Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോലീസിന്റെ സഹായം തേടി വനം വകുപ്പ്... തടയില്ലെന്ന പ്രതീക്ഷയോടെ അഗസത്യാര്‍കൂടം കയറുന്ന ആദ്യ വനിതയാകാന്‍ ധന്യ ശ്രമിക്കുമ്പോള്‍ പ്രതിഷേധവുമായി കാണി വിഭാഗം

14 JANUARY 2019 10:41 AM IST
മലയാളി വാര്‍ത്ത

അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് തുടക്കമായതോടെ പ്രതിഷേധവും കനക്കുകയാണ്. അഗസ്ത്യാര്‍ കൂടത്തിലേക്കുള്ള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഗോത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബോണക്കാട് ഗ്രോത്രാചാര സംരക്ഷണ യജ്ഞം തുടങ്ങി. അഗസ്ത്യാര്‍ കൂട ക്ഷേത്രം കാണിക്കാര്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

ഇന്ന് മുതല്‍ മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യാര്‍കൂട യാത്ര നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഗസ്ത്യാര്‍കൂട യാത്രക്ക് ഇത്തവണ മുതല്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 100ല്‍ പരം സ്ത്രീകളാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് പാസ് നേടിയത്.

പ്രതിരോധ വക്താവ് ധന്യ സനലാണ് ആദ്യദിനത്തില്‍ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിത. വരും ദിവസങ്ങളിലും കൂടുതല്‍ സ്ത്രീകള്‍ അഗസ്ത്യമല കയറാന്‍ എത്തുന്നുണ്ട്. സ്ത്രീകള്‍ കയറുന്നതില്‍ കാണി വിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാല്‍ ആരെയും തടയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അങ്ങനെ അഗസ്ത്യാര്‍കൂടം മലമുകളില്‍ കാല്‍ കുത്തുന്ന ആദ്യ വനിതയായി മാറുകയാണ് ധന്യ. അതിസാഹസികതകള്‍ ഒരുപാടിഷ്ടമായവള്‍, ആഴ്ചയില്‍ രണ്ടു തവണ വരെ ട്രക്കിംഗ് നടത്തിയും ആഗ്രഹം സഫലമാക്കുന്നവള്‍, പക്ഷെ ഏറ്റവും കാത്തിരുന്ന് എതിര്‍പ്പുകളെ മറികടന്ന് നടത്തുന്ന അഗസ്ത്യാര്‍കൂടം യാത്രയുടെ ത്രില്ല് ഓരോ വാക്കുകളിലും എനിക്കും ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു.

രാവിലെ അഞ്ചു മണിക്ക് തിരിച്ചത്. ഏഴു മണിക്ക് ബോണക്കാട് ഫോറസ്റ്റ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തു. അവിടെ നിന്ന് 13.5 കിലോമീറ്റര്‍ നടന്നു വേണം അതിരുമല ബേസ് ക്യാമ്പിലെത്താന്‍. രാവിലെ തുടങ്ങുന്ന യാത്ര വൈകിട്ടോടെ മാത്രമെ അതിരുമല ബേസ് ക്യാമ്പിലെത്തുകയുള്ളു. രാത്രി ബേസ് ക്യാമ്പില്‍ തങ്ങിയതിനു ശേഷം ചൊവ്വാഴ്ച രാവിലെയാണ് അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്ര തുടങ്ങുന്നത്. 6.5 കിലോമീറ്റര്‍ ദുഷ്‌കരമായ പാതയിലൂടെ വേണം അഗസ്ത്യാര്‍കൂടത്തിലേക്ക് എത്താന്‍. യാത്രികരുടെ ശാരീരികക്ഷമതയനുസരിച്ച് രണ്ട്, മൂന്ന് ദിവസങ്ങള്‍ എടുത്താണ് യാത്ര പൂര്‍ത്തിയാക്കുന്നത്.

100 ശതമാനം എക്‌സൈറ്റ്‌മെന്റിലാണ് താനെന്ന് ധന്യ വ്യക്തമാക്കി. ഒരുപാട് നാള്‍ ആഗ്രഹിച്ചതായിരുന്നു അഗസ്ത്യാര്‍കൂടം ട്രക്കിംഗ്. അഗസ്ത്യാര്‍കൂടം യാത്ര ഓരോ യുവതികള്‍ക്കും വേണ്ടിയെന്ന് വിശ്വസിക്കുന്നു. സാധാരണയായി ട്രക്കിംഗ് നടത്തുന്നയാളാണ് ഞാന്‍. എന്റെ ട്രക്കിംഗ് ഓരോ മൂഡ് അനുസരിച്ചാണ്. ചിലപ്പോള്‍ ആഴ്ചയില്‍ രണ്ട് തവണ ട്രക്ക് ചെയ്യും. മാസത്തില്‍ മൂന്നോ നാലോ തവണ ട്രക്ക് ചെയ്യും. ട്രക്കിംഗ് എനിക്ക് പുതിയ ഒരു അനുഭവം അല്ല. പക്ഷെ ഓരോ ട്രക്കും എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റാണ്.

കാണി സമുദായത്തിന്റെ എതിര്‍പ്പിനെപ്പറ്റി പറയുമ്പോള്‍ അവരുമായിട്ട് ഒരു വഴക്കിനു ഞാനില്ല. അവരുടെ അനുമതി കിട്ടുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വനംവകുപ്പ് ഉള്‍പ്പെടെ അവരുടെ അനുമതിക്ക് വേണ്ടിട്ട് ശ്രമം നടത്തുകയാണ്. നാളെ ഞാന്‍ ഒറ്റ സ്ത്രീ മാത്രമാണുള്ളത്. അതുകൊണ്ട് അവര്‍ എന്നെ തടയുമെന്ന് വിചാരിക്കുന്നില്ല. കൊല്ലാന്‍ വരുന്ന രീതിയില്‍ എതിര്‍ത്താല്‍ എനിക്ക് മടങ്ങുക മാത്രമേ എന്റെ മുന്നിലുള്ളു. അവരുടെ അനുമതി ഇല്ലാതെ വലിഞ്ഞുകേറില്ല. പക്ഷെ ഈ യാത്ര കാണി സമുദായത്തിന്റെ അനുമതിയോടുകൂടി പൂര്‍ത്തിയാക്കുമെന്നാണ് വിശ്വാസം.

കാടിനെ ഞാന്‍ വളരെ പവിത്രതയോടു കൂടിയാണ് കാണുന്നത്. ഗ്രോ ഗ്രീന്‍ എന്ന മിഷന്‍ പോലെയാണ് എന്റെ മനസില്‍ കൊണ്ടുപോകുന്നത്. എന്റെ വീടിനോടുള്ള സമീപനം തന്നെയാണ് കാടിനോടും. ഒരു മാലിന്യവും വലിച്ചെറിയാതെ, അവിടെ മാലിന്യം കിടക്കുന്നത് കണ്ടാല്‍ അത് പോലും തിരികെ എടുത്തുകൊണ്ട് വന്ന് കളയണമെന്നതാണ് എന്റെ കാഴ്ചപ്പാട്. എന്റെ കാലടികള്‍ അവിടെ അവശേഷിപ്പിച്ച്, ഞാന്‍ അവിടെ നിന്ന് എടുക്കുന്നത് മെമ്മറീസ് മാത്രമാണ്.

ശബരിമല യുവതി പ്രവേശനവുമായി ഇല്ല.. ഇല്ലില്ല.. ഭക്തിയായിട്ട് കൂട്ടിക്കുഴയ്ക്കല്ലേ. അഗസ്ത്യാര്‍കൂടത്തിലേക്ക് പോകുന്നത് ട്രക്ക് ചെയ്യാന്‍ മാത്രമാണ്. മറ്റൊരു മേഖലയിലും താല്‍പര്യമില്ല. അതിസാഹസികതകള്‍ മാത്രമാണ് ലക്ഷ്യം..

അവസരം കൂടിയപ്പോള്‍ ഇഷ്ടപ്പെട്ടു തുടങ്ങി. നാട്ടില്‍ ഇത്തരത്തിലൊരു അവസരവും ഉണ്ടായിരുന്നില്ല. ജോലി കിട്ടിയതിനു ശേഷം പല സ്ഥലങ്ങളില്‍ മാറി മാറി പോകേണ്ടി വന്നു. ഒരുപാട് പേരുമായി ഇടപഴകി.
സുഹൃത്തുക്കള്‍ക്കാപ്പമാണ് പോയി തുടങ്ങുന്നത്. അത് മനസിലുണ്ടാക്കുന്ന സന്തോഷം.. പോസിറ്റീവ് എനര്‍ജി, ഇതെല്ലാം ഇതിലേക്ക് എന്നെ വീണ്ടും വീണ്ടും കൊണ്ടെത്തിക്കുന്നു. നാളെ അഗസ്ത്യാര്‍കൂടം യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ അതിനു ശേഷം അതിലും വലിയ ടാര്‍ഗറ്റ് സെറ്റ് ചെയ്ത് അതിനു പിന്നാലെ പോകും. ഒരു ലക്ഷ്യത്തിന്റെ വിജയ പൂര്‍ത്തീകരണം തരുന്ന പ്രചോദനമാണ് അടുത്ത ലക്ഷ്യത്തിലേക്ക് നയിക്കുന്നത്.

പതിവായി പത്തു കിലോമീറ്റര്‍ നടത്തം. ഒന്നര മണിക്കൂര്‍ വര്‍ക്ക് ഔട്ട് പക്ക. ഓഫീസ് കഴിഞ്ഞുള്ള സമയം നടത്തവും ഓട്ടവും നിര്‍ബന്ധം. ട്രക്കിനു പോകുന്ന സമയത്ത് െ്രെഡഫ്രൂട്ട്‌സ്, ഡേറ്റ്‌സ്, ചോക്ലേറ്റ് ബാര്‍സ് എന്നിവ മാത്രമാണ് എടുക്കുന്നത്. ഒരു ലിറ്റര്‍ വെള്ളം മാത്രമേ എടുക്കു. കൂടുതല്‍ ആവശ്യത്തിനായി കാടിനുള്ളിലെ അരുവികളെ ആശ്രയിക്കും. സിംഗിള്‍ വുമണ്‍ ആണ്. അച്ഛനും അമ്മയും 22ാം വയസ്സില്‍ മരിച്ചു.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തേക്കുള്ള പ്രവേശന വിലക്ക് റദ്ദാക്കി കഴിഞ്ഞ നവംബര്‍ 30 നാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. വിധി വന്നതിനു ശേഷമുള്ള ആദ്യ യാത്രയാണ് നാളെ തുടങ്ങുന്നത്. അഗസ്ത്യാര്‍കൂടം ട്രക്കിംഗിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 100 വനിതകളില്‍ ആദ്യ ദിവസം മല കയറുന്ന ഏക വനിതയാണ് തിരുവനന്തപുരത്തെ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥയായ ധന്യ. നഴ്‌സിങ്ങ് ജോലിയില്‍ നിന്നാണ് ധന്യ സനലിന്റെ ചുവടുമാറ്റം 2012 ഐഐഎസ്( ഇന്ത്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വീസ്) ഉദ്യോഗസ്ഥയായ ധന്യ സനല്‍ അതിസാഹസികതകളിലേക്ക് ഓരോ ചുവടും വെയ്ക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (15 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (22 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (29 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends