Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രളയം സംഹാരതാണ്ഡവമാടിയപ്പോഴും ആചാരങ്ങൾ കൈവിടാതെ അന്ന് നിറപുത്തരിയുമായി പ്രളയപമ്പ നീന്തിക്കടന്ന് ബിനുവും സുഹൃത്തും:- ശബരിമലയിൽ നിന്നും മുണ്ടക്കയം വഴി തിരികെ വീട്ടിലെത്തിയപ്പോൾ കണ്ടത് നിലംപൊത്തിയ വീട്: ഒടുവിൽ ആ ത്യാഗത്തിന് അയ്യപ്പൻ നൽകിയ സമ്മാനം പുത്തൻവീട്- കൈത്താങ്ങായി ജോയി ആലുക്കാസ്

14 JANUARY 2019 02:43 PM IST
മലയാളി വാര്‍ത്ത

കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിലും ആചാരം കൈവിടാതെ ശബരിമലയിൽ നിറപുത്തരിയുമായെത്തിയ ബിനുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പമ്പയിൽ ജലനിരപ്പ് കൂടിയപ്പോൾ ശബരിമല തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഈ സമയത്തായിരുന്നു പമ്പയില്‍ നിന്നും ബിനുവും സുഹൃത്തും നെല്‍ക്കതിരുമായി പമ്പയ്ക്ക് കുറുകെ കെട്ടിയ വടത്തില്‍ പിടിച്ച് നീന്തി മറുകരയെത്തിയ ശേഷം ട്രാക്ടറില്‍ സന്നിധാനത്തെത്തിയത്. ഈ നെല്‍ കതിരുകള്‍ ഉപയോഗിച്ച് കൃത്യ സമയത്ത് തന്നെ നിറപുത്തരി ചടങ്ങുകള്‍ നടത്തുകയായിരുന്നു. പക്ഷെ ചടങ്ങുകൾക്ക് ശേഷം സന്നിധാനത്ത് നിന്നും മുണ്ടക്കയം വഴി വീട്ടിലേക്ക് മടങ്ങിയ ബിനു കണ്ടത് കനത്ത മവയിൽ നിലം പൊത്തിയ വീടായിരുന്നു.

പക്ഷെ അയ്യപ്പന് വേണ്ടിയുള്ള ആ ത്യാഗത്തിന് കൈത്താങ്ങായി എത്തിയിരിക്കുകയാണ് ആലുക്കാസ് ഗ്രൂപ്പ്. അയൽക്കാരി അടയ്ക്കനാട്ട് സുബി ജോയ് ആലുക്കാസിൽ അറിയിച്ചതിനെത്തുടർന്ന് ഭവന പദ്ധതിയിലെ ആദ്യ വീട് ബിനുവിനു നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. 

ബിനുവിന്റെ വീട്ടിലെ സാമ്പത്തിക അവസ്ഥ കണ്ടറിഞ്ഞാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് വീടു നിർമിച്ചുനൽകുന്നത്. ശിലാസ്ഥാപനം മാൾ ഓഫ് ജോയി മാനേജർ റോജു മാത്യു നിർവഹിച്ചു. അഞ്ചു ലക്ഷമാണു ചെലവ്. പ്രതിനിധികളായ ദീപു ഏബ്രഹാം, എസ്. സതീഷ്, കണമല സെന്റ് തോമസ് പള്ളി വികാരി ഫാ. മാത്യു നിരപ്പേൽ, വാർഡ് അംഗങ്ങളായ സൂസമ്മ രാജു, അനീഷ് വാഴയിൽ എന്നിവർ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (19 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (30 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (37 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (59 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends