Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രിസ്ത്യന്‍ പള്ളിത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കുന്നു

14 JANUARY 2019 11:09 AM IST
മലയാളി വാര്‍ത്ത

ക്രിസ്ത്യന്‍ ഇടവക പള്ളികളിലെ ഭരണ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. പരാതികളില്‍ വേഗം തീര്‍പ്പുണ്ടാക്കുന്നതിനുള്ള സംവിധാനമാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പള്ളികളിലെ ഭരണ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേക്കു നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം.

ട്രിബ്യൂണലിന്റെ ഘടനയും ചുമതലയും അധികാരവും ഉള്‍പ്പെടുന്ന കരട് ബില്‍ തയാറാക്കുന്നതിനു ഭരണ പരിഷ്‌കരണ കമ്മിഷനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വൈകാതെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണു നീക്കം. നിലവില്‍  ക്രൈസ്തവ സഭകളെ നിയന്ത്രിക്കാന്‍ കഴിയുന്ന സ്വതന്ത്ര ജുഡീഷ്യല്‍ ബോഡിയില്ല.

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളെല്ലാം പൊതു ട്രസ്റ്റിന്റെ പരിധിയില്‍ വരുന്നതിനാല്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയുമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. നിലവില്‍ പള്ളി തര്‍ക്കങ്ങള്‍ പരിഗണിക്കുന്നത് സിവില്‍ കോടതികളാണ്. പള്ളി തര്‍ക്കങ്ങളില്‍ പലപ്പോഴും വിശ്വാസ വിഷയങ്ങള്‍കൂടി കലര്‍ന്നിരിക്കുന്നതിനാല്‍ സിവില്‍ കോടതിയുടെ തീര്‍പ്പുകള്‍ പ്രശ്‌നം പരിഹരിക്കാന്‍ ഫലപ്രദമാകുന്നില്ല. തന്മൂലം തര്‍ക്കം പരിഹാരമാകാതെ തുടരുകയാണ്.

ട്രിബ്യൂണലിന് ഭരണകാര്യങ്ങളിലെ തര്‍ക്കത്തോടൊപ്പം വിശ്വാസ വിഷയങ്ങളിലും കടന്നുചെല്ലാന്‍ കഴിയുംവിധമുള്ള ഘടന ഉണ്ടായിരിക്കും. റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനും ഈ രംഗത്തു വിദഗ്ധരായിട്ടുള്ളവര്‍ അംഗങ്ങളുമായിട്ടുള്ള ബോഡിയായിരിക്കും ട്രിബ്യൂണല്‍. നിലവില്‍ സംസ്ഥാനത്ത് നിരവധി പള്ളികേസുകളാണ് കോടതികളില്‍ കെട്ടികിടക്കുന്നത്.

മലങ്കര സഭാ തര്‍ക്കം പരിഗണിക്കുന്നതിനു ഒരു അഡീ. ജില്ലാകോടതി കൊച്ചിയിലുണ്ടെങ്കിലും(പള്ളി കോടതി) മറ്റു സഭകളുടെ കേസുകള്‍ ഇവിടെ പരിഗണിക്കുന്നില്ല. എന്നാല്‍ ഇവിടെയും കേസുകളുടെ ബാഹുല്യം മൂലം തീര്‍പ്പ് അനന്തമായി നീളുകയാണ്. എന്നാല്‍ കേരളത്തിലെ എല്ലാ സഭകളിലെയും ഭരണതര്‍ക്കങ്ങളും ട്രിബ്യൂണല്‍ കൈകാര്യം ചെയ്യും. സന്യാസ മഠങ്ങളുടെ ഭരണതര്‍ക്കങ്ങള്‍ ട്രിബ്യൂണലിനു കീഴില്‍ കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്.

ദേവസ്വം ക്ഷേത്രങ്ങളുടെ കേസുകള്‍ കേള്‍ക്കുന്നതിന് ദേവസ്വം ഓംബുഡ്‌സ്മാനും വഖഫ് ബോര്‍ഡ് തര്‍ക്കങ്ങള്‍ കേള്‍ക്കുന്നതിന് പ്രത്യേക ട്രിബ്യൂണലും നിലവിലുണ്ട്. ക്രൈസ്തവ സഭകളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ എതിര്‍ക്കുന്നവരുടെ അതൃപ്തി മറികടക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (15 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (22 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (29 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends