Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രമസമാധാന നില തകര്‍ന്നതിനാല്‍ വിദേശ സഞ്ചാരികള്‍ കേരളത്തെ കൈയൊഴിയുന്നു... ശബരിമലയിലെ സർക്കാർ പിടിവാശിയിൽ തകര്‍ന്നത് പ്രളയാനന്തര കേരളത്തെ കൈപിടിച്ചുര്‍ത്താന്‍ സഹായമാകേണ്ട വിനോദസഞ്ചാര മേഖല

14 JANUARY 2019 10:07 AM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ സർക്കാർ പിടിവാശിയിൽ തകര്‍ന്നത് പ്രളയാനന്തര കേരളത്തെ കൈപിടിച്ചുര്‍ത്താന്‍ സഹായമാകേണ്ട വിനോദസഞ്ചാര മേഖല. ക്രമസമാധാന നില തകര്‍ന്നതിനാല്‍ വിദേശ സഞ്ചാരികള്‍ കേരളത്തെ കൈയൊഴിയുന്നു.

കഴിഞ്ഞ ആറു മാസക്കാലയളവില്‍ രണ്ടു ലക്ഷത്തിലേറെ സഞ്ചാരികളുടെ കുറവുണ്ടായെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്. ഇത് കേരളത്തിന്റെ സാമ്പത്തികനില തകര്‍ത്തെന്നും അദ്ദേഹം പരിതപിക്കുന്നു. കേരളത്തില്‍ പോകുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് അമേരിക്കയും ബ്രിട്ടനും മുന്നറിയിപ്പ് നല്‍കിയതോടെ വിനോദസഞ്ചാര മേഖലയുടെ നട്ടെല്ല് തകര്‍ന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലേക്കുള്ള വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് ഏറ്റവും കൂടുതലുള്ളത് ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ്.

മുന്‍കാലങ്ങളില്‍ എല്ലാ ദിവസവും ഈ മാസങ്ങളില്‍ ഹൗസ്‌ബോട്ട് യാത്രയ്ക്ക് സഞ്ചാരികളെത്തുമായിരുന്നു. എന്നാല്‍, ഇത്തവണ മാസം അഞ്ചോ, ആറോ ദിവസങ്ങള്‍ മാത്രമാണ് ഭൂരിപക്ഷം ഹൗസ് ബോട്ടുകള്‍ക്കും സഞ്ചാരികളെ ലഭിച്ചത്. അതിനാല്‍, തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാകാതെ ബുദ്ധിമുട്ടിലാണെന്ന് ബോട്ട് ഉടമകള്‍ പറയുന്നു. 2017ലെ കണക്ക് പ്രകാരം കേരളത്തിലെത്തിയ വിദേശ ടൂറിസ്റ്റുകളില്‍ 33.3 ശതമാനവും, ആഭ്യന്തര ടൂറിസ്റ്റുകളില്‍ 38.40 ശതമാനവും ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ് എത്തിയത്. ഈ മാസങ്ങളിലാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും പോലീസും ആസൂത്രിത നീക്കങ്ങള്‍ നടത്തിയതും തുടര്‍ന്ന് പ്രതിഷേധങ്ങളുണ്ടായതും.

കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ കൂടുതല്‍ പേരും അമേരിക്ക, ബ്രിട്ടന്‍ രാജ്യങ്ങളില്‍ നിന്നാണ്. 2017 ല്‍ കേരളത്തിലെത്തിയ 10.91 ലക്ഷം വിദേശ ടൂറിസ്റ്റുകളില്‍ 2.73 ലക്ഷം പേരും ഇവിടെ നിന്നാണ് എത്തിയത്.

കേരളത്തിന്റെ വരുമാനത്തില്‍ 10 ശതമാനം ടൂറിസം മേഖല ഉള്‍പ്പെടുന്ന ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ പങ്കാണ്.

2017ല്‍ ടൂറിസം മേഖലയില്‍ നിന്നുള്ള പ്രത്യക്ഷ-പരോക്ഷ വരുമാനം 33,383.68 കോടി രൂപയായിരുന്നു. ഈ മേഖലയില്‍ നിന്നുള്ള വിദേശനാണ്യ വരുമാനമാകട്ടെ 8,392 കോടി രൂപയും.

ശബരിമലയില്‍ ബോധപൂര്‍വമുണ്ടാക്കിയ പ്രകോപനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയില്‍ കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം ശരിവയ്ക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (10 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (19 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (26 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (33 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends