Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ കൊടും തണുപ്പിന് പിന്നാലെ കൊടും വരൾച്ച ; പുലര്‍ച്ചെയുള്ള കൊടും തണുപ്പിനു പിന്നാലെ പകല്‍ അനുഭവശപ്പടുന്ന കനത്തചൂട്; സംസ്ഥാനം ഈ വര്‍ഷം അഭിമുഖീകരിക്കേണ്ടത് കൊടും വരള്‍ച്ചയെന്ന് സൂചന

14 JANUARY 2019 01:39 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനം ഈ വര്‍ഷം അഭിമുഖീകരിക്കേണ്ടത് കൊടും വരള്‍ച്ചയെന്ന് സൂചന. പുലര്‍ച്ചെയുള്ള കൊടും തണുപ്പിനു പിന്നാലെ പകല്‍ അനുഭവശപ്പടുന്ന കനത്തചൂട് വരള്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. ഭൂമിയിലെ ജലാംശത്തെ ഇത് സാരമായി ബാധിക്കും.

കൊടും വേനല്‍ മുന്നില്‍ക്കണ്ട് വരള്‍ച്ചയെ നേരിടാന്‍ വിദഗ്ധ പദ്ധതികളുമായി ജലവിഭവവകുപ്പ് രംഗത്ത്. 2017 ലെ കഠിനവേനലും കഴിഞ്ഞ വര്‍ഷത്തെ പ്രളയവും കേരളത്തെ ഏറെ ബുദ്ധിമുട്ടിലാഴ്ത്തിയിരുന്നു. തലസ്ഥാനത്ത് വരള്‍ച്ചയെ നേരിടുന്നതിനായി പേപ്പാറ ഡാമിലേക്ക് നെയ്യാര്‍ ഡാമില്‍ നിന്നും ജലം ഒഴുക്കിവിടാന്‍ പദ്ധതി ആരംഭിച്ചിരിക്കുകയാണ് കേരളജലവിഭവ വകുപ്പ്. 2018 ലെ പ്രളയം കേരളത്തിന്റെ ജനജീവിതം താറുമാറാക്കിയപ്പോള്‍ ഇനി ഒരു വരള്‍ച്ചയെ ഏവരും മുന്നില്‍ കണ്ടിരുന്നു.

2017 ല്‍ വേനല്‍ കഠിനമായി നേരിട്ട പ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ പരിശോധിച്ച് ബദല്‍ ജലവിതരണം നടപ്പിലാക്കാന്‍ ജലവിഭവ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കുളങ്ങളിലും മറ്റ് ജലസ്രോതസ്സുകളിലെ ജലം പരിശോധിച്ച് ശുദ്ധത രേഖപ്പെടുത്തും. ക്വാറികളിലെ ജലസമ്പത്ത് സംരക്ഷിക്കാനും ഫില്‍ട്ടര്‍ വാട്ടര്‍ വിതരണം ചെയ്യാനും പദ്ധതിയിട്ടുണ്ട്. ശബരിമലയിലെ ജലവിതരണവും സുഗമമാക്കാന്‍ ജലവിഭവ വകുപ്പ് നടപടിയെടുത്തിട്ടുണ്ടെന്ന് കേരള ജലവിഭവ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ജലം കിട്ടാതെ ജനം വലയില്ല. പ്രധാനപ്പെട്ട നദികളില്‍ എല്ലാം വേണ്ട ജലസമ്പത്ത് ഇപ്പോഴുണ്ട്. വേനലിനെ നേരിടാന്‍ നദികള്‍ക്ക് കുറുകെ അണക്കട്ടുകള്‍ നിര്‍മിക്കാനാണ് ജലവിഭവ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ വര്‍ക്കല എന്നിവിടങ്ങളിലെ 20 ജലവിതരണപദ്ധതികള്‍ നടപ്പിലാക്കുന്നത് അടുത്തുള്ള വാമനപുരം നദിയുടെ ജലസമ്പത്ത് ഉപയോഗിച്ചാണ്.

പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനായി യൂണിയന്‍ ഗവണ്‍മെന്റിനോട് കേരള ജലവിഭവ വകുപ്പ് അനുമതി ആരാഞ്ഞിട്ടുണ്ട്. 107.5 മീറ്ററായ ജലനിരപ്പിനെ 110.5മീറ്ററായി ഉയര്‍ത്താനാണ് ശ്രമം. ഇത്തരത്തില്‍ ജലം അണക്കെട്ടില്‍ നിറച്ചാല്‍ ജില്ലയെ വേനലിനെ ചെറുക്കാന്‍ കഴിയുമെന്നാണ് ജലവിഭവ വകുപ്പ് പറയുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (18 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (29 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (36 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (58 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends