Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ കുട്ടിക്കല്യാണ വീഡിയോ പകർത്തിയത് ഏഴ് മാസങ്ങൾക്ക് മുമ്പ്:- വരനും വധുവും' പിണങ്ങിപ്പിരിഞ്ഞതോടെ പണികൊടുത്തത് വരന്റെ സുഹൃത്ത്: കല്യാണ വേദിയായി മാറിയത് വധു'വിന്റെ സ്‌കൂളിനു പിന്നിലെ പറമ്പ്- സോഷ്യൽ മീഡിയയിൽ ടെലിഫിലിം എന്ന പേരിൽ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ പുറത്ത്...

14 JANUARY 2019 04:15 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ ടെലിഫിലിമിന് വേണ്ടി ചിത്രീകരിച്ചതെന്ന പേരിൽ പ്രചരിച്ച കുട്ടിക്കല്യാണ വീഡിയോ പകർത്തിയത് ഏഴ് മാസങ്ങൾക്ക് മുമ്പ്. കമിതാക്കൾ തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ വിഡിയോഗ്രാഫറായി നിന്ന സുഹൃത്ത് മറ്റ് സുഹൃത്തുക്കൾക്ക് ഈ വീഡിയോ അയച്ചതോടെയാണ് ദൃശ്യങ്ങൾ പുറത്താകാൻ കാരണമായത്.

ചെറുക്കന്‍ പ്ലസ് ടുവിനും പെണ്‍കുട്ടി പത്താം ക്ലാസിലും വ്യത്യസ്ത സ്‌കൂളുകളിലാണ് പഠിക്കുന്നത്. 'വധു'വിന്റെ സ്‌കൂളിനു പിന്നിലെ പറമ്പായിരുന്നു കല്യാണ വേദി. വീഡിയോ മൊബൈലില്‍ ചിത്രീകരിച്ചത് 'വരന്റെ' സുഹൃത്തും. ഇയാളാണ് കമിതാക്കള്‍ തെറ്റിപ്പിരഞ്ഞ ശേഷം സഹപാഠികള്‍ക്ക് വീഡിയോ അയച്ചു കൊടുത്തത്. പിന്നാലെ ഇത് വാട്സപ്പിലും ഫേസ് ബുക്കിലു വൈറലായി. കേസില്‍ സാക്ഷിയാണ് ഈ 'വീഡിയോഗ്രാഫര്‍'.

വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയില്‍ വരനായ സഹപാഠിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്ബാകെ കുന്നത്തുനാട് പൊലീസ് സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതി വിദ്യാര്‍ത്ഥിക്ക് നോട്ടീസും നല്കി. ഇനി കൗണ്‍സലിംഗ് നടപടികള്‍ക്കു ശേഷം സാക്ഷി വിസ്താരമുള്‍പ്പടെ നടക്കും.

തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചാണ് താലികെട്ട് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. രണ്ടാഴ്ച മുമ്ബാണ് സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടിയെ ആണ്‍കുട്ടി താലി കെട്ടി നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിനെതിരെ കേരള പൊലീസിന്റെ സൈബര്‍ സെല്‍ മുന്നറിയുപ്പുമായി രംഗത്തെത്തിയപ്പോഴേക്കും സംഗതി വൈറലായി പടര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (13 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (24 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (31 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (53 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends