്പതോളം ക്ലബ്ബുകള്‍ക്ക് ഇപ്പോഴും ബാര്‍ ലൈസന്‍സ് ഉണ്ടെങ്കിലും പ്രസ് ക്ലബ്ബ് ബാറിന് ലൈസന്‍സ് ഇല്ലാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നാണ് എതിരാളികള്‍ പറയുന്നത്. തീര്‍ത്തും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബാറിനെതിരെ മുമ്പ് ഒരു മാധ്യമ പ്രവര്‍ത്തക രംഗത്ത് വന്നെങ്കിലും തൊടാന്‍ കഴിഞ്ഞിട്ടില്ല. അതിന് പിന്നാലെയാണ് ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ ഒരു ട്വീറ്റ് വന്നിരിക്കുന്നത്. സര്‍ക്കാരിനേയും എക്‌സൈസ് വകുപ്പിനേയും കമ്മീഷണറേയും ഒരു പോലെ കളിയാക്കുന്നതു പോലെയാണ് വിനു വി ജോണിന്റെ ട്വീറ്റ്.

'പ്രസ് ക്ലബ് ബാര്‍ വ്യാഴാഴ്ചയും റെയ്ഡ് ചെയ്തു മുന്‍കൂട്ടി അറിയിച്ച ശേഷം. കമ്മീഷണര്‍ക്ക് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍. അബ്കാരി നിയമ പ്രകാരം അറസ്റ്റ് ചെയ്യേണ്ട സെക്രട്ടറിയെ തിങ്കളാഴ്ച വിളിപ്പിച്ചിരിക്കുകയാണ് ഒത്തുതീര്‍പ്പിന്. കൊമ്പന്‍ മീശ വടിക്കുന്നതാണ് നല്ലത്.'

വിനു ബി ജോണ്‍ ലക്ഷ്യം വയ്ക്കുന്ന കൊമ്പന്‍മീശക്കാരന്‍ ആരെന്നാണ് എല്ലാവര്‍ക്കും അറിയാം. പറഞ്ഞ ശേഷം റെയ്ഡ് നടത്തി ഒത്തുതീര്‍പ്പ് നടത്തിയെന്നാണ് വിനു ബി ജോണ്‍ പറയുന്നത്. കൂടാതെ ഒത്തു തീര്‍പ്പിനും വിളിച്ചത്രേ...



തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ കാല്‍നൂറ്റാണ്ടിലേറെയായി അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യശാല എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് മുന്‍കൈ എടുത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിച്ചിരുന്നു. പൂട്ടാന്‍ കാരണം ഒരു മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ് ആണ് കാരണമായത്. ലൈസന്‍സ് ഇല്ലാതെ ക്ലബ്ബുകളില്‍ മദ്യവില്‍പനയോ മദ്യപാനമോ അനുവദിക്കില്ലെന്ന ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രസ് ക്ലബ് ഭാരവാഹികളെ അറിയിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരിനെയും വിവരം അറിയിച്ചു. പിന്നാലെയാണ് എന്നറിയപ്പെട്ടിരുന്ന പത്രപ്രവര്‍ത്തകരുടെ അനധികൃത ബാറിന് പൂട്ട് വീണത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം എക്‌സൈസ് കമ്മീഷണറായി ചാര്‍ജെടുത്ത ഋഷിരാജ്‌സിംഗ് പ്രസ് ക്ലബ്ബിനു സമീപത്തെ രണ്ടു സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിട്ടും പ്രസ് ക്ലബ് ബാറിനെ വിട്ടു കളഞ്ഞത് വലിയ തോതില്‍ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. മാധ്യമങ്ങളില്‍ ഇക്കാര്യം വാര്‍ത്ത ആയില്ലെങ്കിലും പ്രസ് ക്ലബ്ബിലെ ബാറിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ രണ്ടഭിപ്രായമായിരുന്നു. തുടര്‍ന്ന് ഏഷ്യാനെറ്റ് ചാനല്‍ അവതാരകന്‍ വിനു വി ജോണ്‍ ഇക്കാര്യം ട്വിറ്ററില്‍ എഴുതിയതാണ് അന്നും ബാര്‍ അടച്ചു പൂട്ടാന്‍ കാരണമായത്. ഷെയിം ഓണ്‍ യു സിങ്കം, നിങ്ങള്‍ വിചാരിച്ചാലും പത്രക്കാരുടെ അനധികൃത മദ്യ വില്‍പന നിര്‍ത്താന്‍ കഴിയില്ല എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് എക്‌സൈസ് കേസ് വരുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയത്. തുടര്‍ന്ന് ബാര്‍ ലൈസന്‍സ് ഇല്ലാതെയാണ് മദ്യപാനമെങ്കില്‍ നിയമപരമായ നടപടി എടുക്കാം എന്നാണ് സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിച്ചത്. പിന്നാലെ ട്വിറ്ററില്‍ നിന്നും വിനു വി ജോണിന്റെ ട്വീറ്റും അപ്രത്യക്ഷമായി. യാതൊരു സമയ ക്രമവും ബാധകമല്ലാതെ മുന്‍ കാലങ്ങളില്‍ പാതിരാത്രി കഴിഞ്ഞും പ്രവര്‍ത്തിച്ചിരുന്ന സങ്കേതം തലസ്ഥാനത്തെ മദ്യപരായ പത്രപ്രവര്‍ത്തകരുടെ സ്ഥിരം കേന്ദ്രവുമായിരുന്നു എന്ന ആരോപണവുമുണ്ട്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ കൂട്ടത്തോടെ പൂട്ടിയപ്പോഴും സെക്രട്ടറിയേറ്റിന് സമീപം അനധികൃത ബാര്‍ പ്രവര്‍ത്തിക്കുന്ന കാര്യം നേരത്തെ മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് കുറച്ചുനാള്‍ അടച്ചെങ്കിലും പിന്നീട് ബാര്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ അറയില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ രണ്ടു വര്‍ഷം മുന്‍പ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകളോട് കിട പിടിക്കുന്ന രീതിയില്‍ പുതുക്കി നിര്‍മ്മിച്ചിരുന്നു.

പ്രസ് ക്ലബ്ബ് ബാറിനെതിരെ മുന്‍പ് എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്ത ചാനല്‍ ലേഖികയെ സമ്മര്‍ദം ചെലുത്തി പരാതി പിന്‍വലിപ്പിച്ചിരുന്നു. ഇടത് വലത് സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ആരും തൊടാന്‍ മടിക്കാതിരുന്ന സ്ഥാപനത്തിന് പൂട്ടു വീണെങ്കിലും അനധികൃതമായി വീണ്ടും തുറന്നെന്നാണ് ആരോപണം. തുടര്‍ന്നാണ് റെയ്ഡ് നടന്നതും വിനു വി ജോണ്‍ വീണ്ടും രംഗത്തെത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (32 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (41 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (48 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (55 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends