ചിന്നക്കനാല്‍ റിസോര്‍ട്ടിലെ കൊലപാതകം മോഷണത്തിന് വേണ്ടിയെന്ന് സൂചന; മാനേജരെ കാണാനില്ല

ഇടുക്കിയില്‍ റിസോര്‍ട്ട് ഉടമയേയും ജീവനക്കാരനെയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ മോഷണശ്രമമാണെന്ന് കരുതുന്നു. ചിന്നക്കനാല്‍ നടുപ്പാറ റിദംസ് ഓഫ് മൈന്റ് റിസോര്‍ട്ട് ഉടമ രാജേഷ് എന്ന ജേക്കബ് വര്‍ഗീസ്, ജീവനക്കാരന്‍ മുത്തയ്യ എന്നിവരാണ് മരിച്ചത്. റിസോര്‍ട്ട് മാനേജര്‍ റോബിനെ കാണാനില്ല. റിസോര്‍ട്ടിലുണ്ടായിരുന്ന ഏലയ്ക്കയും ആഡംബര കാറും മോഷണം പോയതായി പോലീസ് അറിയിച്ചു. ഇതേ കാറില്‍ റോബിന്‍ നെടുങ്കണ്ടം ഭാഗത്തേക്ക് പോയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഗ്യാപ് റോഡിന് അടിവാരത്തായി ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലാണ് കൊലപാതകം നടന്നത്. രണ്ട് ദിവസമായി ജീവനക്കാരനായ മുത്തയ്യ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മുറിക്കുള്ളില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏലക്കാ സ്‌റ്റോറില്‍ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തി. സ്‌റ്റോറിന് സമീപത്തെ ഏലക്കാട്ടിലേക്ക് വലിച്ചിഴച്ച നിലയില്‍ രാജേകിന്റെ മൃതദേഹവും കണ്ടെത്തി.
കൊലപാതക വിവരമറിഞ്ഞ് ഇടുക്കി എസ്.പി, ശാന്തമ്പാറ സി.ഐ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് എത്തി. ഒളിവില്‍ പോയ റിസോര്‍ട്ട് ജീവനക്കാരന്‍ കുരുവിള, സിറ്റി സ്വദേശിയാണ്.
https://www.facebook.com/Malayalivartha

























