Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലോക് വര്‍മ്മ ഇരയായി മാറിയത് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതുകൊണ്ട്; തിടുക്കപ്പെട്ട് ഉന്നതാധികാരസമിതി വിളിച്ചുകൂട്ടി സിബിഐ ‍ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മ്മയെ നീക്കം ചെയ്‌തതിനു പിന്നില്‍ വലിയ ഗൂഢാലോചന

14 JANUARY 2019 11:33 AM IST
മലയാളി വാര്‍ത്ത

തിടുക്കപ്പെട്ട് ഉന്നതാധികാരസമിതി വിളിച്ചുകൂട്ടി സിബിഐ ‍ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മ്മയെ നീക്കം ചെയ്‌തതിനു പിന്നില്‍ വലിയ ഗൂഢാലോചനയാണുള്ളതെന്ന വാര്‍ത്ത പുറത്തുവന്നത് ഈ കേസില്‍ ബിജെപിയ്ക്കും നരേന്ദ്രമോദിക്കും വലിയ ക്ഷീണമായിരിക്കുന്നു. കല്‍ക്കട്ട ആസ്ഥാനമായുള്ള ടെലിഗ്രാഫ് പത്രമാണ് അന്വേഷണാത്മക വാര്‍ത്തയായി ഇതു പുറത്തുകൊണ്ടുവന്നത്.

ആലോക് വര്‍മ്മ ഇരയായി മാറിയത് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതുകൊണ്ടാണ് എന്നാണ് ടെലിഗ്രാഫ് പറയുന്നത്. ഇപ്പോഴത്തെ സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെയുള്ള മോശം റിപ്പോർട്ട് തിരുത്താൻ ആലോക് വര്‍മ്മ തയ്യാറാകാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം.

കേന്ദ്ര വിജിലൻസ് കമ്മിഷണർ കെ.വി.ചൗധരിയാണ് മാസങ്ങള്‍ക്കു മുമ്പ് ആലോക് വർമയെ നേരിൽ കണ്ട് അസ്താനയ്ക്കെതിരെയുള്ള റിപ്പോർട്ട് തിരുത്തണമെന്ന് അഭ്യർത്ഥിച്ചത്. രാജ്യത്തിലെ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇതത്രേ. മൂന്നു കോടി രൂപ അസ്താന കൈക്കൂലി വാങ്ങിയതായ കേസിലാണ് കമ്മീഷണര്‍ ഇടപെട്ടത്. അഴിമതി അരോപണം നേരിടുന്ന അസ്താനയെ ആലോകിനു ശേഷം സിബിഐ തലപ്പത്തിരുത്തുവാന്‍ മോദിയ്ക്ക് താല്‍പര്യമുണ്ടായിരുന്നു. അതിനു പ്രതിബന്ധമാണ് ആലോക് വര്‍മ്മയുടെ റിപ്പോർട്ട്. അതു പിൻവലിച്ചാൽ വർമയുടെ ‘എല്ലാ കാര്യങ്ങളും ശരിയാകും’ എന്നു ചൗധരി ഉറപ്പു നൽകിയതായിട്ടാണ് പത്രത്തില്‍ പറയുന്നത്. അതായത് ആലോക് വര്‍മ്മയ്ക്കെതിരെ കൊടുത്തിരിക്കുന്ന കേസ് ഒത്തുതീര്‍പ്പാക്കണമെങ്കില്‍ അസ്താനയെ വെറുതേ വിടണം. എന്നാൽ ആലോക് വർമ ഈ ‘കൊടുക്കൽ വാങ്ങലിനു’ വഴങ്ങാന്‍ തയ്യാറായില്ല. മാത്രമല്ല, വര്‍മ്മയ്ക്കെതിരേയുള്ള കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷണത്തിനു മേൽനോട്ടം വഹിക്കാൻ കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് എ.കെ.പട്നായിക്കിനെ വര്‍മ്മ ഈ വിവരം അറിയിക്കുകയും ചെയ്തു.

ഇതോടെ, ആലോകിനെ അരിഞ്ഞുതള്ളേണ്ടത് സര്‍ക്കാരിന്റെ ആവശ്യമായി. അങ്ങെനയാണ് സിബിഐ കേന്ദ്രത്തില്‍ നാടകം കളിച്ച് അഴിമതിക്കു കൂട്ടുനില്‍ക്കാത്ത ആ ഉദ്യോഗസ്ഥനെ ചതിച്ചുവീഴ്ത്തിയത്. സിവിസി റിപ്പോര്‍ട്ട് വേഗത്തില്‍ തട്ടിക്കൂട്ടി അതിനു കളമൊരുക്കുകയായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ തിരിച്ചുവന്ന ആലോക് വര്‍മ്മയെ 48 മണിക്കൂറിനുള്ളിൽ നീക്കാൻ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ പ്രേരിപ്പിച്ചതും ഈ പകയാണെന്നാണ് പറയുന്നത്.

അതേസമയം, വർമയ്ക്കെതിരെയുള്ള സിവിസി കണ്ടെത്തലുകളെ തള്ളി അതിന്റെ ചുമതലയുണ്ടായിരുന്ന സുപ്രീംകോടതി ജഡ്ജി എ.കെ.പട്നായിക് രംഗത്തുവന്നത് വലിയ വാര്‍ത്തയായി. ആലോക് വർമ അഴിമതി കാട്ടിയതിനു തെളിവില്ലെന്നാണ് പട്നായിക് പറഞ്ഞത്. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ തീരുമാനം ഏറെ തിടുക്കത്തിലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സിവിസിയുടെതായി വന്ന റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്തം സിവിസിയ്ക്ക് മാത്രമാണെന്നും അന്വേഷണത്തിൽ തനിക്കു പങ്കില്ലെന്നുമാണ് പട്നായിക് ജനങ്ങളെ അറിയിച്ചത്. സിവിസി റിപ്പോർട്ട് പരിഗണിച്ചാണു വർമയെ പുറത്താക്കാനുള്ള തീരുമാനം ഉന്നതാധികാര സമിതി കൈക്കൊണ്ടതെന്ന് ഓര്‍ക്കുക. രാജ്യത്തിന്റെ പ്രധാനമന്ത്രിയും സുപ്രീംകോടതി പ്രതിനിധിയും ചേര്‍ന്ന് നമ്മുടെ ഉന്നതമായ കുറ്റാന്വേഷണ സംവിധാനത്തെയാണ് ഇല്ലായ്മ ചെയ്തതെന്നാണ് വിമര്‍ശനം വന്നിരിക്കുന്നത്. ഏതൊക്കെയോ അഴിമതികള്‍ മൂടിവയ്ക്കാനുള്ള ഈ വ്യഗ്രത വലിയ പ്രതിരോധത്തിലാണ് നരേന്ദ്രമോദിയെ കൊണ്ടെത്തിച്ചിരിക്കുന്നത്.

ഇത് കൈവിട്ട കളികളിലേക്ക് മോദിയെ നയിക്കുന്നതായി ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആലോക് വര്‍മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് കമ്മീഷനെക്കൊണ്ട് ശുപാര്‍ശ ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. വര്‍മയ്ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ തെളിവില്ലെന്ന് എ.കെ പട്നായിക് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. മൊയീന്‍ ഖുറേഷി കേസില്‍ ആലോക് വര്‍മയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന ന്യായമാണ് സിവിസി ഇക്കാര്യത്തില്‍ പറയുന്നത്.

അതേ സമയം, ഉന്നതാധികാര സമിതിയില്‍ ആലോകിനെ പുറത്താക്കാന്‍ കൂട്ടുനിന്ന സുപ്രീം കോടതി ജഡ്ജി എകെ സിക്രിയെ കേന്ദ്ര സര്‍ക്കാര്‍ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണലിന്റെ പ്രസിഡന്റ് പദവി നല്‍കിയത് വലിയ വിവാദമായി. ഒടുവില്‍ തനിക്ക് പദവിയില്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് സിക്രിക്ക് അതില്‍നിന്ന് ഒഴിയേണ്ടി വന്നു. അങ്ങനെ, കഴിഞ്ഞ കുറേ ദിവസങ്ങള്‍ മൊത്തത്തില്‍ പ്രധാനമന്ത്രിയും സുപ്രീം കോടതി ജഡ്ജിയും സിബിഐയ്ക്കു മേല്‍ ഇടപെട്ട് അതിന്റെ സ്വതന്ത്രാധികാരത്തെ തകര്‍ത്തതിനു പിന്നിലെ ഞെട്ടിക്കുന്ന നാടകങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അഴിമതിക്കെതിരേ പോരാടിയ സിബിഐ മേധാവിക്കുപോലും രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു എന്ന അവസ്ഥയിലേക്കാണ് 48 മാസങ്ങള്‍ കൊണ്ട് നരേന്ദ്ര മോദി രാജ്യത്തെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത് എന്ന വിമര്‍ശനത്തിന് വരും ദിനങ്ങളില്‍ ബിജെപി മറുപടി പറയേണ്ടിവരും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (30 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (39 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (46 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (53 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends