Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേവസ്വം ബോര്‍ഡ് മകരവിളക്ക് തെളിയിക്കുന്നത് ആചാരലംഘനം; മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കുന്നത് വര്‍ഷങ്ങളായി നിലനിൽക്കുന്ന ആചാരം; അവകാശങ്ങള്‍ തിരിച്ചു നല്‍കണം: പി.കെ. സജീവ്

14 JANUARY 2019 04:57 PM IST
മലയാളി വാര്‍ത്ത

ദേവസ്വം ബോര്‍ഡ് മകരവിളക്ക് തെളിയിക്കുന്നത് ആചാരലംഘനമാണെന്ന് ഐക്യ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ.സജീവ്. മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കുന്നത് വര്‍ഷങ്ങളായി നിലനിൽക്കുന്ന ആചാരമാണ്.

മകരവിളക്ക് തൊഴാനായി ജനലക്ഷങ്ങളാണ് ശബരിമല സന്നിധാനത്ത് എത്തുന്നത്. മകരവിളക്ക് ദിവസമായ ഇന്ന് പതിനായിരം കുടുംബങ്ങള്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കും. മലയരയ വിഭാഗത്തില്‍ നിന്ന് പൊന്നമ്ബലമേട്ടില്‍ അവസാനം ദീപം തെളിയിച്ചത് പുത്തന്‍വീട്ടില്‍ കുഞ്ഞന്‍ എന്നയാളാണ്. ഉടുമ്പാറ മലയില്‍ സ്ഥാപിച്ചിരിക്കുന്ന കെടാവിളക്കില്‍ നിന്നും ഇദ്ദേഹത്തിന്റെ മരുമകളായ രാജമ്മ അയ്യപ്പന്റെ കുടുംബത്തിലേക്ക് പി കെ സജീവ് ആദ്യ ദീപം പകര്‍ന്ന് നല്‍കും. 1950 വരെ മലയരയരുടെ അവകാശമായിരുന്നു മകരവിളക്ക്. അത് ദേവസ്വം ബോര്‍ഡ് കൈവശം വച്ചിരിക്കുന്നത് ആചാരലംഘനമാണ്. 1950ന് ശേഷം ഞങ്ങള്‍ക്ക് പൊന്നമ്ബലമേട്ടിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മുന്‍പ് ദീപവുമായി ചെന്നപ്പോള്‍ പൊലീസ് ഞങ്ങളെ തടഞ്ഞു. അന്നത്തെ ദീപം കെടാവിളക്കായി ഇന്നും സൂക്ഷിച്ചിട്ടുണ്ട്. മലയരയരുടെ അവകാശങ്ങള്‍ തിരിച്ചു നല്‍കണമെന്നും പി.കെ സജീവ് പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന്‍റെ അവകാശത്തിന് പുറമെ അയ്യപ്പ വിഗ്രഹത്തില്‍ തേന്‍ അഭിഷേകം ഉള്‍പ്പെടെയുള്ള പൂജാകര്‍മ്മങ്ങള്‍ നടത്താനും അനുമതി വേണമെന്നാണ് മലയരയരുടെ ആവശ്യം. ആറ് പതിറ്റാണ്ടായി സര്‍ക്കാരിന് മുന്നില്‍ ഐകൃമലയരയ മഹാസഭ ഈ ആവശ്യങ്ങളടങ്ങിയ നിവേദനവുമായി എത്തുന്നുണ്ട്. അയ്യപ്പന്‍ മലയരയനാണെന്ന് വാദിക്കുന്ന സഭ ശബരിമലയുടെ അവകാശം ബ്രാഹ്മണ സമൂഹം തട്ടിയെടുത്തതാണന്നും ആരോപിക്കുന്നു. സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ അവകാശം ഉറപ്പിക്കാന്‍ നിയമപോരാട്ടത്തിനും മലയരയര്‍ ഒരുങ്ങിക്കഴിഞ്ഞു. ഇതിന് മുന്നോടിയായാണ് ഒരുമയുടെ സന്ദേശം പകര്‍ന്ന് പതിനായിരം മലയരയ കുടുംബങ്ങളില്‍ മകരവിളക്ക് ദിനത്തില്‍ ദീപങ്ങള്‍ തെളിയിക്കുന്നത്. മലയരയ സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

1949 വരെ പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയിച്ചിരുന്നത് മലയരയരാണെന്നാണ് വാദം. ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നതോടെ ഇത് നഷ്ടമായി. ഇതോടൊപ്പം നിരവധി ക്ഷേത്രങ്ങളിലും മലയരയര്‍ക്ക് അവകാശം നഷ്ടമായി. ഇതെല്ലാം വീണ്ടെടുക്കുകയാണ് ഐക്യമലയരയ മഹാസഭയുടെ ലക്ഷ്യം.

ശബരിമലയിൽ സ്‌ത്രീകൾ കയറിയതിന്‌ നടയടക്കുന്നത്‌ അയിത്താചരണത്തിന്റെ പുതിയ മുഖമാണെന്ന് പി കെ സജീവ് അഭിപ്രായപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുൻപ് താഴ്ന്ന ജാതിയിൽ പെട്ട ജനവിഭാഗങ്ങളെ കാണുന്നത്‌ തന്നെ അശുദ്ധമാണെന്ന്‌ കരുതിയവർ അയിത്താചരണം നടത്തിയിരുന്നു. അതുപോലെയാണ്‌ യുവതികൾ കയറിയതിൽ തന്ത്രി സ്വീകരിച്ച നടപടി. അയിത്തം എന്ന ദുരാചാരത്തിന്റെ മറ്റൊരു മുഖമാണ് ഇതെന്നും സജീവ്‌ പറഞ്ഞു. താഴ്‌ന്ന ജാതിക്കാരുടെ കൈയിൽനിന്നും മേൽജാതിക്കാർ പിടിച്ചെടുത്ത ക്ഷേത്രണ്‌ ശബരിമല. അവിടെ യുവതികൾ പ്രവേശിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. സർക്കാരിന് നവോത്ഥാന സംഘടനകളുടെ പൂർണ പിന്തുണയുണ്ടെന്നും സജീവ്‌ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (15 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (26 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (33 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (55 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends