Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ റോഡില്‍ കിടന്ന് നിരങ്ങിയപ്പോള്‍ കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ അഞ്ചു പേര്‍

14 JANUARY 2019 04:25 PM IST
മലയാളി വാര്‍ത്ത

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം എംസി റോഡില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായ കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടെ ആറ് പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുന്നില്‍ പോയ ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് ഇവിടെ അപകടമുണ്ടായത്. മുന്നില്‍ പോകുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ എതിരേ മറ്റു വാഹനങ്ങള്‍ വരുന്നില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രമേ ചെയ്യാവൂ, കാരണം ഓവര്‍ടേക്കിങ്ങ് ഒരു കണക്കുകൂട്ടലാണ്. ആ കൂട്ടല്‍ എവിടെങ്കിലും പിഴയ്കുമ്പോളാണ് അപകടം സംഭവിക്കുന്നത്. ഇത് കൂടാതെ റോഡിലെ സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കാതെ പതിയെ പോകുന്ന വലിയ വാഹനങ്ങള്‍ മറ്റുള്ളവയ്ക്ക് സൈഡ് നല്‍കാതെ റോഡിന്റെ മദ്ധ്യത്തിലൂടെ പോകുന്നതും പതിവ് കാഴ്ചയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. പുറകിലുള്ള വാഹനത്തിന്റെ അത്യാവശ്യം അറിയാതെ മുമ്പില്‍ കിടന്നു നിരങ്ങുന്ന ഡ്രൈവറെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടങ്ങള്‍ സംഭവിക്കുന്നതെന്ന് ഡ്രൈവര്‍മാരുടെ ഫേസ്ബുക്ക് കൂട്ടായ്മ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നു കൊട്ടാരക്കരയില്‍ അപകടത്തില്‍ പെട്ട കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് മൊഴി...അപ്പോള്‍ നമുക്ക് ഓവര്‍ടേക്ക് ചെയേണ്ട എന്നാണോ.? അല്ല വ്യക്തമായ എതിരേ വാഹനം വരുന്നില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രം ചെയുക,ഓവര്‍ടേക്കിങ്ങ് ഒരു കണക്കുകൂട്ടലാണ്,ആ കൂട്ടല്‍ എവിടെങ്കിലും പിഴയ്കുമ്പോളാണ് അപകടം സംഭവിക്കുന്നത്...പക്ഷേ ഇതിലും വലിയ മറ്റൊരു സംഭവമുണ്ട്,അതായത് സ്ളോ മൂവില്‍ പോകുന്ന വാഹനങ്ങള്‍(അത് ഏതു വാഹനവും ആയിക്കോട്ടെ) റോഡിനു നടുവിലൂടെ മാത്രമേ പോകൂ,ഇത്തരം വാഹനങ്ങള്‍ വേഗതയില്‍ പോകുമോ അതുമില്ല സൈഡ് കൊടുക്കുമോ അതും ചെയില്ല,അപ്പോള്‍ പുറകിലുള്ള ഡ്രൈവര്‍ ഇവന്റെ പിറകെ കിടന്ന് കളിക്കുന്നു,പുറകിലുള്ള വാഹനത്തിന്റെ അത്യാവശ്യം അറിയാതെ മുമ്പില്‍ കിടന്നു നിരങ്ങുന്ന ഡ്രൈവറെ ഓവര്‍ടേക്ക് ചെയാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടങ്ങള്‍ സംഭവിക്കുന്നത്..നിങ്ങള്‍ നിരങ്ങുകയാണെങ്കില്‍ നിരങ്ങിക്കോളൂ,പക്ഷേ അത് റോഡിനു നടുവിലൂടെ ആവരുത്,നിങ്ങള്‍ ഒന്ന് വാഹനം സൈഡാക്കിയാല്‍ മറ്റുള്ളവര്‍ കടന്നു പൊക്കോളില്ലേ....'

സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ വര്‍ധിക്കുകയും നിരവധി ജീവനുകള്‍ റോഡുകളില്‍ പൊലിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ കുറയ്ക്കാനും ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാനുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എല്ലാജില്ലകളിലും ഈമാസം പ്രവര്‍ത്തനം തുടങ്ങും. റോഡുകളില്‍ 24 മണിക്കൂര്‍ പരിശോധനയ്ക്കായി സ്‌ക്വാഡുകള്‍ തയ്യാറായി.

നേരത്തേ നാലുമേഖലകളില്‍ മാത്രമായിരുന്നു എന്‍ഫോഴ്സ്‌മെന്റ് വിഭാഗം ഉണ്ടായിരുന്നത്. 14 ജില്ലകളിലും എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ.മാര്‍ ജനുവരി ഈയാഴ്ച ചുമതലയേല്‍ക്കും. മോട്ടോര്‍വാഹന ഇന്‍സ്പെക്ടര്‍മാരുടെ നിയമനവും ഇതൊന്നിച്ചുണ്ടാവും. ഫെബ്രുവരിയില്‍ എ.എം വിഐ.മാരുടെ പരിശീലനം പൂര്‍ത്തിയാവുന്നതോടെ സംഘത്തിലേക്ക് ഇവരെയും നിയോഗിക്കും. ഇതോടെ എന്‍ഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലാവും. ഓരോ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്‌ക്കൊപ്പം നൂറോളം സംഘങ്ങളുണ്ടാവും. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമുണ്ടാവും. ഒരേ സമയം രണ്ടു സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (13 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (24 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (31 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (53 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends