Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്രം കുറിച്ചു കൊണ്ട് അഗസ്ത്യർ മലയിലും സ്ത്രീകൾ പ്രവേശനം നടത്തി

14 JANUARY 2019 03:50 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ ചരിത്രം കുറിച്ച് കൊണ്ട് അഗസ്ത്യർ മലയിലും പ്രവേശനം നടത്തി സ്ത്രീകൾ. അഗസ്ത്യർ മലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ നേരിയ പ്രതിഷേധം ആദിവാസി ഗോത്രസഭ ഉയർത്തിയെങ്കിലും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒരു സ്ത്രീയടങ്ങിയ ആദ്യ സംഘം മലയിലേക്ക് പോയി.മലയിലെ പൂജയ്ക്കും ഇത്തവണ വനംവകുപ്പ് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ അഗസ്ത്യാർ മലയിലേക്കുള്ള ചരിത്ര യാത്ര ആരംഭിച്ചു.

വിശ്വാസത്തിന്റെയും പ്രായോഗികതയുടെയും പേരിലുള്ള സ്ത്രീ വിലക്കിനെ ൈഹക്കോടതി റദാക്കിയ ശേഷമുള്ള ആദ്യ സ്ത്രീ പ്രവേശനമാണിത്. ആദ്യ സീസണിൽ തന്നെയാണ് ആദ്യ സംഘത്തിലുള്ള ഒരു യുവതി മലയിലേക്ക് തിരിച്ചത്. പ്രതിരോധ വകുപ്പ് തിരുവനന്തപുരം വക്താവ് ധന്യാ സനലാണ് ചരിത്രത്തിലേക്ക് കടക്കുന്നത്.കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് ധന്യ സനല്‍. നിലവില്‍ പ്രതിരോധവകുപ്പിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറാണ്. മഞ്ചേരി സ്വദേശിനിയാണ് ധന്യ . സിവില്‍ സര്‍വ്വീസ് പരിശീലന കാലത്ത് ട്രക്കിങ്ങില്‍ സ്വര്‍ണ മെഡല്‍ വാങ്ങിയ ആളാണ്. നഴ്സിങ് മേഖലയില്‍ നിന്നായിരുന്നു സിവില്‍ സര്‍വീസ് രംഗത്തേക്ക് ധന്യ എത്തുന്നത്.

ദൈനം ദിനം നൂറ് പേരെന്ന നിലയില്‍ 47 ദിവസം നീളുന്ന സീസണില്‍ 4700 പേരാണ് ബുക്ക് ചെയ്തിട്ടുള്ളത് . കോടതി ഉത്തരവ് പ്രകാരം ആർക്കും പൂജക്ക് അനുവാദമില്ല. 23 കിലേ മീറ്റര്‍ നീളുന്ന യാത്ര പൂര്‍ത്തിയാകാന്‍ മൂന്ന് ദിവസമെങ്കിലും എടുക്കും . വരും ദിവസങ്ങളിൽ നൂറ് സ്ത്രീകള്‍ എത്തുമെന്നാണ് റിപ്പോർട്ട് .

ആദിവാസി ഗോത്ര മഹാസഭ സ്ത്രീ പ്രവേശനത്തിനെതിരെ രംഗത്ത് വന്നിരുന്നു. ആചാര ലംഘനം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല്‍ ദുര്‍ഘടമായ ട്രക്കിങ് പാത ആയതുകൊണ്ടാണ് ഇത്രയും കാലം സ്ത്രീകളെ പ്രവേശിപ്പിക്കാതിരുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (15 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (26 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (33 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (55 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends