Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമിത്ഷായ്ക്കും ആവേശം.... ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന നിരാഹാരസമരത്തിന് വിരാമമിടാന്‍ മോഡിയും അമിത് ഷായും; തിരുവനന്തപുരത്തെത്തുന്ന മോഡി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ശബരിമല വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും

14 JANUARY 2019 11:44 AM IST
മലയാളി വാര്‍ത്ത

ശബരിമലവിഷയത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന ബിജെപി നിരാഹാരസമരം അവസാനിപ്പാക്കാന്‍ മോഡിയുടെ പച്ചക്കൊടി. അടുത്ത ദിവസം കേരളം സന്ദര്‍ശിക്കുന്ന നരേന്ദ്രമോഡി ശബരിമല വിഷയവും ബിജെപിയുടെ പ്രതിഷേധ സമരവും നിരാഹാരവുമെല്ലാം ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്ന മോഡി തെരഞ്ഞൈടുപ്പിന്റെ തന്ത്രങ്ങളൊരുക്കാന്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ കാണുന്നതാണ്. ഈ ചര്‍ച്ചയില്‍ ശബരിമല വിഷയം ചര്‍ച്ചയാകും. കേരളത്തിലെ ബിജെപിയെ സംബന്ധിച്ചടുത്തോളം വലിയ പ്രതീക്ഷയാണ് ശബരിമല വിഷയം നല്‍കിയത്. ഇത് നിലനിര്‍ത്താനുള്ള തന്ത്രമാണ് മോഡി നല്‍കുന്നത്. മാത്രമല്ല സെക്രട്ടറിയേറ്റ് നടയിലെ നിരാഹാരത്തിനും മോഡി അന്തിമ തീരുമാനമുണ്ടാക്കും.

മോഡിയുടെ വരവിന് പിന്നാലെ അമിത്ഷായുമെത്തും. അങ്ങനെ സമരം ഈ മാസം 22ന് അവസാനിപ്പിക്കുമെന്നാണ് അറിയുന്നത്. 21 ന് എത്തുന്ന അമിത് ഷായുമായി ആലോചിച്ചശേഷം തുടര്‍സമരം നടത്തും.

ശബരിമല സമരം ശക്തമാക്കാനായിരിക്കും മോഡിയും ഷായും നിര്‍ദേശം നല്‍കുക. ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ ഇത് പിടിച്ച് നിര്‍ത്തി കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള തന്ത്രമൊരുക്കാനാണ് മോഡി അമിത്ഷായ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദേശീയ നേതാക്കളേയും പ്രമുഖരേയും ഇതിനായി ബി ജെ പി രംഗത്തിറക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി 15, 27 തീയതികളിലാണ് കേരളത്തിലെത്തുന്നത്. കൊല്ലം, പത്തംതിട്ട, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കുന്ന മോഡി, സര്‍ക്കാര്‍ പരിപാടികളിലും പങ്കെടുക്കും. മോദിക്കു പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അടുത്തമാസം കേരളത്തിലെത്തും.

ഹര്‍ത്താലിനെ തുടര്‍ന്നുള്ള അക്രമസംഭവങ്ങളുടെ പേരില്‍ സംസ്ഥാന വ്യാപകമായി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ എടുക്കുന്ന സാഹചര്യവും ചര്‍ച്ചയാകും.

അതേസമയം ശബരിമല വിഷയത്തില്‍ സമരവുമായി എത്തിയ ബിജെപി നേതാക്കളെ പിന്‍നിരയിലേക്ക് തള്ളിയാണ് മുന്‍നിരയിലേക്ക് പരിവാര്‍ സംഘടനയായ കര്‍മ്മസമിതിയെത്തിയതും ആശയകുഴപ്പമുണ്ടാക്കുന്നു. പിന്നീട് ശബരിമലയില്‍ നിന്നു ബിജെപി സമരം സെക്രട്ടറിയേറ്റിലേക്കു മാറ്റാനുള്ള നിര്‍ദേശം എത്തിയതും ആര്‍.എസ്.എസില്‍ നിന്നു തന്നെയാണ്. നിരാഹാര സമരത്തില്‍ ആദ്യം മുന്‍ നിര നേതാക്കളെത്തിയെങ്കിലും പിന്നീട് പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ മുഖം തിരിച്ചതോടെ സമരം അപ്രസ്‌കതമായെന്ന നിലപാടാണ് പാര്‍ട്ടിയ്ക്കുള്ളിലുണ്ടായത്. അതേസമയം തീവ്ര സമരത്തിലേക്ക് ആര്‍.എസ്.എസ്. എത്തിയതോടെ ന്യായീകരിക്കാന്‍ ബിജെപി നേതാക്കള്‍ തന്നെ രംഗത്തെത്തേണ്ടി വന്നു.

എന്നാല്‍ അമിത് ഷായുടെ നിര്‍ദേശ പ്രകാരമായതിനാല്‍ പരിവാറിന്റെ നിലപാടിനെ എതിര്‍ക്കാനും പാര്‍ട്ടിക്കു കഴിഞ്ഞില്ല. സെക്രട്ടറിയേറ്റ് നടയിലെ സമരം 22 നു അവസാനിപ്പിക്കാന്‍ തീരുമാനിച്ച നേതൃത്വം തുടര്‍ സമരം ദേശീയ അധ്യക്ഷനോടു ആലോചിച്ചശേഷം മാത്രം മതിയെന്നാണ് ധാരണ. എന്നാല്‍ നിലവിലെ വികാരം അതേപടി നിലനിര്‍ത്തുന്ന സമരവുമായി മുന്നോട്ടുപോകണമെന്ന നിലപാടാണ് ആര്‍.എസ്.എസിനുള്ളത്.

20 നു അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍,സന്യാസിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന അയ്യപ്പ ഭക്ത സംഗമം സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം നരേന്ദ്രമോഡി ചൊവ്വാഴ്ചയെത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകുകയാണ്. പാര്‍ട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ശബരിമല യുവതീപ്രവേശത്തില്‍ ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തിയ ഇടപെടലുകള്‍ മുന്‍നിര്‍ത്തിയാകും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം.

മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ട്ടിയിലൊരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചെങ്കിലും സന്നദ്ധനല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാല്‍ അദ്ദേഹത്തെ രാജ്യസഭാംഗമാക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

നിലവില്‍ എം.പി.യായ നടന്‍ സുരേഷ്‌ഗോപി, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, നമ്പി നാരായണന്‍, സുരേഷ്‌ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോള്‍ ഉയരുന്നത്. ഇതോടൊപ്പം ശബരിമല വിഷയം സജീവമായി നിര്‍ത്താനും മോഡിയും ഷായും നിര്‍ദേശം നല്‍കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (20 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (31 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (38 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends