Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാക്കാര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ... ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരേയുണ്ടായ വെടിവയ്പില്‍ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞിട്ടും പോലീസ് നിസാഹായര്‍; അന്വേഷണം പ്രമുഖരിലേക്ക് നീണ്ടപ്പോള്‍ എല്ലാം നിര്‍ത്താവയ്ക്കാന്‍ തീരുമാനം

14 JANUARY 2019 10:45 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരേയുണ്ടായ വെടിവയ്പ്പ് വളരെ ആകാക്ഷയോടെയാണ് കേരളം കണ്ടത്. കേരളത്തില്‍ അധോലോക ബന്ധത്തിന്റെ ഇടപെടല്‍ വിളിച്ചറിയിക്കുന്നതായിരുന്നു ഈ വെടിവയ്പ്പ്. അവസാനം അധോലോക നായകന്‍ രവി പൂജാര തന്നെ താനാണ് വെടിവയ്പ്പിയ്ക്കാന്‍ ആളെ അയച്ചതെന്നും പറഞ്ഞു. അതിനുശേഷം അന്വേഷണം പുരോഗമിച്ചെങ്കിലും പിന്നെ ഒരു വിവരവുമില്ല.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അന്വേഷണമെത്തിയത് പരവൂര്‍ സിങ്കത്തിലേക്കും സിങ്കം നയിക്കുന്ന ഹവാല റാക്കറ്റിലേക്കുമാണ്. കൊച്ചി വഴി നടത്തിയ ഇടപാടുകളില്‍ രാഷ്ട്രീയ, സിനിമ രംഗങ്ങളിലെ പ്രമുഖരുടെ ചിത്രങ്ങളും തെളിഞ്ഞതോടെ അന്വേഷണം ചുരുട്ടിക്കെട്ടിയെന്നാണ് ആക്ഷാപേം. വെടിയുതിര്‍ത്തവരിലൊരാളെ തിരിച്ചറിഞ്ഞിട്ടും തുടര്‍നടപടി ഉണ്ടായില്ല.

അന്വേഷണ മികവിനു പേരുകേട്ട കേരളാ പോലീസിനു ചുണയുണ്ടെങ്കില്‍ വെടിവച്ചവരെ പിടിക്കാന്‍ ഓസ്‌ട്രേലിയയില്‍ കഴിയുന്ന മുംബൈ അധോലോക ഗുണ്ട രവി പൂജാരയുടെ പേരില്‍ ഫോണ്‍ സന്ദേശമെത്തിയിരുന്നു. ഊര്‍ജിത അന്വേഷണം നയിച്ചതു പ്രമുഖര്‍ നടത്തിയ കോടികളുടെ ഇടപാടുകളിലേക്കാണ്. അതോടെ പോലീസ് പിന്‍വലിഞ്ഞു. ലീനയും സുഹൃത്ത് സുകേഷ് ചന്ദ്രശേഖറും മലയാളികളടക്കമുള്ള രാഷ്ട്രീയക്കാരുടെയും സിനിമക്കാരുടെയും ഹവാല ഇടപാടുകള്‍ നടത്തിയതിന്റെ വിവരങ്ങള്‍ അറിഞ്ഞപ്പോഴേക്കും അന്വേഷണം ആഴങ്ങളിലേക്കു വേണ്ടെന്ന നിര്‍ദേശമെത്തി.

വെടിവച്ചവരെ പിടിച്ചാല്‍ മതിയെന്നും ബാക്കി കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലെയുള്ള ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്നുമായി. കേസിനു പിന്നിലെ ഭിന്നിപ്പുകളിലൂടെ മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടിയതോടെ പ്രാദേശിക തര്‍ക്കമെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞു. വെടിവയ്പ് നടന്നയന്നുതന്നെ പ്രാദേശിക സഹായമില്ലാതെ ഇതു നടക്കില്ലെന്ന നിഗമനമായിരുന്നു പോലീസിന്റേത്.

കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട 512 പേരെ ചോദ്യംചെയ്തു. തിരുവനന്തപുരം ലോബിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കാക്കനാട് സ്വദേശിയായ ഒരാള്‍ വെടിയുതിര്‍ത്ത രണ്ടംഗ സംഘത്തിലുണ്ടായിരുന്നെന്നു വിവരം കിട്ടി. ഇവര്‍ കാക്കനാട് വരെ കടന്നുപോയതിന്റെ സി.സി. ടിവി ദൃശ്യങ്ങളും ലഭിച്ചു. വെടിയുതിര്‍ത്തവരെ പിടികൂടിയാല്‍ അന്വേഷണം ഉന്നതരിലേക്കും നീളുമെന്നു തിരിച്ചറിഞ്ഞ് അന്വേഷണം അപ്പാടെ മരവിപ്പിക്കുകയും ചെയ്തു.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കൃത്യമായി ഇടപെടലുകള്‍ നടത്തുന്ന ഗുണ്ടാനേതാവായ പരവൂര്‍ സിങ്കത്തിന്റെ നേതൃത്വത്തിലാണ് പണമിടപാടുകള്‍ നടന്നതെന്ന പ്രാഥമിക സൂചന ഉന്നത നേതൃത്വത്തിലെത്തിയതോടെയാണ് മരവിപ്പിക്കലിനു നിര്‍ദേശമെത്തിയത്. പോലീസ് സ്‌റ്റേഷനില്‍ ജി.ഡി. ചാര്‍ജുള്ള പോലീസുകാരനാണു സാധാരണഗതിയില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് എഴുതാറുള്ളത്. ഈ കേസില്‍ അതു ചെയ്തത് ഉന്നത പോലീസുദ്യോഗസ്ഥനാണെന്നാണ് ആരോപണം.

സുകേഷുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടു നടത്തിയിട്ടുള്ള സിങ്കത്തിനു കേരളത്തിലെ ഒരു ഇടതു നേതാവിന്റെ മകനുമായി അടുത്ത ബന്ധമുണ്ട്. കൊച്ചിയിലെ ഒരു ഗുണ്ടാനേതാവാണു കേരളത്തില്‍ സിങ്കത്തിന്റെ പ്രതിപുരുഷന്‍. ഇയാളെ വധിക്കാന്‍ ലക്ഷ്യമിട്ട മറ്റൊരു ഗുണ്ടയെ ജയിലില്‍ കൊലപ്പെടുത്താനും സിങ്കം ശ്രമം നടത്തിയിരുന്നു.

അന്വേഷണം ലീന മരിയ പോളിലേക്ക് നീണ്ടെങ്കിലും ഒരു പൊടിയും തട്ടാതെ ലീനയും സംഘവും ഇപ്പോഴും കൊച്ചിയില്‍ സസുഖം വാഴുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (14 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (21 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (28 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (59 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends