Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശ്വാസ ഗോപുരമായി സെന്റ് അഗസ്റ്റ്യൻസ് ഫൊറോനാ പള്ളി; ഇരുപത്തഞ്ചിൽപ്പരം വലിയ ഇടയന്മാരുടെ സാന്നിധ്യത്തിൽ കൂദാശ

14 JANUARY 2019 01:29 PM IST
മലയാളി വാര്‍ത്ത

ദേവാലയ മണികൾ മുഴങ്ങി, ആരാധന തുടങ്ങി. സ്തുതിഗീതങ്ങളാലും പ്രാർത്ഥനാ സ്തോത്രങ്ങളാലും ഭക്തി സാന്ദ്രമായ വേളയിൽ , മണ്ണും വിണ്ണും മിഴിയടച്ച് കൈകൂപ്പി നിൽക്കെ രാമപുരം ധന്യമായി പുണ്യഭൂമിയായി. 

പൗരാണികതയും ആദ്ധ്യാത്മികതയും സാംസ്‌കാരിക സമ്പന്നതയും നിറഞ്ഞു നില്‍ക്കുന്ന രാമപുരത്തിന്റെ മണ്ണില്‍ വിശ്വാസഗോപുരമായി ഉയര്‍ന്ന രാമപുരം സെൻറ് അഗസ്റ്റ്യൻസ് ഫൊറോനാ പള്ളിയുടെ കൂദാശ ക്രൈസ്തവ സഭയിലെ വലിയ ഇടയന്മാരുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്നലെ നടന്നു.

പുതുവർഷത്തിന്റെ കയ്യൊപ്പ് ചാർത്തി , ഇനി കാലങ്ങളോളം നിലനിൽക്കേണ്ട ഏഷ്യയിലെ ഏറ്റവും വലിയ ഈ ദൈവാലയത്തിന്റെ കൂദാശ ഈശ്വര സാന്നിധ്യം നിറഞ്ഞ പവിത്ര തിരുക്കര്‍മ്മങ്ങളോടെയാണ് നടന്നത്.

ദനഹാ കാലത്തിലെ രണ്ടാം ഞായറാഴ്ചയുടെ പുണ്യത്തില്‍ രാമപുരത്തെ പുതിയ ദേവാലയം വെഞ്ചരിക്കാൻ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിലും, മലങ്കര കത്തോലിക്കാ സഭയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും ഒപ്പം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പളളിക്കാപ്പറമ്പില്‍ എന്നിവരുമെത്തി. പുതിയ പള്ളിയുടെ ജീവനാഢിയായ വികാരി റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേലും കൂദാശ കര്‍മ്മത്തില്‍ പങ്കു വഹിച്ചു.

വിവിധ സഭകളിലെ മേലദ്ധ്യക്ഷന്മാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവരോടൊപ്പം ആയിരക്കണക്കിന് വിശ്വാസികളും ഈ പവിത്ര കര്‍മ്മത്തിന് നേര്‍ സാക്ഷികളായി.

ഉച്ചതിരിഞ്ഞ് ഒന്നരയോടെ വിശിഷ്ട അതിഥികളെല്ലാം രാമപുരം പള്ളിയിലെത്തി. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് വൈദിക മേലദ്ധ്യക്ഷര്‍ കൂദാശയ്ക്കായി പുത്തന്‍പള്ളിയിലേക്ക് പ്രവേശിച്ചത്. ഭക്തിനിര്‍ഭരമായ വെഞ്ചരിപ്പ് ചടങ്ങുകളും കുർബ്ബാനയും ആരംഭിച്ചപ്പോള്‍ വിശ്വാസ സാഗരം പ്രാര്‍ത്ഥനാനിരതരായി. സുവിശേഷം വായനയ്ക്കുശേഷം കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ സന്ദേശം നല്‍കി. കൂദാശയ്ക്കു ശേഷം സ്‌നേഹവിരുന്നുമുണ്ടായിരുന്നു. 


പരിപാടികള്‍ക്ക് വികാരി റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍, ഫാ. ഡോ. സെബാസ്റ്റ്യന്‍ നടുത്തടം, ഫാ. മൈക്കിള്‍ കിഴക്കേപറമ്പില്‍, റവ. ഫാ. ജോര്‍ജ് പറമ്പില്‍തടത്തില്‍, കൈക്കാരന്മാര്‍, ദൈവാലയ ശുശ്രൂഷകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആര്‍ച്ച് ബിഷപ്പ് മാര്‍ ഉള്‍പ്പെടെ ഇരുപത്തഞ്ചിൽപ്പരം ബിഷപ്പുമാര്‍ കൂദാശ കര്‍മ്മത്തില്‍ സന്നിഹിതരായിരുന്നു. ഒരു ഇടവകപ്പള്ളിയുടെ കൂദാശയില്‍ ഇത്രയധികം ബിഷപ്പുമാര്‍ പങ്കെടുക്കുന്നത് ഭാരത ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വ സംഭവമായി.

ശില്‍പ്പഭംഗി കവിഞ്ഞൊഴുകുന്ന പുതിയ ദേവാലയം കാണുന്നതിനും കൂദാശ കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിനുമായി ഇതര മതസ്ഥരായ നിരവധിയാളുകളും എത്തിച്ചേര്‍ന്നിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (19 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (30 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (37 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (59 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends