Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവാവിനെ മദ്യപ സംഘം പിതാവിന്റെ മുന്നില്‍ വച്ച് തലയ്ക്കടിച്ചു കൊന്നു

14 JANUARY 2019 12:46 PM IST
മലയാളി വാര്‍ത്ത

യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഇടനാട് വരിഞ്ഞം മരുതിക്കോട് കോളനിയില്‍ ചരുവിളപുത്തന്‍വീട്ടില്‍ ശശി-സുശീല ദമ്പതികളുടെ മകന്‍ ശ്യാം(21)ആണ് കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിന് വേണ്ടി വെള്ളമെടുക്കുന്നതിന് പൊതുകിണറില്‍ ഇറങ്ങിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. മരുതിക്കോട് സ്വദേശികളായ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേര്‍ ഒളിവിലാണ്. കൊട്ടാരക്കര സ്വദേശികളായ രണ്ട് പേരും ഓയൂര്‍ ചെങ്ങുളം സ്വദേശിയായ ഒരാളെയുമാണ് പിടികിട്ടാനുള്ളത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം.

പോലീസ് പറയുന്നത്: ശനിയാഴ്ച സന്ധ്യയോടെ പ്രതികളില്‍ ഒരാള്‍ മദ്യപിക്കുന്നതിന് വേണ്ടി ശ്യാമിന്റെ വീടിന് സമീപത്തെ പൊതുകിണറിന്റെ മൂടി മാറ്റി കുപ്പിയുമായി കിണറില്‍ ഇറങ്ങി വെള്ളം എടുക്കുന്നത് ശ്യാമിന്റെ പിതാവ് ശശി ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തു. തിരിച്ചു പോയ ഇവര്‍ രാത്രി പത്തരയോടെ ഏഴുപേരടങ്ങുന്ന സംഘമായി തിരിച്ചെത്തി. മദ്യപിച്ചു മാരകായുധങ്ങളുമായി എത്തിയ ഇവര്‍ ജോലി കഴിഞ്ഞു വന്നു ആഹാരം കഴിക്കുകയായിരുന്ന ശ്യാമിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കുകയും പിതാവിന്റെ ഒപ്പം ഇറങ്ങി വന്ന ശ്യാമിനെ പ്രതികള്‍ ആക്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ കമ്പിപ്പാര കൊണ്ട് ശ്യാമിന്റെ തലയ്ക്ക് അക്രമികള്‍ അടിച്ചു.

അടിയേറ്റു വീണ ശ്യാമിനെ ഓടികൂടിയ നാട്ടുകാരും അയല്‍വാസികളും ഓട്ടോറിക്ഷയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് രാവിലെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ എത്തിച്ചു പോസ്റ്റ്മാര്‍ട്ടം നടത്തി. വൈകിട്ടോടെ മൃതദേഹം വീട്ടിലെത്തിച്ചു സംസ്‌കാരം നടത്തി.

ഓയൂരിലെ ഒരു വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പിലെ വെല്‍ഡറായിരുന്നു ശ്യാം. സഹോദരി: ശാലിനി. ചാത്തന്നൂര്‍ എസ്.ഐ എ.സരിന്റെ നേതൃത്വത്തില്‍ പൊലീസും ഫോറന്‍സിക് ഡിപ്പാര്‍ട്ട് മെന്റില്‍ നിന്നും ശീതള്‍, ജേക്കബ്ബ്, അനൂപ് എന്നിവരും ഇന്നലെ പകല്‍ പതിനൊന്നോടെ സ്ഥലത്തെത്തി തെളിവെടുത്തു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (19 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (30 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (37 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (59 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends