Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊലവിളിയിൽ കുടുങ്ങി ; ശബരിമലയിലേക്ക് എത്തുന്ന യുവതികളെ കാലില്‍ പിടിച്ച്‌ രണ്ടായി വലിച്ചുകീറണമെന്ന് കൊലവിളി പ്രസംഗം നടത്തിയ കൊല്ലം തുളസി അറസ്റ്റിലായേക്കും

14 JANUARY 2019 02:55 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലേക്ക് എത്തുന്ന യുവതികളെ കാലില്‍ പിടിച്ച്‌ രണ്ടായി വലിച്ചുകീറണമെന്ന് കൊലവിളി പ്രസംഗം നടത്തിയ കൊല്ലം തുളസി അറസ്റ്റി അറസ്റ്റിലായേക്കും. അറസ്റ്റ് തടയാനായി കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

യുവതികളെ രണ്ടായി കീറിമുറിച്ച്‌ മുഖ്യമന്ത്രിക്കും സുപ്രീംകോടതിക്കും അയച്ചുകൊടുക്കണമെന്ന കൊല്ലം തുളസിയുടെ പ്രസ്താവന അതീവ ഗൗരവമേറിയതും, പ്രകോപനപരവും മനഃപൂര്‍വ്വം സ്ത്രീകളെ അപമാനിച്ച്‌ കലാപം നടത്താന്‍ ഉദ്ദേശിച്ചതുമാണെന്നു ഹൈക്കോടതി വ്യക്തമാക്കി.

സ്ത്രീകളെ രണ്ടായി വലിച്ചുകീറിയതിന് ശേഷം ഇതില്‍ ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരിവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പറയുകയുണ്ടായി.

ശബരിമലയില്‍ എല്ലാം പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമര പരിപാടികളില്‍ സജീവമായിരുന്നു സിനിമാ നടനായ കൊല്ലം തുളസി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രക്ക് ചവറയില്‍ നല്‍കിയ സ്വീകരണത്തിലെ മുഖ്യപ്രാസംഗികനും തുളസിയായിരുന്നു. ആ ചടങ്ങിനിടയിലാണ് ദേശീയ തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ട വിവാദ പരമാര്‍ശങ്ങങ്ങള്‍ കൊല്ലം തുളസി നടത്തിയത്. സംഭവത്തില്‍ പിന്നീട് കൊല്ലം തുളസി പരസ്യമായി മാപ്പ് പറഞ്ഞെങ്കിലും പോലീസ് അദ്ദേഹത്തിനെതിരെ അപ്പോഴേക്കും നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.

ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റി നല്‍കിയ പരാതിയില്‍ മതസ്പര്‍ദ്ദ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കല്‍ അസഭ്യം പറയല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കനുസൃതമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (19 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (30 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (37 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (59 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends