Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കേരളത്തിലെ സിങ്കവും,പുലിയും നേർക്കുനേർ:- സിബിഐ ഡയറക്ടർ നിയമനത്തിനുള്ള പട്ടികയിൽ ലോക്നാഥ് ബെഹ്റയും എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങും

14 JANUARY 2019 01:10 PM IST
മലയാളി വാര്‍ത്ത

സിബിഐ ഡയറക്ടര്‍ നിയമനത്തിനുള്ള പട്ടികയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങും. 1983- 84- 85 ബാച്ചുകളിലുള്ളവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 20 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ഇരുവരും ഇടം പിടിച്ചിരിക്കുന്നത്. സിബിഐയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനോടു തികഞ്ഞ കൂറുള്ളവരെ മാത്രമേ ഡയറക്ടർ സ്ഥാനത്തു നിയമിക്കുകയുള്ളൂ.

എസ്പി, ഡിഐജി റാങ്കുകളിൽ ബെഹ്റ 10 വർഷം സിബിഐയിൽ ജോലി ചെയ്തിരുന്നു. ഋഷിരാജ് സിങ് അഞ്ചുവർഷമാണു സിബിഐയിൽ പ്രവർത്തിച്ചിട്ടുള്ളത്. കേന്ദ്രത്തിലെ വിവിധ ഏജൻസികളിൽ ഡയറക്ടർ ജനറൽ തസ്തികയിലേക്കുള്ള നിയമനത്തിനു കേന്ദ്രസർക്കാർ നേരത്തേ അംഗീകരിച്ച ഐപിഎസ് പട്ടികയിൽ കേരളത്തിൽനിന്നു ഋഷിരാജ് സിങ് മാത്രമേയുള്ളൂ. കേരള പൊലീസ് കേഡറിൽ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും മറികടന്നാണു സിങ് ഇടം നേടിയത്.


കേരള പൊലീസ് കേഡറിൽ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും മറികടന്നായിരുന്നു ഋഷി രാജ് സിംഗിന്റെ മുന്നേറ്റം. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ മനസ്സും ഋഷിരാജ് സിംഗിന് അനുകൂലമായിരുന്നു. അതുകൊണ്ട് തന്നെ കേന്ദ്രത്തിൽ മികച്ച പദവികൾ ഋഷിരാജ് സിംഗിനെ തേടിയെത്തുമെന്നുള്ളത് ഉറപ്പായിരുന്നു. സിബിഐയിൽ പ്രവർത്തിച്ച മുൻ പരിചയമാണ് ഋഷിരാജ് സിംഗിന് തുണയാണ്. സസ്‌പെൻഷനിലായിരുന്നു ജേക്കബ് തോമസിന് ലിസ്റ്റിൽ ഇടം കിട്ടില്ലെന്ന് അപ്പോൾ തന്നെ ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ പട്ടികയിൽ പ്രധാന സ്ഥാനത്ത് ലോക് നാഥ് ബെഹ്‌റ എത്തുമെന്ന് സൂചനയുണ്ടായിരുന്നു.

തുടർന്ന് മുതിർന്ന ഐപിഎസുകാരുടെ രണ്ട് പട്ടികയാണ് പ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കാനായി കേന്ദ്രം തയ്യാറാക്കിയത്. ജേക്കബ് തോമസിനെ രണ്ടിലും ഉൾപ്പെടുത്തിയിരുന്നില്ല. ആദ്യ പട്ടികയിലെ 10 പേർക്കും കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിലോ, തത്തുല്യ തസ്തികകളിലോ നിയമിക്കപ്പെടാൻ അർഹതയുണ്ടായിരുന്നു. പട്ടികയിൽ അഞ്ചാമനായിരുന്നു സിങ്. രണ്ടാമത്തെ പട്ടികയിൽ നാലാം സ്ഥാനക്കാരനായിരുന്നു ബെഹ്‌റ. ഈ പട്ടികയിലുള്ളവർ ഡയറക്ടർ ജനറലിന്റെ തത്തുല്യ തസ്തികകളിൽ നിയമിക്കപ്പെടാൻ അർഹരായിരുന്നു. കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിൽ നിയമിക്കപ്പെടാനുള്ള പട്ടികയിൽ ഇടം നേടിയതിനു തൊട്ടുപിന്നാലെ, എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ നൽകിയിരുന്നു.

നേരത്തേ, ജേക്കബ് തോമസിനെ മാറ്റിയ സമയത്തു ഡിജിപിയുടെ കേഡർ തസ്തികയായ വിജിലൻസ് ഡയറക്ടർ പദവിയിൽ സർക്കാർ സിങ്ങിനെ പരിഗണിച്ചിരുന്നില്ല. സംസ്ഥാന പൊലീസ് മേധാവിയായ ബെഹ്‌റയ്ക്കു തന്നെ ഈ കസേരയും നൽകി. അതിൽ അതൃപ്തി ഉണ്ടായിരുന്നെങ്കിലും വെല്ലുവിളിക്ക് മുതിർന്നില്ല. കേന്ദ്രസർക്കാരുമായും സിങിന് നല്ല അടുപ്പമുണ്ടായിരുന്നു. ഇതും കേന്ദ്ര പട്ടികയിൽ പ്രതിഫലിച്ചു.

മെറിറ്റും സീനിയോറിറ്റിയും പരിശോധിച്ചാണു പട്ടിക തയാറാക്കുന്നത്. സർവീസിലുടനീളമുള്ള വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടും പരിശോധിക്കും. ഈ റിപ്പോർട്ട് ഋഷിരാജ് സിങിന് പൂർണ്ണമായും അനുകൂലമായിരുന്നു. ജേക്കബ് തോമസിന് എതിരായിരുന്നു ഇത്. സംസ്ഥാന സർക്കാരിന്റെ ശത്രുതയാണ് ഇതിന് കാരണമായത്. പൊലീസ് മേധാവിയായ ലോക് നാഥ് ബെഹ്‌റ നേരത്തെ സിബിഐയിലും എൻഐഎയിലും പ്രവർത്തിച്ചിരുന്നു. എൻഐഎയിൽ നിന്ന് കേരളാ കേഡറിലേക്ക് ബെഹ്‌റയെ മടക്കി അയക്കുകയും ചെയ്തു. ഇതാണ് ബെഹ്‌റയെ ആദ്യ പട്ടികയിൽ നിന്ന് മാറ്റി നിർത്താൻ കാരണം. പിന്നീട് ബെഹ്‌റയും കേന്ദ്ര ഡെപ്യൂട്ടേഷൻ നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു.

1983,84,85 ബാച്ചുകളിലുള്ളവരെ ഉൾപ്പെടുത്തി തയാറാക്കിയ 20 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ലോക്നാഥ് ബെഹ്റയും എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങും ഉള്ളത്. സിആർപിഎഫ്, ബിഎസ്എഫ്, ഇന്റലിജൻസ് ബ്യൂറോ, റോ, ദേശീയ അന്വേഷണ ഏജൻസി, സിബിഐ തുടങ്ങിയവയിൽ ഡയറക്ടർ ജനറലിനെ നിയമിക്കുന്നത് ഈ പട്ടികയിൽനിന്നാണ്. സിങ്ങിനെ തിരഞ്ഞെടുക്കുന്ന സമയത്തു ഡയറക്ടർ ജനറലിന്റെ തത്തുല്യ തസ്തികകളിൽ നിയമനത്തിന് അർഹതയുള്ളവരുടെ രണ്ടാം പട്ടികയിലായിരുന്നു ബെഹ്റ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (24 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (39 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends