Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ചട്ടമ്പിമാരുടെ ശരണംവിളികണ്ട് പേടിച്ചിട്ടില്ല:- സര്‍ക്കാര്‍ വിചാരിച്ചാല്‍ യുവതികളെ ഈസിയായിട്ട് കയറ്റാന്‍ സാധിക്കും: ശബരിമല വിഷയത്തില്‍ പ്രശ്‌നം ഉണ്ടാക്കിയ എല്ലാവരുടെയും ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു- നല്ലൊരു മണ്ഡലകാല തീർത്ഥാടനത്തിന് വേണ്ടി അനുഭവിച്ച മനോവിഷമങ്ങൾ തുറന്ന് പറഞ്ഞ് മന്ത്രി കടകംപള്ളി

14 JANUARY 2019 02:30 PM IST
മലയാളി വാര്‍ത്ത

മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിയപ്പോൾ നല്ലൊരു മണ്ഡലകാല തീർത്ഥാടനത്തിന് വേണ്ടി അനുഭവിച്ച മനോവിഷമങ്ങൾ തുറന്ന് പറഞ്ഞ് ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി വര്‍ഗീയ ഭ്രാന്തന്മാര്‍ക്ക് ജനങ്ങളെ കബളിപ്പിക്കാന്‍ സാധിച്ചുവെങ്കിലും പിന്നീട് ജനങ്ങള്‍ സത്യം മനസ്സിലാക്കിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമല വിഷയത്തില്‍ പ്രശ്‌നം ഉണ്ടാക്കിയ എല്ലാവരുടെയും ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പു മാത്രമായിരുന്നു. സര്‍ക്കാരിനു പ്രധാനം ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കുക എന്നതാണെന്നും എല്ലാ വെല്ലുവിളികളെയും മറികടന്ന് സര്‍ക്കാറിനത് നിര്‍വഹിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പ്രധാനമായ ഭരണഘടനാ ദൗത്യം സര്‍ക്കാരിന് നിര്‍വ്വഹിക്കേണ്ടതുണ്ടായിരുന്നു. ചില വര്‍ഗ്ഗീയ വാദികള്‍, സ്ഥാപിത താത്പര്യക്കാര്‍ രാഷ്ട്രീയ മോഹത്തോടു കൂടി സുപ്രീംകോടതി വിധിയെ എതിര്‍ക്കാന്‍ ശ്രമിച്ചത് തീര്‍ഥാടനകാലത്ത് പ്രശ്നങ്ങള്‍ക്കിടയാക്കി. പക്ഷെ അത് കേവലം രാഷ്ട്രീയ താത്പര്യമാണെന്ന് കേരളം മനസ്സിലാക്കി. അതു കൊണ്ട് ആ വെല്ലുവിളിയെ മറികടക്കാനായി.

നമ്മുടെ രാജ്യത്ത് ഭരണഘടനയും നീതിന്യായ വ്യവസ്ഥയും രാജ്യത്തിന്റെ മുന്നോാട്ടുള്ള പോക്കിന് അത്യാവശ്യമാമെന്ന് കേരളീയര്‍ക്ക് മനസ്സിലാവുന്നുണ്ട്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിയമവാഴ്ചയെ അട്ടിമറിക്കുന്നതും കേരളീയര്‍ കാണുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി നിലനിര്‍ത്തേണ്ടത് തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമായി ജനങ്ങള്‍ കാണുന്നുണ്ട്. കുറച്ച്‌ ദിവസം ജനങ്ങളെ കബളിപ്പിക്കാന്‍ വര്‍ഗ്ഗീയ ഭ്രാന്തന്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്.' ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രായം നോക്കാതെ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുക എന്നത് സര്‍ക്കാരിന്‍രെ കടമയാണെന്നും അതു സര്‍ക്കാര്‍ നിര്‍വഹിക്കുക തന്നെ ചെയ്യുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാരിന് പ്രത്യേക താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ എന്തെങ്കിലും താത്പര്യമുണ്ടെങ്കില്‍ അതിന് ശക്തിയില്ലാത്ത സര്‍ക്കാരൊന്നുമല്ല ഇത്. എന്നേ യുവതികളെ പ്രവേശിപ്പിച്ചേനെ. രണ്ട് മൂന്ന് ചട്ടമ്പിമാര്‍ അവിടെ നില്‍ക്കുന്നതൊന്നും സര്‍ക്കാരിന് വല്യകാര്യമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ആദ്യമേ കാര്യങ്ങള്‍ വ്യക്തമാക്കിയതാണെന്നും കടകംപള്ളി പറഞ്ഞു.

സുപ്രീംകോടതി വിധി നിലനില്‍ക്കുന്നിടത്തോളം കാലം യുവതികള്‍ക്ക് ശബരിമലയില്‍ വരാനുള്ള അവകാശമുണ്ട്. അത്കൊണ്ട് തന്നെ ഇനിയും യുവതികള്‍ ശബരിമലയിലേക്ക് വരില്ലെന്ന് പൂര്‍ണ്ണമായി പറയാനാവില്ല. അതേ സമയം അക്രമംകാണിക്കാന്‍ തുനിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് സഹായം നല്‍കാത്ത വിധത്തിലുള്ള യുക്തിപരമായ തീരുമാനം ജനങ്ങളെടെക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

അല്ലാതെ ചട്ടമ്പിമാരുടെ ശരണംവിളികണ്ട് പേടിച്ചിട്ടല്ല. സര്‍ക്കാര്‍ വിചാരിച്ചാല്‍ യുവതികളെ ഈസിയായിട്ട് കയറ്റാന്‍ സാധിക്കും. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമായി ശബരിമലയെ കാണരുത്. ആക്ടിവിസ്റ്റുകള്‍ എന്ന വാക്ക് പ്രയോഗിച്ചതു തീവ്രസ്വഭാവവും പ്രത്യേക നിലപാട് ഉള്ളവരെയും ഉദ്ദേശിച്ചാണെന്നും മന്ത്രി പറഞ്ഞു.

വളരെ മെച്ചപ്പെട്ട സംവിധാനം ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് ഒരുക്കി കൊടുക്കാന്‍ സാധിച്ചു. ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാനെത്തിയ ഒരാളില്‍ നിന്നും ഒരു തരത്തിലുള്ള പരാതിയും ഉയര്‍ന്നുവന്നില്ല. പ്രളയമുണ്ടായതിനെ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങളില്‍ പരാതികളില്‍ ഉയരാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. യുദ്ധകാലടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി. നിരവധി വര്‍ഷകാലം പമ്പയായിരുന്നു ബേസ് ക്യാമ്പെങ്കില്‍ ഇത്തവണ അതിവേഗമാണ് നിലയ്ക്കലില്‍ ക്യാമ്പൊരുക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.


അതേ സമയം മകരവിളക്കിനും സംക്രമ പൂജയ്ക്കുമുള്ള ഒരുക്കങ്ങള്‍ സന്നിധാനത്ത് പൂര്‍ത്തിയായി. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി സന്നിധാനത്ത് നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. ദേവസ്വം അധികൃതര്‍ വാദ്യമേളങ്ങളുടെ അകമ്ബടിയോടെ തിരുവാഭരണ ഘോഷയാത്ര സ്വീകരിക്കും. പതിനെട്ടാം പടി കയറി സോപാനത്ത് എത്തുമ്ബോള്‍ തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. 6.30 ഓടെ ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (23 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (38 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends