Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊലീസ് സേനയിലെ ആര്‍.എസ്.എസ് സ്വാധീനത്തെ കുറിച്ച് സി.പി.ഐ ആശങ്ക അറിയിച്ചു

14 JANUARY 2019 02:26 PM IST
മലയാളി വാര്‍ത്ത

പൊലീസ് സേനയിലെ ആര്‍.എസ്.എസ് സ്വാധീനം വര്‍ധിച്ചതില്‍ സി.പി.എമ്മിനെ സി.പി.ഐ. ആശങ്ക അറിയിച്ചു. അതേസമയം, കഴിഞ്ഞദിവസത്തെ സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതിയില്‍, രാത്രിയുടെ മറവില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതില്‍ ഭിന്നസ്വരം ഉയര്‍ന്നു.

എന്നാല്‍, ശബരിമല കര്‍മസമിതിയുടെ പേരില്‍ വിജയദിനം ആഘോഷിച്ച് സര്‍ക്കാറിനെ നാണക്കേടില്‍ അകപ്പെടുത്താന്‍ സംഘ്പരിവാറിന് ലക്ഷ്യമുണ്ടായിരുന്നെന്ന് നേതൃത്വം വിശദീകരിച്ചു.ശബരിമലയിലെ സുരക്ഷാക്രമീകരണവും സ്ത്രീകള്‍ ദര്‍ശനം നടത്താന്‍ വരുന്നത് ഉള്‍പ്പടെ മുഴുവന്‍ വിവരവും സംഘ്പരിവാറിന് കൃത്യമായി ചോര്‍ന്ന സാഹചര്യത്തിലാണ് സി.പി.ഐയുടെ ആശങ്ക.

പൊലീസിലെ സംഘ്പരിവാര്‍ നുഴഞ്ഞുകയറ്റം വര്‍ധിച്ചതിലെ ആശങ്ക അറിയിച്ചത് സി.പി.എം നേതൃത്വവുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ്. പൊലീസിലെ ഐ.പി.എസ് ഉദ്യോഗസ്ഥതലത്തില്‍ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തോട് അനുകൂലമായ നിലപാടുള്ളവര്‍ കൂടിവരുന്നു.

ശബരിമലയില്‍ നടത്തിയ എല്ലാ സുരക്ഷാക്രമീകരണവും സംഘ്പരിവാര്‍ കൃത്യമായി അറിഞ്ഞിരുന്നു. ദര്‍ശനത്തിന് തയാറായി വരുന്ന മനിതി സ്ത്രീകളുടെ അടക്കം വിവരം മുന്‍കൂറായി പൊലീസില്‍നിന്ന് ചോര്‍ന്നെന്നും സി.പി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് സര്‍ക്കാര്‍ നടപടികള്‍ കര്‍ക്കശമാക്കിയതും ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ദര്‍ശനം സാധ്യമായതും.

വെള്ളിയാഴ്ചത്തെ നിര്‍വാഹകസമിതി യോഗത്തിലാണ് രാത്രി സ്ത്രീകളെ ശബരിമലയില്‍ കയറ്റിയതിന്റെ ഉദ്ദേശ്യശുദ്ധിക്കെതിരെ ചോദ്യം ഉയര്‍ന്നത്. വനിതാ മതിലിന്റെ വിജയത്തില്‍ ഭൂരിഭാഗം അംഗങ്ങളും സന്തോഷം രേഖപ്പെടുത്തുന്നതിനിടെയാണ് രണ്ടംഗങ്ങള്‍ ഭിന്നാഭിപ്രായം ഉന്നയിച്ചത്. 'വനിതാ മതില്‍ വലിയ വിജയം ആയിരുന്നല്ലോ, പിന്നെന്തിനാണ് രാത്രിയുടെ മറവില്‍ രണ്ട് സ്ത്രീകളെ സര്‍ക്കാര്‍ ശബരിമലയില്‍ കയറ്റിയത്' എന്നും ഇത് ശരിയായില്ലെന്നും അവര്‍ പറഞ്ഞു.

ഇതിനുള്ള മറുപടിയിലാണ് സംഘ്പരിവാറിന്റെ ആസൂത്രിതനീക്കത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരിച്ചത്. മകരവിളക്ക് കഴിയുന്നതുവരെ ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമല്ലെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു ആര്‍.എസ്.എസ്. ജനുവരി 20-ന് സംസ്ഥാന വ്യാപകമായി നാമജപത്തിന്റെ തുടര്‍ച്ചയായി വിജയാഘോഷ ദിനം ആചരിക്കാനും അവര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ എന്‍.എസ്.എസ് വഴി ശ്രമിച്ചു. ഇത് സംബന്ധിച്ച കൃത്യമായ വിവരം രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ചിരുന്നെന്നും കാനം വ്യക്തമാക്കി. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (14 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (21 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (28 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (59 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends