Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മേഴ്സിക്കുട്ടിയേക്കാൾ കാര്യവിവരമുളളയാൾ ജയരാജനാണ്; മുക്കുവന്മാരെ മുൻനിർത്തി കടപ്പുറം പിടിച്ചെടുക്കാനുളള അമൃതാനന്ദമയി മഠത്തിൻ്റെ പദ്ധതിയാണ് സമരത്തിനു പിന്നിലെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഊഹിച്ചു; പരിഹാസവുമായി അഡ്വക്കറ്റ് ജയശങ്കർ

14 JANUARY 2019 01:33 PM IST
മലയാളി വാര്‍ത്ത

മേഴ്സിക്കുട്ടിയേക്കാൾ കാര്യവിവരമുളളയാൾ ജയരാജനാണ് എന്ന് അഡ്വക്കറ്റ് ജയശങ്കർ. ആലപ്പാട് കരിമം ഖനനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ജയശങ്കറിന്റെ പ്രതികരണം. മുക്കുവന്മാരെ മുൻനിർത്തി കടപ്പുറം പിടിച്ചെടുക്കാനുളള അമൃതാനന്ദമയി മഠത്തിൻ്റെ പദ്ധതിയാണ് സമരത്തിനു പിന്നിലെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഊഹിച്ചു. അല്ല, മലപ്പുറം കശ്മലന്മാരാണ് സമരക്കാരെന്ന് വ്യവസായ മന്ത്രി ജയരാജൻ ഉറപ്പിച്ചു പറഞ്ഞു. എന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

ആലപ്പാട്ടെ കരിമണൽ ഖനന വിരുദ്ധ സമരത്തിന് നവോത്ഥാനവുമായി യാതൊരു ബന്ധവുമില്ല.

മുക്കുവന്മാരെ മുൻനിർത്തി കടപ്പുറം പിടിച്ചെടുക്കാനുളള അമൃതാനന്ദമയി മഠത്തിൻ്റെ പദ്ധതിയാണ് സമരത്തിനു പിന്നിലെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഊഹിച്ചു. അല്ല, മലപ്പുറം കശ്മലന്മാരാണ് സമരക്കാരെന്ന് വ്യവസായ മന്ത്രി ജയരാജൻ ഉറപ്പിച്ചു പറഞ്ഞു. മേഴ്സിക്കുട്ടിയേക്കാൾ കാര്യവിവരമുളളയാൾ ജയരാജനാണ്. അതുകൊണ്ട് വിശ്വസിച്ചേ തീരൂ.

രണ്ടാളും ഒരു കൊടിയും ഉണ്ടെങ്കിൽ ആർക്കും സമരം ചെയ്യാം. പക്ഷേ ജനകീയ സർക്കാനെ പേടിപ്പിക്കാമെന്നു കരുതേണ്ട. ആചന്ദ്രതാരം ഖനനം തുടരും. ആലപ്പാട് പഞ്ചായത്ത് അറബിക്കടലിൽ താണുപോയാലും സർക്കാരിന്റെ നിലപാടിൽ മാറ്റമില്ല. എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആലപ്പാട് സമരത്തിന്റെ മറവിൽ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പ്രതികരിച്ചിരുന്നു. ഖനനമേഖലയിൽ ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഖനനം നിർത്തിയാൽ അവർക്ക് തൊഴിൽ നഷ്‌ടപ്പെടും, അവരുടെ കുടുംബങ്ങൾ പട്ടിണിയിലാകുമെന്നും മന്ത്രി പ്രതികരിച്ചു. ആലപ്പാട്ടെ പരിസ്ഥിതി പ്രശ‌്നത്തെ കുറിച്ച് സർക്കാരിന് ഒരുപരാതിയും ലഭിച്ചിട്ടില്ല. ഖനനം നിറുത്തില്ല.ഖനനം നിറുത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു നടക്കില്ല. സമരം നടത്തുന്നവർ അതേക്കുറിച്ച് സ്വയം ആലോചിക്കട്ടേ. സമരം എന്തിനാണ് എന്ന് അറിയില്ല, ആലപ്പാട് ഇല്ലാതായി തീരുന്നു എന്നു പറഞ്ഞു ടിവിയിൽ വാർത്ത കണ്ടപ്പോൾ ആണ് ഇങ്ങനെയൊരു സമരം നടക്കുന്ന കാര്യം താനറിഞ്ഞത്. അങ്ങനെയാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതും അവിടെ സമരം നടക്കുന്നതായി അറിഞ്ഞതും എന്നും ജയരാജൻ പറഞ്ഞു. പ്രകൃതി തരുന്ന സമ്പത്താണ് കരിമണലെന്നും അതിനെ പൂർണമായും സംഭരിക്കാൻ കഴിഞ്ഞാൽ നിരവധി പേർക്ക് ജോലി ലഭിക്കുന്ന സംഭരമാക്കി മാറ്റാം. ആലപ്പാട് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ഒരു ഭിന്നതയുമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ചില സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സേവ ആലപ്പാട് എന്ന പേരില്‍ കുപ്രചാരണം നടത്തുന്നതെന്ന് ജെ.മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചിരുന്നു. മാതാ അമൃതാനന്ദമയി മഠത്തിനെ കുറിച്ചും മന്ത്രി ആരോപണം ഉന്നയിചിരുന്നു. 'അമൃതാനന്ദമയിക്ക് അവിടുന്ന് ആളെ ഓടിക്കേണ്ടതുണ്ടല്ലോ. അവര്‍ക്ക് മാത്രമായിട്ട് സ്ഥലം കിട്ടേണ്ടതുണ്ട്, എന്നാണ് മന്ത്രിയുടെ ആരോപണം. ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 50 വര്‍ഷമായി നടക്കുന്ന ഖനനത്തിന്റെ ഭാഗമായാണ് കുറച്ചുഭൂമി പോയിട്ടുള്ളതെന്നും പുലിമുട്ട് കെട്ടി ആഴക്കടല്‍ ഖനനം മാത്രമേ പാടുള്ളുവെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു. ഇതിന്റെ പച്ഛാത്തലത്തിലാണ് അഡ്വക്കറ്റ് ജയശങ്കറിന്റെ പ്രതികരണം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (19 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (30 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (37 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (59 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends