Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലസ്ഥാനത്ത് നിന്നും പത്തംഗ ട്രാന്‍സ്ജെന്റര്‍ സംഘം ശബരിമലയിലേക്ക്... പോലീസിന്റെ അനുവാദം വാങ്ങി പുലര്‍ച്ചെ 2.45 ഓടെ യാത്രപുറപ്പെട്ടു

13 JANUARY 2019 03:20 PM IST
മലയാളി വാര്‍ത്ത

ശബരിമലയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവബഹുലമായ കാഴ്ചകൾക്കായിരുന്നു ഇത്തവണത്തെ മണഡലകാലം സാക്ഷിയായത്. നാളെ മകരവിളക്ക് നടക്കാനിരിക്കെ പത്ത് പേരടങ്ങുന്ന ട്രാന്‍സ്ജെന്റര്‍ സംഘം ശബരിമല യാത്രക്കായി പുറപ്പെട്ടു. തിരുവനന്തപുരത്തു നിന്നും

പുലര്‍ച്ചെ 2.45 ഓടെയാണ് സംഘം യാത്രതിരിച്ചത്. പോലീസിന്റെ അനുവാദം വാങ്ങിയാണ് സംഘം യാത്രപുറപ്പെട്ടത്. തിരുവനന്തപുരം ഒയാസിസ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്ജെന്റര്‍ സംഘമാണ് ദര്‍ശനത്തിനായി പുറപ്പെട്ടത്.

തുല്യതയ്ക്കായുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കുമ്ബൊഴും തങ്ങള്‍ക്ക് നേരെ ഇപ്പോഴും പൊതു സമൂഹത്തില്‍ നിന്നും അവഗണയാണ് ഉണ്ടാവുന്നതെന്ന് ഇവര്‍ പറയുന്നു. മലയ്ക്കു പോകാനായി കെട്ടു നിറയ്ക്കാന്‍ പോലീസ് അനുവാദത്തോടെ പല ക്ഷേത്രങ്ങളിലും ചെന്നെങ്കിലും ആരും അനുവദിച്ചില്ല. അവസാനം സ്വന്തം താമസസ്ഥലത്തു നിന്നും കെട്ടുനിറച്ചാണ് ഇവര്‍ യാത്ര തുടങ്ങിയത്. തികഞ്ഞ വിശ്വാസത്തോടെ വ്രതം നോറ്റാണ് അയ്യപ്പദര്‍ശനത്തിനായി യാത്ര തിരിക്കുന്നതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. അതേസമയം അതേ സമയം മകരവിളക്ക് കാലത്ത് വീണ്ടും തിരിച്ചെത്തുമെന്നാണ് വന്ന യുവതികളിൽ പലരും പറഞ്ഞ് പോയതും. രഹ്ന ഫാത്തിമയും മഞ്ചുവും മനിതീ സംഘവും ബിന്ദുവും കനക ദുർഗ്ഗയുമെല്ലാം പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കിമലയിറങ്ങി.

മുഖ്യമന്ത്രിയുടെ ഉറപ്പിലായിരുന്നു മനീതി സംഘമടക്കം ശബരിമലയിലേക്കെത്തിയിരുന്നത്. ദേവസ്വം മന്ത്രിയും പ്രസിഡന്റും പ്രതിഷേധത്തിന്റെ വ്യാപ്തി മനസിലാക്കി യുവതീ പ്രവേശനത്തിന്നെതിരെ രംഗത്ത് വന്നപ്പോൾ മറ്റു ചിലമന്ത്രിമാരും മുഖ്യനും യുവതീകളെ കയറ്റാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയണിപ്പോഴും. വിഷയത്തിൽ സർക്കാര്യം പാർട്ടിയുംരണ്ടു തട്ടിൽ ആയിക്കഴിഞ്ഞുവെന്നും സാരം.

ഈ സാഹചര്യത്തിൽ മകരവിളക്ക് കാലത്തും സ്ഥിതിഗതികൾ അത്ര ശാന്തമായേക്കില്ലെന്നാണ് സൂചന. നിരോധനാജ്ഞയടക്കം തുടർന്നേക്കുമെന്നാണ് വിവരം. വീണ്ടും വരുമെന്ന് പറഞ്ഞ് പോയ യുവതികൾ തിരികെയെത്തിയേക്കാനുള്ള സാധ്യതയും തള്ളാനാവില്ല. വൃതം നോക്കുന്ന ചില യുവതികളും 41 ദിവസത്തെ വൃതം പൂർത്തിയാക്കി മല കയറാനെത്തുമെന്നും സൂചനയുണ്ട്.മകരവിളക്ക് കാലത്തടക്കം ശക്തമായ തിരക്കാണ് ശബരിമലയിലുണ്ടാകാറുള്ളത്. ഈ സമയത്ത് യുവതികളെത്തിയാൽ അത് പോലീസിന്റെ കൈകളിലും സുരക്ഷ നിൽക്കാതെ വന്നേക്കുമെന്നും അധികാരികൾക്കടക്കം ഭയമുണ്ട്. ഇവയൊക്കെ കണക്കിലെടുത്താണ് കോടതി വിധി വരും വരെ ഈ തീർത്ഥാടന കാലത്ത് യുവതികൾ എത്തരുതെന്ന് ദേവസ്വം മന്ത്രിക്കും പ്രസിഡന്റിനും പോലും പറയേണ്ടി വന്നത്.ജനുവരി 14 ന് വൈകിട്ടാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയുംമകരവിളക്ക് ദർശനവും. 20ന് ക്ഷേത്രനട അടയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (29 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (38 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (45 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (52 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends