Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടോമിൻ ജെ തച്ചങ്കരിയും ജ്യോതിലാലും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്നു; ശബരിമലയിലേക്ക് വരുന്ന തമിഴ്നാട് സ്റ്റേറ്റ് കോർപ്പറേഷൻ ബസുകൾക്ക് പമ്പ വരെ പെർമിറ്റ് നൽകുകയും ചെയ്തതിലൂടെ ജ്യോതിലാൽ തച്ചങ്കരിയുടെ പള്ളക്കടിച്ചു

14 JANUARY 2019 03:03 PM IST
മലയാളി വാര്‍ത്ത

കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരിയും ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്നു. ശബരിമലയിലേക്ക് വരുന്ന തമിഴ്നാട് സ്റ്റേറ്റ് കോർപ്പറേഷൻ ബസുകൾക്ക് പമ്പ വരെ പെർമിറ്റ് നൽകുകയും ചെയ്തതിലൂടെ ജ്യോതിലാൽ തച്ചങ്കരിയുടെ പള്ളക്കടിക്കുകയാണ് ചെയ്തത്.

ജ്യോതിലാൽ വിളിക്കുന്ന യോഗങ്ങൾക്ക് ടോമിൻ ജെ തച്ചങ്കരി പങ്കെടുക്കുന്നില്ല എന്നതാണ് പ്രധാന ആരോപണം. ഐ എ എസുകാരും ഐ പി എസുകാരും തമ്മിൽ സെക്രട്ടേറിയറ്റിൽ ഒരു പടലപിണക്കം നിലവിലുണ്ടെങ്കിലും തച്ചങ്കരിയുടെ നിസഹകരണം അത്തരമൊരു പടലപിണക്കത്തിന്റെ ഭാഗമല്ല. കേരള സെക്രട്ടേറിയറ്റിൽ തച്ചങ്കരി ബഹുമാനിക്കുന്നത് മുഖ്യമന്ത്രിയെ മാത്രമാണ്. മുഖ്യമന്ത്രിയുമായുള്ള ഊഷ്മള ബന്ധം പരമാവധി ഉപയോഗിക്കുകയാണ് അദ്ദേഹം. ഗതാഗതമന്ത്രി വിളിക്കുന്ന യോഗങ്ങളിലും തച്ചങ്കരി പങ്കെടുക്കാറില്ല. താൻ ഗതാഗതമന്ത്രിയെ അനുസരിക്കേണ്ട കാര്യമില്ലെന്നാണ് തച്ചങ്കരിയുടെ നിലപാട്. അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥനായതിനാൽ താൻ മുഖ്യമന്ത്രിയെ അനുസരിച്ചാൽ മതിയെന്നാണ് തച്ചങ്കരിയുടെ നിലപാട്.

കൈരളി ടി വി യുടെ രൂപീകരണവേളയിൽ തുടങ്ങിയതാണ് തച്ചങ്കരിയും പിണറായിയും തമ്മിലുള്ള ബന്ധം. കൈരളി ചാനലിന് ക്യാമറയും മറ്റും ന്യായ വിലയ്ക്ക് വാങ്ങിനൽകിയത് തച്ചങ്കരിയാണ്.

കെ എസ് ആർ റ്റി സി ക്കെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. ദിവസവും നിരവധി ഷെഡ്യൂളുകൾ വെട്ടികുറയ്ക്കുന്നു. മൂന്ന് ബസുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ബസ് മാത്രമാണ് അനുവദിക്കുന്നത്. മൂന്ന് ബസിൽ യാത്ര ചെയ്യേണ്ട ജനം ഒരു ബസിൽ സഞ്ചരിക്കുമ്പോൾ സ്വാഭാവികമായും വരുമാനം വർധിക്കും. ബസുകൾ ഓപ്പറേറ്റ് ചെയ്യാതിരിക്കുന്നത് വഴി വൻ ലാഭവും കൈവരുന്നു. ദീർഘദൂര സർവീസുകൾ നിരന്തരം കാൻസൽ ചെയ്യുന്നതിനെ കുറിച്ച് പരാതി ഉയർന്നാൽ അതെല്ലാം അടിസ്ഥാന രഹിതമാണെന്ന് തച്ചങ്കരി ആണയിടും. ഇതിനെതിരെ മന്ത്രിക്ക് ലഭിക്കുന്ന പരാതികൾ പോലും തച്ചങ്കരി കീറി കൊട്ടയിലിടും എന്നാണ് കേൾക്കുന്നത്.

കണ്ടക്ടർമാരെ പി എസ് സി വഴി നിയമിച്ചപ്പോൾ ദൂരെയുള്ള സ്ഥലങ്ങളിൽ നിയമനം ലഭിച്ചത് മന്ത്രിയുടെ ഓഫീസിൽ നിന്നും ശുപാർശ ചെയ്തവർക്കാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ എല്ലാ ശുപാർശകളും തച്ചങ്കരി അവഗണിച്ചു. മന്ത്രിയുടെ ശുപാർശയുള്ളവരെ നന്നായി കൈകാര്യം ചെയ്യണമെന്ന നിർദ്ദേശവും തച്ചങ്കരി കീഴുദ്യോഗസ്ഥർക്ക് നൽകിയിരുന്നു. അതേസമയം മുഖ്യമന്ത്രി നൽകിയതെല്ലാം അദ്ദേഹം അനുസരിച്ചു.

ജീവനകാർക്ക് ശമ്പളം വർധിപ്പിക്കണമെന്ന ഫയലിൽ സർക്കാർ ഉടക്കിടാൻ കാരണവും തച്ചങ്കരി തന്നെയാണ്. തച്ചങ്കരിയെ മാറ്റാൻ മന്ത്രി ചരടുവലിച്ചിട്ടും നടക്കുന്നില്ല. തച്ചങ്കരിയെ നിയമിക്കാൻ പോലീസിൽ തസ്തികയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. എന്നാൽ തച്ചങ്കരിയെ തിരിച്ചെടുക്കാൻ കേരള പോലീസ് ഒരുക്കമല്ലെന്നാണ് കേൾവി. തച്ചങ്കരി കരുതലോടെയാണ് കെ എസ് ആർറ്റിസിയിൽ തുടരുന്നത്. ശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ പിടുത്തം വീഴുമെന്ന് തച്ചങ്കരിക്കറിയാം. കെ എസ് ആർറ്റി സിയിൽ തന്നെ മന്ത്രി ചാരൻമാരെ നിയമിച്ചിട്ടുണ്ട്. എന്തെങ്കിലും കൈയബദ്ധം സംഭവിച്ചാൽ തച്ചങ്കരിയെ പിടിക്കാം എന്ന ധാരണയിലാണ് മന്ത്രി.

പുതിയ ബസുകൾ വാങ്ങാൻ തച്ചങ്കരി അനുവദിക്കുന്നില്ലെന്ന ആക്ഷേപവും സത്യമാണ്. ബസ് വാടകക്ക് എടുക്കാനാണ് അദ്ദേഹത്തിന്റെ താത്പര്യം.ഇതിന് പിന്നിൽ മറ്റ് ചില താത്പര്യങ്ങൾ ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്. തച്ചങ്കരിയുടെ ഓരോ പ്രവർത്തനത്തെ കുറിച്ചും നിരവധി വിവരാവകാശങ്ങളാണ് കോർപ്പറേഷനിൽ ലഭിക്കുന്നത്. വിവരം അറിയാൻ ആഗ്രഹിക്കുന്നവർക്ക് പിന്നിൽ സ്വാർത്ഥ താത്പര്യകാരുണ്ടെന്നാണ് തച്ചങ്കരിയുടെ അക്ഷേപം. വരും ദിവസങ്ങളിൽ വിവാദം കൊഴുക്കുകയേയുള്ളു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (15 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (26 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (33 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (55 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends